Nepal Flash Floods: എവിടെയാണെന്ന് ഒരു വിവരവുമില്ല; 77 കൈലാസ തീര്‍ത്ഥാടകരെ നേപ്പാള്‍ പ്രളയത്തില്‍ കാണാനില്ലെന്ന് സദ്ഗുരു
77 Kailash Pilgrims Missing in Nepal Floods, Sadhguru Says: കൈലാസ മാനസരോവര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഘത്തിലെ അംഗങ്ങള്‍ ദുരന്തബാധിത മേഖലയിലുണ്ടായിരുന്നതെന്നാണ് വിവരം. ടിബറ്റിലെ ഗ്യറോങ് മേഖലയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തിന് സമീപം സംഘമുണ്ടായിരുന്ന സമയത്താണ് പ്രളയമുണ്ടായത്. പ്രളയവും പ്രതികൂല കാലാവസ്ഥയും യാത്രയെ ബാധിച്ചു.

നേപ്പാളില്‍ നിന്നുള്ള ദൃശ്യം, സദ്ഗുരു
കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റ് അതിര്‍ത്തി മേഖലയിലും ഉണ്ടായ ശക്തമായ മിന്നല്‍പ്രളയം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ദുരന്തബാധിത മേഖലയില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ കൈലാസ തീര്‍ത്ഥാടനത്തിന് പോയ 77 പേരെ കാണാനില്ലെന്ന് അറിയിച്ച് സദ്ഗുരു. ഇഷാ ഫൗണ്ടേഷനിലുള്ള കൈലാസ മാനസരോവര്‍ തീര്‍ത്ഥാടന സംഘത്തിലെ 77 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെന്നാണ് സദ്ഗുരു സ്ഥിരീകരിച്ചിരിക്കുന്നത്.
കൈലാസ മാനസരോവര്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് സംഘത്തിലെ അംഗങ്ങള്‍ ദുരന്തബാധിത മേഖലയിലുണ്ടായിരുന്നതെന്നാണ് വിവരം. ടിബറ്റിലെ ഗ്യറോങ് മേഖലയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തിന് സമീപം സംഘമുണ്ടായിരുന്ന സമയത്താണ് പ്രളയമുണ്ടായത്. പ്രളയവും പ്രതികൂല കാലാവസ്ഥയും യാത്രയെ ബാധിച്ചു. റോഡുകള്‍ തകരുകയും ആശയവിനിമയ സംവിധാനങ്ങള്‍ക്ക് തടസമുണ്ടാകുകയും ചെയ്തതോടെ പലരുമായി ബന്ധപ്പെടുന്നത് ദുഷ്‌കരമായി.
സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സദ്ഗുരു അറിയിച്ചിട്ടുണ്ട്. ദുരന്തമേഖലയിലെ സാഹചര്യം സാധാരണ നിലയിലാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പ്രാദേശിക ഭരണകൂടവും രക്ഷാപ്രവര്‍ത്തകരും വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്. എന്നാല്‍ മോശം കാലാവസ്ഥയും തകര്‍ന്ന റോഡുകളും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും
നേപ്പാളിലെ ദുരന്തത്തില്‍പ്പെട്ട കൈലാസ യാത്രാസംഘത്തിലെ 77 പേരുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് സദ്ഗുരു പറഞ്ഞു. പ്രളയം ഉണ്ടായ സമയത്ത് സംഘം അതിര്‍ത്തി മേഖലയിലൂടെ മടങ്ങുകയായിരുന്നു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും, രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സാഹചര്യമുണ്ടായാല്‍ അതില്‍ പങ്കുചേരാന്‍ താനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സദ്ഗുരു കൂട്ടിച്ചേര്‍ത്തു.
വളണ്ടിയര്‍മാരും സപ്പോര്‍ട്ട് ടീമുകളും ഉള്‍പ്പെടെ തങ്ങളെല്ലാവരും ദുഃഖിതരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇമിഗ്രേഷന്‍ ഓഫീസിലുണ്ടായ ആരുടെയും വിവരങ്ങള്‍ ലഭ്യമല്ല. അപകടസാധ്യത കണക്കിലെടുക്കാതെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് പങ്കാളികളാകാന്‍ കഴിയുമോ ന്നെ് പരിശോധിക്കുകയാണെന്നും അദ്ദേഹം.
Also Read: Nepal Flash Floods: 133 ഇന്ത്യക്കാര്‍ കാണാമറയത്ത്; നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ മരണം 157 കടന്നു
തിരച്ചില്‍ പുരോഗിക്കുന്നു
കാണാതായ 77 പേരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുമായി ബന്ധപ്പെട്ട ഏജന്‍സികളുമായും അധികൃതരുമായും ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരന്തമേഖലയിലെ ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെടുന്നതോടെ സംഘത്തിലെ അംഗങ്ങളുടെ സ്ഥിതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
നേപ്പാളിലെ വിവിധ പ്രദേശങ്ങളില്‍ പ്രളയവും മണ്ണിടിച്ചിലും വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
അതേസമയം, കൈലാസ മാനസരോവര്‍ യാത്ര ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന പ്രധാന തീര്‍ത്ഥാടനങ്ങളിലൊന്നാണ്. ഉയര്‍ന്ന പര്‍വതമേഖലയിലൂടെയുള്ള യാത്രയായതിനാല്‍ കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ യാത്രക്കാരെ പലപ്പോഴും പ്രതിസന്ധിയിലാക്കാറുണ്ട്. ഇത്തവണ ഉണ്ടായ മിന്നല്‍പ്രളയം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
English Summary
Sadhguru said there is no information about the whereabouts of 77 Kailash pilgrims caught in the Nepal flash floods. The group was returning after completing the Kailash Mansarovar pilgrimage when the disaster struck. Rescue and search efforts are underway to locate the missing pilgrims.