Boat Accident: വിരുന്നിന് പോകുന്നതിനിടെ ദുരന്തം; ഗംഗയിൽ വള്ളം മറിഞ്ഞ് 13 മരണം

Bihar Boat Accident 13 Dead After Boat Overturns in Ganga River: വൈശാലി ജില്ലയിലെ രാഘോപൂര്‍ മേഖലയില്‍ വെച്ച് ഗംഗാ നദിയിലാണ് വള്ളം മറിഞ്ഞത്. ഒരു വിരുന്നില്‍ പങ്കെടുക്കുന്നതിനായി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വള്ളം നദിയുടെ നടുവില്‍വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

Boat Accident: വിരുന്നിന് പോകുന്നതിനിടെ ദുരന്തം; ഗംഗയിൽ വള്ളം മറിഞ്ഞ് 13 മരണം

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചതിന്റെ ദൃശ്യം

Published: 

14 Oct 2026 | 06:07 AM

വൈശാലി: ബിഹാറില്‍ ഗംഗാ നദിയില്‍ യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 13 ആയി. കുട്ടികളടക്കം നിരവധി പേരാണ് അപകടത്തില്‍ മരിച്ചത്. ബിഹാറിലെ വൈശാലി ജില്ലയില്‍ രാഘോപൂര്‍ മേഖലയിലാണ് ദുരന്തമുണ്ടായത്. അപകടസമയത്ത് വള്ളത്തില്‍ 15 മുതല്‍ 20 വരെ ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിരുന്നില്‍ പങ്കെടുക്കാന്‍ പോയവര്‍ അപകടത്തില്‍പ്പെട്ടു

വൈശാലി ജില്ലയിലെ രാഘോപൂര്‍ മേഖലയില്‍ വെച്ച് ഗംഗാ നദിയിലാണ് വള്ളം മറിഞ്ഞത്. ഒരു വിരുന്നില്‍ പങ്കെടുക്കുന്നതിനായി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. വള്ളം നദിയുടെ നടുവില്‍വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടവിവരമറിഞ്ഞതോടെ പൊലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും സഹായത്തോടെ നദിയില്‍ തിരച്ചില്‍ തുടരുകയാണ്. കാണാതായവരെ കണ്ടെത്താന്‍ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരെ സഹായിക്കുന്നുണ്ട്.

Also Read: ‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ആളുകള്‍ മരിച്ച വാര്‍ത്ത അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണങ്ങളും വള്ളത്തിലുണ്ടായിരുന്നവരുടെ പൂര്‍ണ വിവരങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലും ദുരന്തബാധിതര്‍ക്കുള്ള സഹായനടപടികളും തുടരുകയാണ്.

English Summary

At least 13 people, including children, died after a boat overturned in the Ganga River in Bihar. Prime Minister Narendra Modi announced 2 lakh compensation for the families of the deceased and 50,000 for those injured.

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ