Ration Update: റേഷൻ അരി വിഹിതം 5 കിലോ കൂട്ടുമോ? നേട്ടം ഇവർക്ക്
Government Considers Increasing Rice Quotas for Non-Priority Cards: നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രം അരി ലഭിക്കുന്നതിനാൽ ഈ വിഭാഗത്തിലുള്ള പലരും റേഷൻ കടകളിൽ എത്തുന്നില്ല. വിഹിതം വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ ആളുകൾ റേഷൻ കടകളെ ആശ്രയിക്കുകയും പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ള, നീല റേഷൻ കാർഡുടമകളുടെ പ്രതിമാസ അരി വിഹിതം 5 കിലോ വരെ വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അരി വിഹിതം ഉയർത്തുന്നത് എന്തിന്?
നിലവിൽ വളരെ കുറഞ്ഞ അളവിൽ മാത്രം അരി ലഭിക്കുന്നതിനാൽ ഈ വിഭാഗത്തിലുള്ള പലരും റേഷൻ കടകളിൽ എത്തുന്നില്ല. വിഹിതം വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ ആളുകൾ റേഷൻ കടകളെ ആശ്രയിക്കുകയും പൊതുവിപണിയിലെ അരിവില നിയന്ത്രിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. വിഹിതം കൂട്ടുന്നത് വഴി റേഷൻ കടകളിലെ മൊത്തം വിൽപ്പന ഉയരും. ഇത് വ്യാപാരികളുടെ കമ്മീഷൻ കുറയുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. മുൻഗണനേതര കാർഡിനുള്ള വിഹിതം വർദ്ധിപ്പിക്കാനായാൽ വില്പന കൂടും. വില്പന കുറയുന്നതിനാൽ കമ്മിഷൻ കുറയുന്ന പ്രശ്നം ഇതുവഴി പരിഹരിക്കാനാവുമെന്നാണ് മന്ത്രി പറഞ്ഞത്. 2021-ലെ കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ നിയമത്തിലെ ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. റേഷൻ വ്യാപാരികളുടെ വേതന വർദ്ധനവ്, ക്ഷേമനിധി പരിഷ്കരണം, ഗ്രാമീണ ബാങ്ക് സേവനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കൽ എന്നിവയും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
ALSO READ: റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കും; 6 മാസം വിഹിതം വാങ്ങാത്തവര്‍ പെട്ടു, നടപടി ഉടന്‍
മണ്ണെണ്ണ വില കൂടുമോ?
സംസ്ഥാനം വീണ്ടും മണ്ണെണ്ണ ക്ഷാമത്തിലേക്കെന്ന് റിപ്പോർട്ട്. കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കാതെ വന്നതാണ് തിരിച്ചടിയായത്. 56.76 ലക്ഷം ലിറ്ററായിരുന്നു കേരളത്തിന്റെ മുൻവിഹിതം. ഇത് 40.68 ലക്ഷം ലിറ്ററായിട്ടാണ് കുറച്ചത്. അതായത്, മൊത്തം 16.08 ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടായത്.
മൂന്ന് മാസത്തേക്കുള്ള വിഹിതമാണ് കേന്ദ്രം അനുവദിക്കുന്നത്. 5.94 ലക്ഷം മുൻഗണനാ കാർഡുകൾക്ക് ഒരുലിറ്റർവീതം നൽകിയിരുന്നത് തുടരാമെങ്കിലും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ വീതം കൊടുക്കാൻ പറ്റാതെവരും. കൂടാതെ, വിഹിതത്തിൽനിന്ന് മീൻപിടിത്ത ബോട്ടുകൾക്കും വിഹിതം നൽകാൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ കാർഡുകൾക്കും മണ്ണെണ്ണ കൊടുക്കാൻ പറ്റാതെവരുന്ന സാഹചര്യത്തിൽ വിതരണം പുനഃപരിശോധിക്കേണ്ടിവരുമെന്നാണ് ഒാൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ അഭിപ്രായം.
English Summary:
Kerala is considering increasing the monthly rice allocation for white and blue ration card holders to up to 5 kg, Food and Civil Supplies Minister Anoop Jacob said. The move is aimed at encouraging more beneficiaries from these non-priority categories to purchase rice from ration shops, as the current low allocation has reportedly reduced demand.