‘സർക്കാർ പദ്ധതികളെ കുറിച്ച് വീഡിയോ ചെയ്യൂ.., ലക്ഷങ്ങൾ സമ്പാദിക്കാം’; വ്ളോഗർമാരോട് ബിഹാർ സർക്കാർ!

Promote State Schemes and Get Paid: മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പാസാക്കിയ പുതിയ ഭേദഗതി പ്രകാരം ഒരു വീഡിയോയ്ക്ക് 1 ലക്ഷം രൂപ വരെ സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് സർക്കാർ പ്രതിഫലമായി നൽകും 'ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ് 2026'-ൽ വരുത്തിയ ഭേദഗതി ഉൾപ്പെടെ 13 സുപ്രധാന തീരുമാനങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്

‘സർക്കാർ പദ്ധതികളെ കുറിച്ച് വീഡിയോ ചെയ്യൂ.., ലക്ഷങ്ങൾ സമ്പാദിക്കാം’; വ്ളോഗർമാരോട് ബിഹാർ സർക്കാർ!

പ്രതീകാത്മക ചിത്രം

Published: 

20 Aug 2026 | 09:20 AM

പട്‌ന: ബിഹാർ സർക്കാരിൻ്റെ പദ്ധതികളും ജനക്ഷേമ പരിപാടികളും സംബന്ധിച്ച് വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് ഇനി ഇനി മുതൽ കൂടുതൽ വരുമാനം നേടാം. ഇതിനായി നിയമത്തിൽ പ്രത്യേക ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ് ബിഹാർ സർക്കാർ. വ്ളോഗർമാർ സ്വകാര്യ സ്ഥാപനങ്ങളുമായി കൊളാബറേറ്റ് ചെയ്യുന്ന മാതൃകയിൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിച്ച് പണം സമ്പാദിക്കാനുള്ള അവസരമാണ് ബിഹാർ സർക്കാർ ഒരുക്കുന്നത്.

മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം പാസാക്കിയ പുതിയ ഭേദഗതി പ്രകാരം ഒരു വീഡിയോയ്ക്ക് 1 ലക്ഷം രൂപ വരെ സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് സർക്കാർ പ്രതിഫലമായി നൽകും ‘ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ് 2026’-ൽ വരുത്തിയ ഭേദഗതി ഉൾപ്പെടെ 13 സുപ്രധാന തീരുമാനങ്ങൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

വീഡിയോകൾക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയാകും പ്രതിഫലത്തിൻ്റെ തുക നിശ്ചയിക്കുക. വീഡിയോ പോസ്റ്റ് ചെയ്ത് 30 ദിവസത്തിന് ശേഷം ലഭിക്കുന്ന ഓരോ ഒരു ലക്ഷം വ്യൂസിനും 10,000 രൂപ വീതം ലഭിക്കും. എന്നാൽ ഒരു വീഡിയോയ്ക്ക് പരമാവധി നൽകാവുന്ന തുക ഒരു ലക്ഷം രൂപയായിരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ക്രിയേറ്റർമാർക്ക് എത്ര വീഡിയോകൾ വരെ ചെയ്യാം, വീഡിയോകൾ ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ടോ എന്നതടക്കമുള്ള വിവരങ്ങളിൽ വ്യക്തത വരുന്നതേയൊള്ളു..

Also Read: പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തി; പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ

ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം ഇൻഫർമേഷൻ ആൻഫ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉടൻ പുറത്തിറക്കും. വിജ്ഞാപനത്തിൽ വിശദമായ വിവരങ്ങളും നിബന്ധനകളും മാർഗ നിർദ്ദേശങ്ങളും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകൾ, പേജുകൾ, ചാനലുകൾ എന്നിവയുടെ ഫോളോവേഴ്‌സിനെ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും പുതിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ട് എന്നതാണ് മറ്റൊരു പ്രധാന മാറ്റം.

ഈ സുപ്രധാന തീരുമാനത്തിന് പുറമെ അടിസ്ഥാന സൗകര്യ സൗകര്യ വികസന പദ്ധതികളുടെ നിരീക്ഷണത്തിനും വിലയിരുത്തലിനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ടൈയോ എ.ഐ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി സർക്കാർ ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ലഖിസരായിയിലെ കജ്‌റാര സോളാർ പവർ പ്രൊജക്ട്, ബക്സറിനെയും ഭഗൽപൂരിനെയും ബന്ധിപ്പിക്കുന്ന 336 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ്‌ വേ എന്നീ പ്രധാന പദ്ധതികൾ സംബന്ധിച്ചും, കൃഷി, വിവിധ കനാൽ നവീകരണ പദ്ധതികൾ, ജില്ലാ സംസ്ഥാന തലങ്ങളിലെ പുതിയ സഹകരണ സംഘങ്ങളുടെ രുപികരണം എന്നിവ സംബന്ധിച്ചും മന്ത്രിസഭാ യോഗം നിർണായക തീരുമാനങ്ങൾ കൈകൊണ്ടു.

English Summary

The Bihar cabinet has approved a new policy allowing social media creators to earn up to Rs 1 lakh per video by promoting state government schemes. Creators will receive Rs 10,000 for every one lakh views. The cabinet also cleared multiple infrastructure, artificial intelligence, and agricultural development projects.

Loading...
Unable to load recommendations.
Follow Us
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
അനിഴം നാളിൽ ഈ പൂക്കളില്ലെങ്കിൽ പൂക്കളം അപൂർണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്