തുണിക്കച്ചവടത്തിന്റെ മറവിൽ MDMA ബിസിനസ് ; അമ്മയും മകനും ഉൾപ്പെടെ പിടിയിൽ

ഇവർ പതിവായി എംഡി എം എ കടത്തുന്നുണ്ട് എന്ന വിവരം എക്സൈസ് സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പതിവായി നടത്തിയ നിരീക്ഷണത്തിനുള്ളിലാണ് സംഘം പ്രതികളെ പിടികൂടിയത്. തുണിക്കച്ചടവത്തിന്റെ മറവിലാണ് പ്രതികൾ ലഹരി വില്പന നടത്തിയത്. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുറച്ചു വസ്ത്രങ്ങൾ കൂടി സംഘം വാങ്ങിക്കും തുടർന്ന് കുടുംബമാണ് യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കുന്നവരെ...........

തുണിക്കച്ചവടത്തിന്റെ മറവിൽ MDMA ബിസിനസ് ; അമ്മയും മകനും ഉൾപ്പെടെ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

19 Aug 2026 | 02:34 PM

തിരുവനന്തപുരം : എംഡിഎംഎ കുടുംബ ബിസിനസ് ആക്കി മാറ്റിയ അമ്മയും മകനും ഉൾപ്പെടെ നാല് പേർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് ചന്തയ്ക്കു മുന്നിൽ വച്ചാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ലഹരിക്കെതിരായ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിന്റെ വനിതാ സുഹൃത്തും തിരുനെൽവേലി സ്വദേശികയുമായ സന്ധ്യ (18) കിരണിന്റെ സുഹൃത്തും ചാല സ്വദേശിയുമായ അക്ഷയ് എ എസ് (26) എന്നിവരാണ് അറസ്റ്റിൽ ആയത്.

ബംഗളൂരിൽ നിന്നാണ് ഇവർ എംഡിഎം എത്തിച്ചത്. എക്സൈസ് ‌സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവർ പതിവായി എംഡി എം എ കടത്തുന്നുണ്ട് എന്ന വിവരം എക്സൈസ് സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പതിവായി നടത്തിയ നിരീക്ഷണത്തിനുള്ളിലാണ് സംഘം പ്രതികളെ പിടികൂടിയത്. തുണിക്കച്ചടവത്തിന്റെ മറവിലാണ് പ്രതികൾ ലഹരി വില്പന നടത്തിയത്. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കുറച്ചു വസ്ത്രങ്ങൾ കൂടി സംഘം വാങ്ങിക്കും തുടർന്ന് കുടുംബമാണ് യാത്ര ചെയ്യുന്നത് എന്ന് പരിശോധിക്കുന്നവരെ വിശ്വസിപ്പിച്ചാണ് ഇവർ വില്പന നടത്തിയത്.

ALSO READ:‘സ്പൈഡറിൽ’ നിന്ന് ആശയം, മച്ച് തടസ്സമായി; സ്വർണം വിൽക്കാൻ സഹായം ലഭിച്ചോ?

കിരൺ ഒരു മകളുടെ അച്ഛൻ കൂടിയാണ്

വാഹനത്തിന്റെ സ്റ്റീരിയോ സിസ്റ്റത്തിന്റെ ഉള്ളിലാണ് എം.എം.എ സൂക്ഷിച്ചിരുന്നത് എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് എല്ലാ കാര്യങ്ങളും അറിയാം. എട്ടു വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ കിരൺ ഒരു മകളുടെ അച്ഛൻ കൂടിയാണ്. എന്നാൽ രണ്ടുവർഷവുമായി ഭാര്യയുമായി വേർപിരിഞ്ഞ ജീവിക്കുന്നത്. എന്നാൽ മകൾ കിരണിനൊപ്പം ആണ് മയക്കുമരുന്ന് കടത്തിയ വാഹനത്തിൽ എട്ടുവയസ്സുകാരികമായ മകളും ഉണ്ടായിരുന്നു എന്നത് പോലീസിനെ ഏറെ ഞെട്ടിച്ചു. തുടർന്ന് ബന്ധുക്കളെ വിളിച്ചു കുട്ടിയെ അവർക്കൊപ്പം വിട്ടയക്കുകയായിരുന്നു. കിരണിന്റെ ലഹരി ഇടപാടുകൾക്ക് നെടുംതൂണായി നിന്നത് അമ്മയാണ്.

അമ്മയുടെ ഫോൺ വഴിയാണ് എല്ലാവരും കച്ചവടത്തിന്റെ ഇടപാടുകൾ നടത്തിയതെന്ന് ഫോണുകൾ പരിശോധിച്ചതിലൂടെ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി . നാല് പ്രതികളുടെയും ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയ 10500 രൂപയും തൊണ്ടിമുതലായി പിടിച്ചെടുത്തിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള എംഡി എം എ പിടികൂടിയതിനാൽ ഇതിന്റെ തുടരണവും നടത്തുക എക്സൈസ് ഉദ്യോഗസ്ഥർ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

ENGLISH SUMMARY

Four people, including a mother and son, who turned MDMA into a family business, have been arrested. They were arrested by the excise team in front of the Aralumoodu market in Neyyattinkara, Thiruvananthapuram. The accused were arrested as part of the excise’s Operation Thunder against drugs.

Loading...
Unable to load recommendations.
Follow Us
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ദുബായ് സ്വര്‍ണം വാങ്ങാം, 12,000  രൂപയ്ക്ക് മേല്‍ ഇളവ് ഉറപ്പ്‌
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്