AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CMRL – Exalogic Case: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കും? നിർണായക തീരുമാനം ഇന്ന്

CMRL - Exalogic Case: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമമായ ഒരു തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നുവരുന്നില്ല. ഇതിന്റെ പ്രധാന കാരണം പ്രതിപക്ഷ നേതാവിനെതിരെ ഇത്തരത്തിൽ ഒരു കേസ് ഫയൽ ചെയ്യാമോ എന്നുള്ളതാണ്. മാത്രമല്ല അതിന് പിന്നാലെ ഉണ്ടാകുന്ന മറ്റ് രാഷ്ട്രീയപരമായ പ്രശ്നങ്ങളും മുന്നിൽകണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ ഇരുന്നത്..........

CMRL – Exalogic Case: മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കും? നിർണായക തീരുമാനം ഇന്ന്
Pinarayi Vijayan, Pa Muhammed RiyasImage Credit source: Social Media
Ashli C
Ashli C | Published: 19 Sep 2026 | 08:26 AM

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി പി എ മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുമോ എന്ന കാര്യം ഇന്നറിയാം. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിർണായകമായ യോഗം ഇന്ന്. പ്രതിപക്ഷ നേതാവിനെതിരെയും മുൻ മന്ത്രിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ നിയമ തടസ്സമില്ല എന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നേടിയതോടെയാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്.

പ്രതിപക്ഷ നേതാവിനെതിരെ ഇത്തരത്തിൽ ഒരു കേസ് ഫയൽ ചെയ്യാമോ?

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമമായ ഒരു തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നുവരുന്നില്ല. ഇതിന്റെ പ്രധാന കാരണം പ്രതിപക്ഷ നേതാവിനെതിരെ ഇത്തരത്തിൽ ഒരു കേസ് ഫയൽ ചെയ്യാമോ എന്നുള്ളതാണ്. മാത്രമല്ല അതിന് പിന്നാലെ ഉണ്ടാകുന്ന മറ്റ് രാഷ്ട്രീയപരമായ പ്രശ്നങ്ങളും മുന്നിൽകണ്ടാണ് സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ ഇരുന്നത്. ഒപ്പം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഈ വിഷയത്തിൽ തേടി.

ALSO READ:എക്സാലോജിക്കിൽ തെറ്റായി ഒന്നുമില്ല, നേതാക്കളുടെ മക്കൾ ചെറിയ വ്യവസായങ്ങൾ നടത്തുന്നുണ്ട്; എം വി ഗോവിന്ദൻ

എന്നാൽ അങ്ങനെ കേസെടുക്കുന്നതിൽ നിയമപരമായി പ്രശ്നങ്ങളൊന്നും ഇല്ല എന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തുടർന്നാണ് ഇനി അടുത്ത നീക്കം. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡിയുടെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് എജിയുട നിയമപദേശം. എന്നാൽ ഏത് രീതിയിലാണ് അന്വേഷണം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തിൽ പറയുന്നു. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.

പിണറായി വിജയൻ ഉൾപ്പെടെ എതിരെ കേസെടുക്കുന്നതിൽ തീരുമാനം വൈകുന്നതിൽ വലിയ വിമർശനങ്ങളാണ് സർക്കാർ നേരിട്ടുകൊണ്ടിരുന്നത്. ഇതിനിടെയാണ് അഡ്വക്കേറ്റ് ജനറലിൽ നിന്നും അനുകൂലമായ നിയമോപദേശം ലഭിച്ചത്. ഇനി എന്ത് തീരുമാനിക്കണം എന്നത് പൂർണ്ണമായും ആഭ്യന്തരവകുപ്പാണ് തീരുമാനിക്കേണ്ടത്.

പിണറായിക്കെതിരെ കേസെടുത്താൽ ഉണ്ടാകുന്ന നിയമപ്രശ്നങ്ങൾ ഒഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുണ്ടാക്കുന്ന രാഷ്ട്രീയ ക്രമസമാധാന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ആഭ്യന്തരവകുപ്പിന് വിശദമായി ചിന്തിക്കേണ്ടതുണ്ട്. പഴയ റിപ്പോർട്ടുകളും മറ്റു കേസ് അന്വേഷണത്തിന് നിയമ തടസ്സം ആകാൻ പോകുന്നില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയിരിക്കുന്ന നിയമപദേശ. ഹവാല ഉൾപ്പെടെയുള്ള വിഷയങ്ങളിലും ഇതിലും കേസെടുക്കണോ വേണ്ടയോ എന്ന കാര്യങ്ങളിൽ അന്തിമമായ തീരുമാനം ഇനി സംസ്ഥാന ആഭ്യന്തര വകുപ്പാണ് സ്വീകരിക്കേണ്ടത്.

ENGLISH SUMMARY

A decision is expected today on whether an FIR will be registered against Opposition Leader Pinarayi Vijayan and former Minister P.A. Mohamed Riyas regarding the CMRL-Exalogic deal. A crucial meeting of the Home Department concerning this matter is scheduled for today. The government is proceeding with further steps after receiving legal advice from the Advocate General stating that there are no legal impediments to registering a case and conducting an investigation against the Opposition Leader and the former Minister.

Follow Us