Salim Kumar: കണ്ണീരിലാണ്ട് സിനിമാലോകം, താങ്ങും തണലുമായവന്‍ നഷ്ടപ്പെട്ട വേദനയില്‍ രാഷ്ട്രീയക്കാര്‍; ചിരിയോടെ സലീം മടങ്ങി
Salim Kumar's Demise Sparks Tributes From Film Stars and Political Leaders: എറണാകുളം ചിറ്റാറുകരയില്‍ 1969 ഒക്ടോബര്‍ 10നാണ് സലീം കുമാറിന്റെ ജനനം. ഗംഗാധരന്റെയും കൗസല്യയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ മതം ഒരിക്കലും ആരും തിരിച്ചറിയരുതെന്ന് കരുതി അച്ഛനാണ് ഈ പേര് നല്‍കിയത്.
തലമുറകളെ കുടുകുടാ ചിരിപ്പിക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് നടന്‍ സലീം കുമാര്‍ വിടവാങ്ങി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തോടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സ നടത്തിയിരുന്ന അദ്ദേഹം, ജീവിതത്തിലേക്ക് തിരികെ വരാനുള്ള തയാറെടുപ്പുകളിലായിരുന്നു, എന്നാല്‍ മരണം ആ പ്രതീക്ഷകളെയെല്ലാം തകര്‍ത്തെറിഞ്ഞെത്തി.
ചിറ്റാറ്റുകരയില്‍ നിന്ന് സിനിമാലോകത്തേക്ക്
എറണാകുളം ചിറ്റാറുകരയില്‍ 1969 ഒക്ടോബര്‍ 10നാണ് സലീം കുമാറിന്റെ ജനനം. ഗംഗാധരന്റെയും കൗസല്യയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ മതം ഒരിക്കലും ആരും തിരിച്ചറിയരുതെന്ന് കരുതി അച്ഛനാണ് ഈ പേര് നല്‍കിയത്. എന്നാല്‍ സ്‌കൂള്‍ പ്രവേശന സമയത്ത് സലീം എന്നതിനോടൊപ്പം കുമാര്‍ ചേര്‍ക്കണമെന്ന് അധ്യാപികയ്ക്ക് നിര്‍ബന്ധം, അതോടെ സലീം അങ്ങനെ സലീം കുമാറായി.
മാല്യങ്കര എസ്എന്‍എം കോളേജിലാണ് സലീം കുമാര്‍ പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ പഠനത്തേക്കാള്‍ ഉപരി സിനിമാ നടനാകണം എന്ന ലക്ഷ്യം തന്നെയായിരുന്നു അദ്ദേഹത്തിന് കുട്ടിക്കാലം മുതല്‍ക്കെ ഉണ്ടായിരുന്നത്. ആ ആഗ്രഹത്തിലേക്ക് എത്താന്‍ പ്രീഡിഗ്രിക്ക് ശേഷം മഹാരാജാസ് കോളേജില്‍ ചേര്‍ന്നു. ഈ കാലഘട്ടത്തിലാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മൂന്ന് തവണ തുടര്‍ച്ചയായി മിമിക്രിയില്‍ ഒന്നാം സ്ഥാന നേടിയ അദ്ദേഹം, പിന്നീട് കൊച്ചിന്‍ കലാഭവന്‍, സാഗര്‍ തുടങ്ങിയ ട്രൂപ്പുകളില്‍ സജീവമായി. ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ തുടങ്ങിയവരുമായി സലീം കുമാര്‍ സൗഹൃദം സ്ഥാപിക്കുന്നത് ഈ ട്രൂപ്പുകളില്‍ വെച്ചാണ്. ഇതുതന്നെയാണ് അദ്ദേഹത്തിന് സിനിമയിലേക്ക് വഴികാണിച്ചതും.
വിവാഹം
1996 സെപ്ബ്റ്റംബര്‍ 14ന് ദീര്‍ഘകാല പ്രണയിനിയായ സുനിതയെ സലീം കുമാര്‍ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് സിനിമയിലേക്ക് അവസരമെത്തുന്നത്. ഇഷ്ടമാണ് നൂറുവട്ടം എന്നതാണ് ആദ്യചിത്രം. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ ഹാസ്യനടനായി വേഷമിട്ട സലീം കുമാര്‍ ആദമിന്റെ അബു പോലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിച്ചു. സിനിമാ താരം ചന്തു ഉള്‍പ്പെടെ രണ്ട് ആണ്‍കുട്ടികളാണ് സലീം കുമാറിന്.
പുരസ്‌കാരങ്ങള്‍
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സലീം കുമാറിന് ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ 2010ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 2013ല്‍ അയാളും ഞാനും തമ്മില്‍ എന്ന സിനിമ 2013ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം വാങ്ങിക്കൊടുത്തു.
നെഞ്ചുലഞ്ഞ് സിനിമാ ലോകം
പ്രിയപ്പെട്ടവന്റെ വിയോഗത്തില്‍ എന്തുപറയണമെന്ന് അറിയാതെ വിഷമിക്കുകയാണ് സഹപ്രവര്‍ത്തകര്‍. രോഗമെല്ലാം ഭേദമായി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ശ്രമം നടത്തുന്നതിനിടെയാണ് വിയോഗം. സിനിമാ മേഖലയിലെ നിരവധിയാളുകള്‍ അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.
അനുശോചിച്ച് മമ്മൂട്ടി
ചിരിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയ്പ്പിക്കുകയും ചെയ്ത സലീം നീ ഇപ്പോള്‍ കരയിപ്പിക്കുക മാത്രമാണ്, തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം, എന്നാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ദിലീപ്
ദിലീപും സലീം കുമാറും തമ്മിലുള്ള സൗഹൃദം ഏവര്‍ക്കും നന്നായി അറിയുന്നതാണ്, ദിലീപ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പലതവണ പറഞ്ഞ സലീം കുമാര്‍ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദിലീപിനോടൊപ്പം നില്‍ക്കുകയും ചെയ്തു. പ്രിയ സഹോദരന് പ്രണാമം എന്ന് കുറിക്കുകയാണ് സലീം കുമാറിന്റെ വിയോഗത്തില്‍ ദിലീപ്.
നാദിര്‍ഷ
ഒരുപാട് നാള്‍ ഒരുപാട് സ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നവര്‍ ഒന്നും മിണ്ടാതെ പോയി എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.
കണ്ണീരോടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറിച്ച്, കോണ്‍ഗ്രസുകാരെ കുറിച്ച് എപ്പോഴും സംസാരിച്ചിരുന്ന സലീം കുമാര്‍ ഏറ്റവുമൊടുവില്‍ എത്തിയത് വിഡി സതീശനെ ആദരിക്കുന്ന ചടങ്ങിലാണ്. ആ വേദിയില്‍ സലീം കുമാര്‍ പറഞ്ഞ വാക്കുകള്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സലീം കുമാറിന്റെ വിയോഗത്തില്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും അതീവ ദുഃഖം രേഖപ്പെടുത്തുകയാണ്.
വിഡി സതീശന്‍
ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലീം കുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്‍. എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലീം കുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലീം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണീരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലീം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലീം കുമാറിന് വിട, എന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പിണറായി വിജയന്‍
സലീം കുമാറിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.
English Summary
The passing of Salim Kumar has triggered an outpouring of grief from the Malayalam film industry and political leadership. Mammootty, Mohanlal, V D Satheesan and several other prominent figures shared heartfelt condolences, remembering the actor’s contribution to cinema and his impact on audiences over the years.