രാഹുൽ ഗാന്ധിയുടെ വിദ്യാർഥി റാലികളിലെ പ്രസ്താവനകൾ പരിശോധിച്ച് ജെൻ സി സംഘം

തൊഴിലില്ലായ്മ, സർക്കാർ ജോലികൾ, വിദ്യാഭ്യാസം തുടങ്ങിയ നിർണായക വിഷയങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചില പ്രസ്താവനകളിൽ പ്രശ്നങ്ങളുണ്ടെന്ന് വെബ്‌സൈറ്റ് സ്വന്തം ഫാക്ട് ചെക്കിലൂടെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ പരിശോധിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ വിദ്യാർഥി റാലികളിലെ പ്രസ്താവനകൾ പരിശോധിച്ച് ജെൻ സി സംഘം

പ്രതീകാത്മക ചിത്രം

Updated On: 

26 Aug 2026 | 08:09 PM

രാജ്യത്തെ രാഷ്ട്രീയം ദിനംപ്രതി കൂടുതൽ കൗതുകകരമായിക്കൊണ്ടിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനിടെ പുതിയൊരു ഫാക്ട് ചെക്കിങ് വെബ്‌സൈറ്റും ശ്രദ്ധ നേടുന്നു. ജെൻ സി യുവാക്കളുടെ സംഘമാണ് ഈ വെബ്‌സൈറ്റിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളും സാമൂഹിക മാധ്യമ പോസ്റ്റുകളും വെബ്‌സൈറ്റ് പരിശോധിക്കുന്നുണ്ട്.

തൊഴിലില്ലായ്മ, സർക്കാർ ജോലികൾ, വിദ്യാഭ്യാസം തുടങ്ങിയ നിർണായക വിഷയങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചില പ്രസ്താവനകളിൽ പ്രശ്നങ്ങളുണ്ടെന്ന് വെബ്‌സൈറ്റ് സ്വന്തം ഫാക്ട് ചെക്കിലൂടെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ പരിശോധിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. കോട്ട, ഡെറാഡൂണ്‍, പ്രയാഗ്രാജ്, പൂനെ തുടങ്ങിയ നഗരങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തി ഉന്നയിച്ച പ്രസ്താവനകളാണ് വെബ്സൈറ്റ് പരിശോധിക്കുന്നത്.

ഈ പരിശോധനയ്ക്കായി ഔദ്യോഗിക രേഖകള്‍ ഉള്‍പ്പെടെ 134 സ്രോതസുകള്‍ ഉപയോഗിച്ചതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു. പരിശോധിച്ച വിവരങ്ങളില് ഭൂരിഭാഗവും വസ്തുതാവിരുദ്ധമാണെന്നാണ് പറയപ്പെടുന്നത്. ഇവയില് ചിലത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പ്രവർത്തകർ പറയുന്നു.

വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സര്‍ക്കാര്‍ ജോലികള്‍, കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ അവകാശവാദത്തിനും അനുബന്ധമായി ലഭ്യമായ രേഖകളും കണക്കുകളും ചൂണ്ടിക്കാട്ടിയാണ് വെബ്സൈറ്റിലൂടെ പ്രവർത്തകർ വിശദീകരണം നല്കുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ