AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pearle Maaney : അൺഫോളോ ചെയ്തത് ലക്ഷങ്ങൾ, കെട്ടടങ്ങാതെ പേളി മാണി വിവാദം

Pearle Maaney Controversy : പേളി മാണിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്ക് വഴി തുറന്നത്. വിവാദങ്ങൾക്ക് മുൻപ് പേളിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഫോളെ ചെയ്തിരുന്നത് 57 ലക്ഷം പേരായിരുന്നു. എന്നാൽ വിഷയം ചൂടേറിയ ചർച്ചയായി മാറിയതോടെ ഇത് ഇപ്പോൾ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ 54 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.

Pearle Maaney : അൺഫോളോ ചെയ്തത് ലക്ഷങ്ങൾ, കെട്ടടങ്ങാതെ പേളി മാണി വിവാദം
Pearle MaaneyImage Credit source: Facebook / Pearle Maaney
Amal KV
Amal KV | Updated On: 26 Jul 2026 | 01:23 PM

പേളി മാണിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കെട്ടടങ്ങാതെ തുടരുകയാണ്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്കും ചർച്ചയ്ക്ക് വഴി തുറന്നത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും എന്നാൽ വിദ്യാർത്ഥികൾ അക്രമത്തിൽ നിന്ന് പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നും പറഞ്ഞ് പേളി പങ്കുവെച്ച കുറിപ്പാണ് ആദ്യം വിവാദം ആയത്.
സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച നടപടിയായിരുന്നു അടുത്ത വിവാദം. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി മാണി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി നൽകവേ ആണ് പേളി സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ചത്.

ഈ രണ്ട് വിവാദങ്ങളും തനിക്ക് കാവിയാണ് ഇഷ്ടമെന്ന മപരാമർശം കൂടി വന്നതോടെ സംഭവം അങ്ങ് ചൂട് പിടിച്ചു. ഇതിൽ ഏറ്റവും തിരിച്ചടിയായത് സിബി മലയിൽ വിവാ​ദമാണ്. സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് യുടൂബറും അവതാരകയുമായ പേളിക്കെതിരെ ഉയർന്ന്. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിച്ചെങ്കിലും താരത്തിനെതിരെയുള്ള സോഷ്യൽ മീഡയ യുദ്ധത്തിന് അറുതി വന്നിട്ടില്ല.

Also Read: ‘സിബി മലയിൽ പരാജയപ്പെട്ട സിനിമക്കാരൻ’, പേളിയുടെ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി മകൻ! പോര്

വിവാദങ്ങൾക്ക് മുൻപ് പേളിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഫോളെ ചെയ്തിരുന്നത് 57 ലക്ഷം പേരായിരുന്നു. എന്നാൽ വിഷയം ചൂടേറിയ ചർച്ചയായി മാറിയതോടെ ഇത് ഇപ്പോൾ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോൾ 54 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് ഏകദേശം മൂന്ന് ലക്ഷം ഫോളോവേഴ്സാണ് കൊഴിഞ്ഞുപോയത്. അതിൽ ഒരു കമന്റ് ഇങ്ങനെ ‘Privileged and comfort zone ൽ ഇരുന്ന് “No cause is worth losing a life over ” എന്നൊക്കെ വായ്ത്താളം പറയാതെ ഇരിക്കുക. നമ്മൾ ഓരോത്തരും ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ആരെങ്കിലുമൊക്കെ തെരുവിൽ ഇറങ്ങിയും ജീവൻ വെടിഞ്ഞും നേടി തന്നതിൻ്റെ ഫലമാണ്.’

എന്നാൽ പേളിക്കെതിരെ നിലവിൽ നടക്കുന്നത് അനാവശ്യമായ നീക്കമാണെന്ന് വാദിക്കുന്നവരും ഉണ്ട്. പരാജയപ്പെട്ട സംവിധായകൻ എന്ന് സിബി മലയിലിനെ അല്ല. അദ്ദേഹത്തിന്റെ മകനെയാണ് പേളി വിശേഷിപ്പിച്ചതെന്നും മനപ്പൂർവ്വം അതിനെ വളച്ചൊടിയ്ക്കുകയാണ് ചിലർ ചെയ്തത് എന്നും അവരെ അനുകൂലിക്കുന്നവർ പറയുന്നു.

English Summary

Controversies surrounding Pearle Maaney show no signs of subsiding. It was a remark she made regarding the student protests in Delhi that sparked the heated debate and controversy. Prior to this, Pearle had 5.7 million followers on Instagram; however, as the issue became a subject of intense discussion, her follower count has dropped to 5.4 million.

Follow Us