India Denmark Relation: അഞ്ചുവർഷത്തെ പുതിയ പദ്ധതി; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ഡെൻമാർക്ക്

India and Denmark to Expand Cooperation in Defence and Technology: നവംബര്‍ 27, 28 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ച ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോകെ റാസ്മുസന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, ആഗോള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

India Denmark Relation: അഞ്ചുവർഷത്തെ പുതിയ പദ്ധതി; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ ഡെൻമാർക്ക്

യൂണിയന്‍ മിനിസ്റ്റര്‍ പിയുഷ് ഗോയലും ഡെന്മാര്‍ക്ക് വിദേശകാര്യമന്ത്രി ലാര്‍സും കൂടിക്കാഴ്ച നടത്തുന്നു

Published: 

29 Nov 2026 | 06:09 AM

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഡെന്‍മാര്‍ക്ക്. ഹരിത ഊര്‍ജം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള സഹകരണം പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ബഹിരാകാശം, വ്യാപാരം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനായി 2027 മുതല്‍ 2031 വരെയുള്ള പുതിയ സംയുക്ത പ്രവര്‍ത്തന പദ്ധതിക്കും ഇരു രാജ്യങ്ങളും ധാരണയിലെത്തി.

നവംബര്‍ 27, 28 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ച ഡെന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോകെ റാസ്മുസന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, ആഗോള രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

പ്രതിരോധത്തിലും സാങ്കേതികവിദ്യയിലും സഹകരണം

ഇന്ത്യയുടെ സാങ്കേതിക-വ്യവസായ ശേഷികള്‍ മനസിലാക്കുന്നതിനായി റാസ്മുസന്‍ ബെംഗളൂരുവിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. സി-സിഎഎംപി, ക്വാണ്ടം സാങ്കേതികവിദ്യാ സ്ഥാപനമായ ക്യുപിഐഎഐ, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തില്‍ ഗവേഷണം, നിര്‍മിതബുദ്ധി, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകള്‍ വിലയിരുത്തി.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും അദ്ദേഹം സന്ദര്‍ശിച്ചു. ഡെന്‍മാര്‍ക്ക് കമ്പനിയായ എച്ച്ബികെ നല്‍കുന്ന ഉപകരണങ്ങള്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്റ്റര്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍, തേജസ് യുദ്ധവിമാനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഉപയോഗിക്കുന്നുണ്ട്.

Also Read: US New Tariffs : ഇന്ത്യക്ക് 25% ചൈനയ്ക്ക് 40%; 14 രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താൻ യു.എസ്

വിവിധ മേഖലകളില്‍ പുതിയ ധാരണകള്‍

നൈപുണ്യ വികസനം, ഹരിത സാങ്കേതികവിദ്യ, ഡിജിറ്റല്‍ മേഖല, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലും സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ധനകാര്യ സേവന മേഖലയിലെ സഹകരണത്തിനായി ഇന്ത്യയുടെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്ര അതോറിറ്റിയും ഡെന്‍മാര്‍ക്കിന്റെ സാമ്പത്തിക മേല്‍നോട്ട അതോറിറ്റിയും ധാരണയിലെത്തി.

സാംസ്‌കാരിക വിനിമയ പരിപാടി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ജലവിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട് ഡെന്‍മാര്‍ക്കും മഹാരാഷ്ട്രയും തമ്മിലും സഹകരണ ധാരണയായി.

ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരെ ഡെന്‍മാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സാധ്യതകളും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തു. പുതിയ സംയുക്ത പ്രവര്‍ത്തനപദ്ധതിയിലൂടെ ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ബന്ധം പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ.

English Summary

Denmark is looking to expand its strategic partnership with India beyond green cooperation to defence, technology, space, trade and security. Both countries have agreed on a new Joint Action Plan for 2027-2031 following Danish Foreign Minister Lars Lokke Rasmussen’s visit to India.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Train: ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബറിൽ സർവീസ് റദ്ദാക്കും, വൈകിയോടുന്ന ട്രെയിനുകളും അറിയാം
സുപ്രീംകോടതി ഉത്തരവ് നടപ്പായി; തിരുപ്പരന്‍കുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിഞ്ഞു
പ്രണയം നടിച്ച് ജാൻവി ലൊക്കേഷൻ ചോർത്തി, പകരമായി വിദേശത്തേക്ക് കടക്കാൻ ഡീൽ! റോഹ്തക് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചതി
‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി
മണ്ഡല പുനർനിർണയ ബില്ലിന് പച്ചക്കൊടി കാട്ടി ഡിഎംകെ; പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കം
Bisleri Under FSSAI Scanner Again: കോളിഫോം ബാക്ടീരിയയുടെ സാനിധ്യം; ബിസ്‌ലറിക്കെതിരെ വീണ്ടും നടപടി
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
പച്ചമുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതോ? അതോ...
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ