Mammootty: ഇത് വേണ്ടായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പമുള്ള എം.വിജിൻ എം.എൽ.എയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമർശനം

M Vijin MLA's Photo With Mammootty: നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിന് എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രം എം വിജിൻ എംഎൽഎ പങ്കുവെച്ചത്. 50 വർഷത്തെ അനുഭവ സമ്പത്തുള്ള ഉള്ള 25 വയസ്സുകാരൻ എന്ന അടിക്കുറിപ്പോടെയാണ് എം വിജിൻ മമ്മൂട്ടിക്കൊപ്പുള്ള ഫോട്ടോ ഷെയർ ചെയ്തത്.

Mammootty: ഇത് വേണ്ടായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പമുള്ള എം.വിജിൻ എം.എൽ.എയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമർശനം

Mammootty, M Vijin MLA

Updated On: 

28 Oct 2026 | 05:20 PM

നടൻ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം വിജിന് എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മമ്മൂട്ടിക്കൊപ്പം ഉള്ള ചിത്രം എം വിജിൻ എംഎൽഎ പങ്കുവെച്ചത്. 50 വർഷത്തെ അനുഭവ സമ്പത്തുള്ള ഉള്ള 25 വയസ്സുകാരൻ എന്ന അടിക്കുറിപ്പോടെയാണ് എം വിജിൻ മമ്മൂട്ടിക്കൊപ്പുള്ള ഫോട്ടോ ഷെയർ ചെയ്തത്. ഈ പോസ്റ്റിനു താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ വന്നിരിക്കുന്നത്.

സഖാവേ ഇത് വേണ്ടായിരുന്നു എന്നാണ് പലരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് മമ്മൂട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ല എന്നായിരുന്നു മമ്മൂട്ടിയുടെ റഫീക്കിനോടുള്ള ചോദ്യം. ഇതിന്റെ അമർഷം എന്നോണമാണ് എം. വിജിൻ എംഎൽഎയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും.

Also Read: “ദാവൂദിനെ പിടിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ മാത്രം എന്തിനാണിത്ര കുരുപൊട്ടുന്നത്”: വിശദീകരണവുമായി മേജർ രവി

അന്ന് വിവാദം ഉണ്ടായ സമയത്ത് മമ്മൂട്ടിക്കെതിരെ ഇടത് സൈബർ ഹാൻഡിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പരസ്യമായി വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയും മഹാനടനെ മനസ്സിലാക്കാത്തവരാണ് സൈബർ ആക്രമണം നടത്തുന്നത് എന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

എം വിജിൻ എം.എൽ.എയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത് ഇങ്ങനെ – “ചൂരൽമല മുണ്ടക്കൈ ടൗൺ ഷിപ്പിൽ പോയിട്ട് സിപിഎം വയനാട് ജില്ല സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ ആ അയാളല്ലേ ഇത്..? മാറി പോയിട്ടില്ലല്ലോ, സഖാവേ.. ഇമ്മാതിരി ഊള പരിപാടി നടത്തലല്ല ഡിവൈഎഫ്ഐയുടെ പണി. നിങ്ങളെപോലുള്ളവര്‍ സംഘടനാപരമായി പോയി ഇങ്ങേരെ ഓച്ഛാനിച്ച് നില്‍ക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ട്. ഞങ്ങളുടെ മനസ്സിലെ മഹാനടനെന്ന ഈ വിഗ്രഹം എന്നോ വീണുഞ്ഞതാണ്…, താങ്കൾക്ക് ഒരു നിലയും വിലയും നിലപാടും ഉണ്ടെന്ന് കരുതി അതിപ്പോൾ ഇല്ലെന്ന് മനസിലാക്കിയതുകൊണ്ട് അൺ ഫോളോ ചെയ്യുന്നു. ഉളുപ്പില്ലായ്മ എന്നത് അലങ്കാരമാക്കിയവരാണ് ഇപ്പോഴത്തെ DYFI യെ നയിക്കുന്നത്. അതിന്റെ പ്രശ്നം സംഘടനയും അനുഭവിക്കേണ്ടി വരും, മുൻപ് പാർട്ടി വയനാട് ജില്ലാ സെക്രട്ടറിയെ അപമാനിച്ച മമ്മുട്ടി ഇയാൾ തന്നെയല്ലേ.”

എം വിജിൻ എം.എൽ.എയുടെ പോസ്റ്റ്

English Summary

M. Vijin, an MLA and the DYFI State Secretary, is facing severe criticism on social media for sharing a photo of himself with actor Mammootty. He posted the image on his Facebook account, accompanying it with the caption, A 25-year-old with 50 years of experience.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്