Nepal Flash Flood : നേപ്പാൾ മിന്നൽ പ്രളയം; മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Nepal Flash Flood India Humanitarian and Relief Assistance : നേപ്പാളിൻ്റെ ടിബിറ്റൻ അതിർത്തിയിലുള്ള റസുവ ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. 100ൽ അധികം ഇന്ത്യക്കാരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. ആവശ്യമായ എല്ല ദുരിതാശ്വാസ സഹായങ്ങൾ ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Nepal Flash Flood : നേപ്പാൾ മിന്നൽ പ്രളയം; മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi Nepal PM Ballen Shah

Updated On: 

26 Aug 2026 | 05:40 PM

ന്യൂ ഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായെ നേരിട്ട് ഫോണിൽ വിളിച്ചാണ് നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയത്. നേപ്പാളിന് സാധ്യമായ മാനുഷികവും ദുരിതാശ്വാസപരമായ സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ നേപ്പാളിൻ്റെ ടിബെറ്റൻ അതിർത്തിയിലുള്ള റസുവ ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.

ശക്തമായ പ്രളയത്തിൽ ഗ്രാമങ്ങൾ വരെ ഒലിച്ചു പോയി. നേപ്പാളിലെ പ്രധാന ടൂറിസം കേന്ദ്രത്തിലാണ് മിന്നൽ പ്രളയം ഉണ്ടായിരിക്കുന്നത്. ഏകദേശം 300 ഓളം വിദേശികളെ കാണാതായി എന്നാണ് നേപ്പാൾ ടൂറിസം ബോർഡ് അറിയിക്കുന്നത്. ഇതിൽ 105 പേർ ഇന്ത്യക്കാരണെന്നാണ് റിപ്പോർട്ടുകൾ. ഇവിടേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘങ്ങളാണ് പ്രളയത്തിൽ അകപ്പെട്ടതെന്നാണ് സൂചന.

ALSO READ : Nepal Flash Flood: നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേരെ കാണാനില്ല

നേപ്പാൾ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു എന്നറിയച്ചുകൊണ്ടുള്ള നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റ്

മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽ നിന്നുള്ള 17 പേരും ബ്രിട്ടനിൽ നിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് പേരും ഓസ്ട്രേലിയ നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും വീതം കാണാതായവരിൽ ഉൾപ്പെടുന്നതാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. ബാക്കി 103 പേർ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തതയില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് പ്രളയത്തിൽ കാണാതായവർക്കായി ഊർജിതമായ തിരച്ചിൽ തുടരുന്നു എന്നാണ് അധികൃതർ അറിയിക്കുന്നത്.

രാവിലെ 9 മണിയോടെയാണ് ഭോട്ടെ കോശി നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതോടെയാണ് പ്രളയം സംഭവിച്ചത്. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നതായാണ് റിപ്പോർട്ട്. ഗ്രാമങ്ങൾ ഒലിച്ചുപോയി നിരവധിപേരെ കാണാതായതായും സൂചന. ഒലിച്ചെത്തിയ വെള്ളം ഗ്രാമങ്ങളെ പാടെ തുടച്ചു നീക്കിക്കൊണ്ടുപോകുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളെ പ്രചരിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
‘ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം’; ചൈനയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
L Murugan : ‘താഴെത്തട്ടിൽ പ്രവർത്തിക്കണം, പ്രധാനമന്ത്രിക്ക് നന്ദി’ കേന്ദ്രമന്ത്രി എൽ മുരുകൻ രാജിവെച്ചു
ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
യു.പി.ഐ സർവീസ് ചാർജിന് താത്കാലിക ബ്രേക്ക്; ഉത്സവ സീസണിൽ വ്യാപാരികൾക്ക് വലിയ ആശ്വാസം!
പ്രണയാഭ്യർത്ഥനയുമായി പിറകെ നടന്ന യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതി ജീവനൊടുക്കി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
Chennai Metro: പൂനമല്ലി – വടപളനി മെട്രോ വൻ ഹിറ്റ്; സർവീസ് സമയം മാറ്റണമെന്ന് യാത്രക്കാർ
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ