Saiju Kurup at Mohiniyattam: സൈജു കുറുപ്പ് 150-ന്റെ നിറവിൽ, ലക്കി സ്റ്റാറിൽ നിന്ന് ടൈറ്റിൽ റോളിലേക്ക്; മോഹിനിയാട്ടം തിയേറ്ററുകളിൽ തകർക്കുന്നു…

ഒന്നാം ഭാഗത്തിലെ ശശിയുടെ രണ്ടാനമ്മയെ ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടുവിടാൻ പോകുന്ന യാത്രയും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഇതിവൃത്തം. ട്രെയിലറിലെ ദൃശ്യം റഫറൻസുകൾ കണ്ട് ഇതൊരു സ്പൂഫ് സിനിമയാണോ എന്ന് സംശയിച്ചവർക്ക് താരം മറുപടി നൽകി. ചുരുക്കം ചില സീനുകളിൽ മാത്രമാണ് ആ റഫറൻസുകൾ ഉള്ളതെന്നും ഇതൊരു സ്വതന്ത്ര ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Saiju Kurup at Mohiniyattam: സൈജു കുറുപ്പ് 150-ന്റെ നിറവിൽ, ലക്കി സ്റ്റാറിൽ നിന്ന് ടൈറ്റിൽ റോളിലേക്ക്; മോഹിനിയാട്ടം തിയേറ്ററുകളിൽ തകർക്കുന്നു...

Mohiniyattam

Updated On: 

12 Apr 2026 | 05:29 PM

സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സൈജു കുറുപ്പ് തന്റെ സിനിമാ ജീവിതത്തിലെ നിർണ്ണായകമായ ഒരു നാഴികക്കല്ല് പിന്നിടുന്നു. അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന താരം, തന്റെ 150-ാമത് ചിത്രമായ മോഹിനിയാട്ടം തിയേറ്ററുകളിൽ എത്തിയതിന്റെ ആവേശത്തിലാണ്. സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം കൂടിയാണിത്.

തന്റെ കരിയറിലെ 150-ാമത് ചിത്രം ഒരു വിഷു റിലീസായി എത്തിയത് വലിയ ഭാഗ്യമായാണ് താരം കണക്കാക്കുന്നത്. 20 വർഷത്തിനിടെ ആദ്യമായാണ് ഞാൻ ടൈറ്റിൽ റോളിൽ എത്തുന്ന ഒരു ചിത്രം വിഷു റിലീസായി വരുന്നത്. ഇത് കഠിനാധ്വാനത്തിന് ലഭിച്ച സമ്മാനമാണ്, സൈജു കുറുപ്പ് പറഞ്ഞു. പ്രേക്ഷക പ്രശംസ നേടിയ ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ‘മോഹിനിയാട്ടം’ ഒരുക്കിയിരിക്കുന്നത്.

Also Read – ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ​ഗാനങ്ങൾ കേട്ടിട്ടുണ്ടോ?

ഒന്നാം ഭാഗത്തിലെ ശശിയുടെ രണ്ടാനമ്മയെ ശ്രീകണ്ഠാപുരത്തേക്ക് കൊണ്ടുവിടാൻ പോകുന്ന യാത്രയും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ഇതിവൃത്തം. ട്രെയിലറിലെ ദൃശ്യം റഫറൻസുകൾ കണ്ട് ഇതൊരു സ്പൂഫ് സിനിമയാണോ എന്ന് സംശയിച്ചവർക്ക് താരം മറുപടി നൽകി. ചുരുക്കം ചില സീനുകളിൽ മാത്രമാണ് ആ റഫറൻസുകൾ ഉള്ളതെന്നും ഇതൊരു സ്വതന്ത്ര ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിർമ്മാതാവിന്റെ വേഷത്തിൽ

തോമസ് തിരുവല്ലയുമായി ചേർന്നാണ് സൈജു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെ നിർദ്ദേശങ്ങൾ തിരക്കഥയ്ക്ക് കൂടുതൽ മിഴിവേകി. സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം പ്രശസ്ത റാപ്പർ ബേബി ജീനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭരതനാട്യം ഒടിടിയിൽ 100 മില്യൺ സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട വലിയ വിജയമായിരുന്നു. ‘മോഹിനിയാട്ടം’ തിയേറ്ററിൽ വിജയിച്ചാൽ മാത്രമേ നിർമ്മാണ രംഗത്ത് തുടരുകയുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

Follow Us
Related Stories
Actor ​Indrans: ‘എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങാൻ കാരണം മമ്മൂക്ക..’; തുറന്നുപറഞ്ഞ് ഇന്ദ്രൻസ്
Renu Sudhi: ആർക്കും ബ്രസ്റ്റ് ക്യാൻസർ വരരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്! രോഗത്തിൽ പ്രതികരണവുമായി രേണു സുധി
Hansika Krishna: പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല; ഒരു നിമിഷത്തെ അബദ്ധം; വിവാദ വിഡിയോയിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക
AMMA Controversy: അതൊന്നും നടപ്പില്ല; അൻസിബ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി കുക്കു പരമേശ്വരൻ
Nadira Mehrin: എനിക്ക് വിവാഹം കഴിക്കണമെന്നോ പ്രണയിച്ചു നടക്കണമെന്നോ ഇല്ല, പക്ഷേ…; മനസുതുറന്ന് നാദിറ മെഹ്‌റിൻ
Actor Jishin Mohan: ‘ഇവൻ ഇവളേയും കളഞ്ഞി‍ട്ട് പോകും, രണ്ട് വർഷം ഒരുമിച്ച് താമസിച്ചശേഷമാണ് വിവാഹം’; മറുപടിയുമായി ജിഷിൻ
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു