പറക്കും കാറുകൾ റാസൽഖൈമയിലും; അബുദാബി മുതൽ റാസൽഖൈമ വരെ പരീക്ഷണ പറക്കൽ ഉടൻ
Flying Cars in UAE: Ras Al Khaimah Signs Deal for Desert Testing: നിയന്ത്രിത പരീക്ഷണ പറക്കൽ സംവിധാനത്തിനൊപ്പം തന്നെ അബുദാബിയെയും റാസൽഖൈമയെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ഡേമോൺസ്ട്രേഷൻ റൂട്ട് ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ഭാവിയിൽ എമിറേറ്റുകൾക്കിടയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വ്യോമഗതാഗത സേവനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ പരിശോധിക്കുകയാണ് ഈ പാതയിലൂടെ ലക്ഷ്യമിടുന്നത്;
റാസൽഖൈമ: പറക്കും കാറുകളുടെ പരീക്ഷണങ്ങൾക്കായി റാസൽഖൈമയും പ്രമുഖ ചൈനീസ് ഫ്ലൈയിംഗ് കാർ നിർമ്മാണ കമ്പനിയായ ഏരിഡ്ജും തമ്മിൽ പുതിയ കരാർ ഒപ്പുവച്ചു. ഭാവിയിൽ അബുദാബിയിൽ നിന്നും റാസൽഖൈമയിലേക്ക് പറക്കും കാറുകളുടെ പ്രത്യേക സർവീസ് ആരംഭിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. യു.എ.ഇ സിവിൽ ഏവിയേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർവീസുകൾക്കായി പൊതു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് മുൻപ് ഫ്ലൈയിംഗ് കാറുകൾ പരീക്ഷിച്ച് വിലയിരുത്തുന്നതിനായി നിയന്ത്രിതവും സുരക്ഷിതവുമായ ഒരു സംവിധാനം ഒരുക്കാനാണ് നിലവിലെ കരാർ ലക്ഷ്യമിടുന്നത്.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ, വ്യോമതിർത്തിയുമായി ബന്ധപ്പെട്ട നിയമങ്ങൾ, പ്രവർത്തന രീതി എന്നിവയിൽ കൃത്യമായ ധാരണ ഉണ്ടാക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. നിയന്ത്രിത പരീക്ഷണ പറക്കൽ സംവിധാനത്തിനൊപ്പം തന്നെ അബുദാബിയെയും റാസൽഖൈമയെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ഡേമോൺസ്ട്രേഷൻ റൂട്ട് ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ഭാവിയിൽ എമിറേറ്റുകൾക്കിടയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വ്യോമഗതാഗത സേവനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ പരിശോധിക്കുകയാണ് ഈ പാതയിലൂടെ ലക്ഷ്യമിടുന്നത്;
Also Read: പ്രവാസികൾക്ക് ആശ്വാസം; ലേബർ ക്യാമ്പുകളിൽ മികച്ച സൗകര്യം ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി
ഫ്ലൈറ്റ് പ്ലാനിംഗ്, വ്യോമപാതകളുടെ ഏകോപനം ഗ്രൗണ്ട് സപ്പോർട്ട്, യാത്രക്കാരുടെ കൈകാര്യം ചെയ്യൽ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പടെ ഇതിലൂടെ മനസ്സിലാക്കാനാകും. മരുഭൂമിയിലെ സാഹചര്യങ്ങളിൽ ഫ്ലൈറ്റ് പരിശോധിക്കാനും വിവിധ സാഹചര്യങ്ങളിൽ വിമാനത്തിൻ്റെ പ്രകടനം വിലയിരുത്താനും കഴിയുന്ന വിധത്തിലാണ് ഏരിഡ്ജ് പരീക്ഷണ പറക്കലുകൾ ക്രമീകരിക്കുക. പുതിയ സാങ്കേതികവിദ്യകളിലൂടെ എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനാണ് റാസൽഖൈമ ശ്രമിക്കുന്നതെന്ന് റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.
റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ അബുദാബിയിൽ നിന്നും റാസൽഖൈമയിലേക്ക് റോഡുമാർഗം ഒന്നര മണിക്കൂർ സമയമെടുക്കും. പുതിയ പദ്ധതി വിജയിച്ചാൽ കുറഞ്ഞ സമയം കൊണ്ട് അതിവേഗം ഇരു നഗരങ്ങളിലേക്കും യാഹ്ര ചെയ്യാനാകും. കഴിഞ്ഞ ദിവസം അബുദാബി എമിറേറ്റ് പാലസിൽ നടന്ന ചൈനീസ് എംബസിയുടെ ചടങ്ങിൽ ഏരിഡ്ജ് തങ്ങളുടെ അത്യാധുനിക മോഡുലാർ ഫ്ലൈയിംഗ് കാർ പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് അംബാസഡർ സെങ് ജിക്സിൻ യു,എ.ഇ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രദർശനം.
English Summary
Ras Al Khaimah partnered with Chinese firm Aridge to test flying cars in the UAE deserts. They plan to eventually launch a demonstration route connecting Abu Dhabi and RAK.