A Padmakumar: എ. പത്മകുമാറിനെതിരെ നടപടി, സസ്പെൻഡ് ചെയ്ത് സിപിഎം

CPM Suspends Former Devaswom Board President A. Padmakumar: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.

A Padmakumar: എ. പത്മകുമാറിനെതിരെ നടപടി, സസ്പെൻഡ് ചെയ്ത് സിപിഎം

A Padmakumar

Updated On: 

15 Jun 2026 | 06:58 PM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.

സസ്പെൻഷൻ എത്ര കാലത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. എസ്ഐടി കുറ്റപത്രം വന്നതിന് ശേഷം തുടർ നടപടികളെടുക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള കേസ് എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുകയും ജില്ലാ കമ്മിറ്റിയോട് നടപടിയെടുക്കാൻ നിർദേശിക്കുകയുമായിരുന്നു.

ALSO READ: റബർ ബോർഡ് തലപ്പത്ത് ചരിത്രപരമായ മാറ്റം; ബിജെപി നേതാവ് എൻ. ഹരി പുതിയ ചെയർമാൻ

തുറന്ന് പറയാൻ പദ്മകുമാർ

തനിക്കെതിരെ നടപടി വരുന്ന പക്ഷം പലതും തുറന്ന് പറയേണ്ടി വരുമെന്ന് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് സൂചന നൽകിയിരുന്നു. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മക്കഥ എഴുതൽ ഭീഷണി എന്നിവ പത്മകുമാർ ഉയർത്തിയിരുന്നു. പുറത്താക്കൽ പോലെ കടുത്ത നടപടി ആലോചിച്ചിരുന്നെങ്കിലും, ജില്ല കമ്മിറ്റി യോഗം സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു. സസ്പെൻഷനിൽ നടപടി ഒതുങ്ങിയതോടെ അദ്ദേഹം വെളിപ്പെടുത്തലുകൾക്ക് തയ്യാറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നത്. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കി. തുടര്‍ന്ന് സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ചു. എന്നാൽ, നിലവിൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന.

പാർട്ടിയെ കുടിക്കിയ വെളിപ്പെടുത്തൽ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ് ശ്രീജിത്തിനെയും സന്നിധാനത്ത് നിന്ന് ബോധപൂർവ്വം മാറ്റിയതായി പത്മകുമാർ ആരോപിച്ചിരുന്നു. അന്നു ദേവസ്വം ബോർഡ് വക കാറിൽ തിരുവനന്തപുരത്തു പോയത് ലോഗ് ബുക്ക് പരിശോധിച്ചാൽ അത് അറിയാമെന്നും അല്ലെങ്കിൽ, പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത് ഫോൺ രേഖകൾ പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസ്

കട്ടിളപ്പാളി കേസിൽ പത്മകുമാർ എട്ടാം പ്രതിയാണ്. 2025 നവംബർ 20നാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. സ്വർണകവർച്ച പത്മകുമാറിന്റെ അറിവോടെയാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബോർഡിന്റെ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.

കൂടാതെ, തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. തുടർന്നാണ് പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മറ്റു പ്രതികൾക്കൊപ്പം പത്മകുമാറിനും ജാമ്യം ലഭിക്കുകയായിരുന്നു.

English Summary:

CPM suspended senior leader and former Travancore Devaswom Board president A. Padmakumar from the party in connection with the Sabarimala gold theft case. The party’s Pathanamthitta district committee took the disciplinary action following directions from the state leadership, which had faced criticism for delaying action against him.

Follow Us
Related Stories
Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല, നെയ്യിന് ഗുണനിലവാരമില്ലെന്ന് ദേവസ്വം ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ല; ചെയർമാൻ
അ‌തിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രി, പരിശോധിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലായിരുന്നു: വിശദീകരിച്ച് സർക്കാർ
‘ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്’; വിരുന്ന്, ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി
Kerala Rain Alert: വീണ്ടും ചക്രവാതച്ചുഴി! 12 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; വരുന്ന അഞ്ചുദിവസവും ശക്തമായ കാറ്റും മഴയും
മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി
Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ