CMRL – Exalogic Case: എങ്ങനെ കേസെടുക്കും? ED യുടെ കത്തിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ല
CMRL - Exalogic Case Pinarayi Vijayan Case:അതിനാൽ തന്നെ പിണറായി വിജയനെതിരെ കേസെടുക്കുവാൻ എജി ശുപാർശ ചെയ്യില്ല എന്നാണ് സൂചന. എന്നാൽ പിഎ മുഹമ്മദ് റിയാസിന് എതിരെ പ്രാഥമിക പരിശോധന നടത്താൻ ശുപാർശ നൽകിയേക്കും. മുഹമ്മദ് റിയാസിനും പിണറായി വിജയനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ കത്തിൽ ആരോപണങ്ങൾ മാത്രമാണ് ഉള്ളത് എന്ന സാഹചര്യത്തിലാണ് ഈ നീക്കം.......
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ല എന്ന് റിപ്പോർട്ട്. കോടതി തള്ളിയ ബാങ്ക് രേഖകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തെളിവായി നൽകിയത് എന്നാണ് സൂചന. വീണ വിജയന്റെ ഡയറി കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ ഇടപാട് നടന്നുവെന്ന് അന്വേഷണസംഘം അവകാശപ്പെടുന്നത്. മാത്രമല്ല മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി എന്നത് പറയുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചതിന്റെ യാതൊരുവിധത്തിലും ഉള്ള തെളിവുകളും അന്വേഷണസംഘം കൈമാറിയിട്ടില്ല എന്നും സൂചന.
മുഹമ്മദ് റിയാസിന് എതിരെ പ്രാഥമിക പരിശോധന…
ഈ പശ്ചാത്തലത്തിൽ കേസെടുക്കുവാനായി നിയമമോപദേശം നൽകുന്നതിൽ എ ജി ആശയക്കുഴപ്പത്തിലാണ്. അതിനാൽ തന്നെ പിണറായി വിജയനെതിരെ കേസെടുക്കുവാൻ എജി ശുപാർശ ചെയ്യില്ല എന്നാണ് സൂചന. എന്നാൽ പിഎ മുഹമ്മദ് റിയാസിന് എതിരെ പ്രാഥമിക പരിശോധന നടത്താൻ ശുപാർശ നൽകിയേക്കും. മുഹമ്മദ് റിയാസിനും പിണറായി വിജയനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ കത്തിൽ ആരോപണങ്ങൾ മാത്രമാണ് ഉള്ളത് എന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ALSO READ:CMRL ൽ നിന്നും കോടികൾ വാങ്ങിയവരിൽ യുഡിഎഫിലെ ഉന്നത നേതാക്കളും
കത്തിൽ പരാമർശിക്കുന്ന ആരോപണങ്ങൾ യാഥാർത്ഥ്യമാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന യാതൊരുവിധത്തിലുള്ള തെളിവുകളും കൈമാറിയിട്ടില്ല. സിഎംആർഎൽ സിഎഫ് ഒ ആയിരുന്ന പി സുരേഷ് കുമാറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. സുരേഷ് കുമാറിന്റെ മൊഴി ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം മുമ്പ് കോടതി ഇതിനോടകം തന്നെ തള്ളിക്കളഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയാകാം അന്വേഷണം വേണ്ട എന്ന ശുപാർഷ എജി സർക്കാരിന് നൽകുക. മൂന്ന് കോടതികൾ എതിർ വിധി പറഞ്ഞതിനാൽ തന്നെ പോലീസ് ആക്ട് പ്രകാരം കേസെടുത്താൽ അത് തിരിച്ചടിയാകാൻ സാധ്യതയുണ്ട് എന്ന കാര്യവും എഴുതി സർക്കാരിനെ അറിയിക്കും.
പി എ മുഹമ്മദ് റിയാസിന്റെ കാര്യത്തിലും ആരോപണങ്ങളും ഹസൻ വാരിസിന്റെ മൊഴിയുമാണ് ഇ ഡി നൽകിയിട്ടുള്ള കത്തിൽ പരാമർശിക്കുന്നത്. എന്നാൽ ഇതിനെതിരെയും തെളിവുകൾ ഒന്നും സമർപ്പിച്ചിട്ടില്ല. റിയാസിന്റെ കാര്യത്തിൽ കോടതിവിധി ബാധകമല്ലാത്തതിനാൽ ആണ് പ്രാഥമിക അന്വേഷണം നടത്താം എന്ന നിലപാട് എജി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ വിശദമായ പരിശോധനകൾക്ക് ശേഷം അടുത്ത ആഴ്ചയോടെ എഴുതി സർക്കാരും നിയമപദേശം നൽകുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
അതിനിടെ കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയതെന്നാണ് സൂചന. രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേരും മൊഴി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് കൈക്കൂലി വിവാദത്തിൽ പി എ മുഹമ്മദ് റിയാസ് പ്രതികരണം നടത്തിയത്. തന്റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.
ENGLISH SUMMARY
Reports indicate that the letter submitted by the Enforcement Directorate regarding the CMRL-Exalogic financial transactions contains no evidence against Pinarayi Vijayan. It is suggested that the bank documents presented by the agency as evidence had previously been rejected by the court. The investigation team claims that the alleged money laundering transaction took place based on diary entries made by Veena Vijayan.