സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി

ഇയാൾ യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തു വരുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് സ്വപ്ന സുരേഷുമായി പരിചയത്തിൽ ആകുന്നത്.സ്വപ്നയുടെ കീഴിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത് സ്വപ്ന കൗൺസലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയും സരിത്ത് പിആർഒയുമായിരുന്നു. ഇവിടെ വച്ചാണ് ഇവരും പരിചയത്തിൽ ആകുന്നത്.അതേസമയം വിവാഹിതനായിരുന്ന സരിത്ത് വിവാഹബന്ധം ഇല്ലാതാകാനും വിവാഹമോചനത്തിൽ എത്താനും കാരണം സ്വപ്നയുമായുള്ള ബന്ധം.............

സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി

Swapna Suresh And Sarith

Updated On: 

12 Sep 2026 | 06:52 AM

സ്വപ്ന സുരേഷും സരിത്തും വിവാഹിതരായതായി റിപ്പോർട്ട്. തദ്ദേശസ്വയംഭരണ വകുപ്പിൽ വിവാഹം രജിസ്റ്റർ ചെയ്തു എന്നാണ് വാർത്തകൾ എത്തുന്നത്.കേരളത്തെ ആകെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് സ്വപ്ന സുരേഷും പി എസ് സരിത്തും. യുഎഇ കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കണ്ടെത്തി കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയാണ് സരിത്ത്. വിവാഹിതനായിരുന്ന സരിത്ത് വിവാഹബന്ധം ഇല്ലാതാകാനും വിവാഹമോചനത്തിൽ എത്താനും കാരണം സ്വപ്നയുമായുള്ള ബന്ധം ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു.ഇയാൾ യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തു വരുമ്പോഴാണ് വർഷങ്ങൾക്കു മുമ്പ് സ്വപ്ന സുരേഷുമായി പരിചയത്തിൽ ആകുന്നത്.

വിവാഹിതനായിരുന്ന സരിത്ത് വിവാഹബന്ധം….

സ്വപ്നയുടെ കീഴിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത് സ്വപ്ന കൗൺസലേറ്റ് ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയും സരിത്ത് പിആർഒയുമായിരുന്നു. ഇവിടെ വച്ചാണ് ഇവരും പരിചയത്തിൽ ആകുന്നത്.

ALSO READ:എങ്ങനെ കേസെടുക്കും? ED യുടെ കത്തിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ല

ഇരുവരും തമ്മിൽ ഉള്ള ബന്ധമാണ് വിവാഹമോചനത്തിൽ എത്തിച്ചത് എന്ന് സരിത്തിന്റെ മുൻ ഭാര്യയുടെ പിതാവും അന്ന് പ്രതികരിച്ചിരുന്നു. മാത്രമല്ല സ്വപ്നയുമായുള്ള അടുപ്പം സരിത്തിന്റെ കുടുംബാംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടയിൽ വിസ സ്റ്റാംപിങ്ങിന്റെ പേരിലുളള പ്രശ്നങ്ങളെ തുടർന്നാണ് സ്വപ്നയെയും സരിതിനെയും കോണസുലേറ്റിൽ നിന്നും പുറത്താക്കിയത്.

പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഇരുവരും എല്ലാ കാര്യങ്ങളിലും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. അതേസമയം ഉന്നതർ പങ്കെടുത്ത പരിപാടികളിൽ എല്ലാം സ്വപ്നയ്ക്കൊപ്പം സരിത്തും ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളെയും ഉന്നതരേയും പലപ്പോഴും ഇരുവരും ഒന്നിച്ചായിരുന്നു സന്ദർശിക്കാറുണ്ടായിരുന്നത് സരിത്തിന്റെ അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു.

ENGLISH SUMMARY

Reports indicate that Swapna Suresh and Sarith have gotten married. News suggests the marriage was registered with the Local Self-Government Department. Swapna Suresh and P.S. Sarith are the prime accused in the gold smuggling case that shocked Kerala; they were arrested in connection with the case involving the smuggling of gold via diplomatic baggage through the UAE Consulate. Sarith is a native of Thiruvallam in Thiruvananthapuram district.

Loading...
Unable to load recommendations.
Follow Us
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
വൻ മൈലേജും അത്യാവശ്യം, പെർഫോമൻസും - ബജാജ് CT 100X
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി