Sthree Suraksha Scheme: സ്ത്രീ സുരക്ഷ പെൻഷൻ നിർത്തുന്നു, കണക്ട് ടു വർക്കിലും ആശങ്ക?
Sthree Suraksha Pension Scheme Updates: രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി കണക്ട് ടു വർക്ക് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ ഈ രണ്ട് പദ്ധതികളും നിർത്തലാക്കുന്നു എന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ.

പ്രതീകാത്മക ചിത്രം
കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് സ്ത്രീ സുരക്ഷ പെൻഷൻ. സംസ്ഥാനത്തെ 35 നും 60 നും ഇടയില്‍ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മാസങ്ങളിലാണ് സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്കായി കണക്ട് ടു വർക്ക് പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിഡി സതീശൻ സർക്കാർ ഈ രണ്ട് പദ്ധതികളും നിർത്തലാക്കുന്നു എന്നാണ് നിലവിൽ പ്രചരിക്കുന്ന വാർത്തകൾ. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? പരിശോധിക്കാം…..
സ്ത്രീ സുരക്ഷാ പദ്ധതി
2025 ഒക്‌ടോബർ 29നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിക്ക് എൽഡിഎഫ് സർക്കാർ 3720 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. മറ്റ് പെൻഷനുകൾ വാങ്ങാത്ത, ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്തവർക്കാണ് പദ്ധതി പ്രകാരം തുക ലഭിക്കുന്നത്. ട്രാൻസ് സ്ത്രീകളെയും പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിച്ചാൽ തൊട്ടടുത്ത മാസം മുതൽ തുക ലഭിക്കുന്നതാണ്. തുക ലഭിക്കുമോ എന്നറിയാൻ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
ALSO READ: സമയം കഴിഞ്ഞു, ശമ്പള കമ്മീഷനിൽ അഴിച്ചുപണി; പങ്കാളിത്ത പെൻഷൻ പുതുക്കും!
കണക്ട് ടു വർക്ക്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. ഒരു വ്യക്തിക്ക്, പ്രതിമാസം 1,000 രൂപ വീതം പരമാവധി 12 മാസം മാത്രമാണ് സഹായം ലഭിക്കുന്നത്. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കളാണ് സഹായത്തിന് യോഗ്യർ. പ്ലസ് ടൂ / വി.എച്ച്.എസ്.സി / ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി വിജയത്തിന് ശേഷം ജോലി തേടുന്നവർക്ക് അപേക്ഷിക്കാം. വിവിധ സ്കിൽ കോഴ്സുകൾ പഠിക്കുന്നവരും ഉൾപ്പെടും മത്സര പരീക്ഷകൾക്ക് (PSC, UPSC, ബാങ്ക്, റെയിൽവേ, സൈന്യം തുടങ്ങിയവ) തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
രണ്ട് പദ്ധതികളും നിർത്തലാക്കിയോ?
സത്രീസുരക്ഷ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രമാണ് ലഭിച്ചത്. ചിലർക്ക് ഉദ്ഘാടന മാസമായ ഫെബ്രുവരിയിൽ മാത്രം. തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ തുക ലഭിച്ചിട്ടില്ല. മാർച്ചിലെ കണക്ക് പ്രകാരം 18,18,047 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ, 16,24,091 പേരാണ് സഹായത്തിന് അർഹരായത്. ഏപ്രിലിലും മെയിലും അപേക്ഷകരുടെ എണ്ണം വീണ്ടുമുയർന്നു, 18,18,047 പേരായി. ഇതിൽ 16,40,343 പേർ അർഹരെന്ന് കണ്ടെത്തി പണം അനുവദിക്കാൻ ധനവകുപ്പിൽ ഫയലെത്തിയെങ്കിലും തീരുമാനമായില്ലെന്നാണ് വിവരം. കണക്ട് ടു വർക്ക് സ്കോളർഷിപ്പിലും ഏപ്രിൽ, മെയ് മാസങ്ങളിൽ തുക കിട്ടിയിട്ടില്ല.
പദ്ധതികൾ നിർത്തലാക്കിയതായി ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും തുക ലഭിക്കാൻ വൈകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. യുഡിഎഫ് സർക്കാർ പദ്ധതികൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായാണ് എൽഡിഎഫ് ആരോപിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത് വെറും തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്നാണ് കോൺഗ്രസ് വിമർശിച്ചിരുന്നത്. പദ്ധതികൾ നിർത്തലാക്കില്ലെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, ആദ്യത്തെ നിയമ സഭ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതികളെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.
English Summary:
Sthree Suraksha Pension is a social security scheme of the Kerala government. The scheme aims to provide financial assistance of Rs. 1,000 per month to unemployed women in the state between the ages of 35 and 60. The Sthree Suraksha Scheme was announced in the last months of the second Pinarayi Vijayan government.