Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?

Who Is Kaziah Liz Mejo: ഓഗസ്റ്റ് 23 ഞായറാഴ്ച ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19 കാരിയായ കസിയ ലിസ് മെജോ കിരീടം ചൂടിയത്. 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ കാസിയ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈ വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിലാണ് മിസ്സ് യൂണിവേഴ്സ് മത്സരം നടക്കുക. ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയായ കസിയ പഠനവും മോഡലിങ്ങും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്.

Kaziah Liz Mejo: ഇത് തനി മലയാളി! ആരാണ് 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ?

Kaziah Liz Mejo

Updated On: 

24 Aug 2026 | 01:01 PM

ഇന്ത്യയുടെ സൗന്ദര്യറാണിയായി മലയാളി പെൺകൊടി. ഓഗസ്റ്റ് 23 ഞായറാഴ്ച ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 (Miss Universe India 2026) ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് 19 കാരിയായ കസിയ ലിസ് മെജോ (Kaziah Liz Mejo) കിരീടം ചൂടിയത്. 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ കാസിയ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈ വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിലാണ് മിസ്സ് യൂണിവേഴ്സ് മത്സരം നടക്കുക.

ആരാണ് കസിയ ലിസ് മെജോ?

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള 19 കാരിയാണ് കസിയ ലിസ് മെജോ. 2025ൽ മിസ്സ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പായിരുന്നു കസിയ. ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളായ കസിയ, നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയാണ്. നിയമ വിദ്യാർത്ഥിനിയായ കസിയ ഒരു മോഡൽ കൂടിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അബുദാബിയിലായിരുന്നു. 2024-ൽ ‘മിസ് ടീൻ ദിവ’ കിരീടവും കസിയ നേടിയിട്ടുണ്ട്.

ALSO READ: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി

ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയായ കസിയ പഠനവും മോഡലിങ്ങും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. പതിനേഴാം വയസ്സിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. നാട്ടിലെത്തിയാൽ തനി മലയാളികുട്ടിയായ കസിയ ഇന്ന് സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിക്കും പ്രചോദനമാക്കാൻ കഴിയുന്ന വ്യക്തിയാണ്.

ജൂറി പാനലിൽ വൻ താരനിര

2026 ഓഗസ്റ്റ് 23-ന് ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ ഗ്രാൻഡ് ഫിനാലെയിൽ വൻതാരനിരയാണ് ജൂറി പാനലിൽ അണിനിരന്നത്. ഇന്ത്യയിലെ സൗന്ദര്യ ലോകത്തെ പ്രമുഖരും മുൻ കിരീടജേതാക്കളും ഉൾപ്പെട്ട പാനലാണ് മത്സരത്തിലെ വിജയിയെ തെരഞ്ഞെടുത്തത്. 1994-ൽ ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിത്തന്ന ബോളിവുഡ് താരം സുഷ്മിത സെന്നാണ് ജൂറി പാനലിന് നേതൃത്വം നൽകിയത്. 2001-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ ജേതാവും നടിയുമായ സെലീന ജെയ്റ്റ്‌ലി, 2015-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടമണിഞ്ഞ ബോളിവുഡ് താരം ഉർവശി റൗട്ടേല, 2024-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ ജേതാവ് റിയ സിംങ് എന്നിവരും ജൂറിയിലെ അംഘങ്ങളായിരുന്നു.

മാസങ്ങൾ നീണ്ടുനിന്ന ഓഡിഷനുകൾക്കും വിദഗ്ദ്ധർ നയിച്ച ഗ്രൂമിംഗ് സെഷനുകൾക്കും ശേഷമാണ് ഫൈനൽ പോരാട്ടം നടന്നത്. 2026 പതിപ്പിലേക്കായി രാജ്യത്തുടനീളമുള്ള 8,000 മുതൽ 9,000 വരെ അപേക്ഷകരെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പരിഗണിച്ചത്. സംസ്ഥാനതല മത്സരങ്ങൾ, ഫൈനൽ ഓഡിഷനുകൾ, വൈൽഡ് കാർഡ് എൻട്രികൾ, എൻ.ആർ.ഐ വിഭാഗം എന്നിവ വഴി 52 പേർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.

എന്താണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ?

മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് ഇന്ത്യയുടെ പ്രതിനിധിയെ കണ്ടെത്താനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമാണ് ‘മിസ് യൂണിവേഴ്‌സ് ഇന്ത്യ’. നിലവിൽ മിസ് യൂണിവേഴ്‌സ് ഇന്ത്യയിൽ ജേതാവായതോടെ ലോകരാജ്യങ്ങളിൽ നിന്നുള്ള സൗന്ദര്യറാണിമാരോട് മാറ്റുരയ്ക്കാൻ കാസിയ ഇനി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധ പരിശീലനങ്ങൾക്കും പ്രൊഫഷണൽ ഗ്രൂമിംഗിനും വിധേയയാകും.

English Summary:

Kaziah Liz Mejo has been crowned Miss Universe India 2026, emerging as the winner among 52 finalists at the grand finale held in Jaipur on Sunday, August 23. 19-year-old Kaziah is a law student and model from Mavelikkara.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം