AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Special Apple Kichadi: ഓണ സദ്യയിലെ പുതിയ താരം! ‘ആപ്പിൾ കിച്ചടി’ മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം; ഇതാ റെസിപ്പി

Onam Special Apple Kichadi Recipe: സ്ഥിരം ബീറ്റ്‌റൂട്ട്, പൈനാപ്പിൾ, അല്ലെങ്കിൽ പാവയ്ക്ക കിച്ചടികൾ ഉണ്ടാക്കി മടുത്തവർക്ക് ഇത്തവണ വേറൊരു വെറൈറ്റി റെസിപ്പി ട്രൈ ചെയ്താലോ... അതേ ഇത്തവണത്തെ ഓണം സദ്യയുടെ ഭംഗിയും രുചിയും ഇരട്ടിയാക്കുന്ന ഇൻസ്റ്റന്റ് ആപ്പിൾ കിച്ചടി മിനിറ്റുകൾക്കുള്ളിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം. തൈര് ചേർത്ത ശേഷം കിച്ചടി വീണ്ടും തിളപ്പിക്കരുത്. കാരണം തൈര് പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.

Neethu Vijayan
Neethu Vijayan | Published: 19 Aug 2026 | 12:19 PM
ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കിച്ചടിയും പച്ചടിയും. സ്ഥിരം ബീറ്റ്‌റൂട്ട്, പൈനാപ്പിൾ, അല്ലെങ്കിൽ പാവയ്ക്ക കിച്ചടികൾ ഉണ്ടാക്കി മടുത്തവർക്ക് ഇത്തവണ വേറൊരു വെറൈറ്റി റെസിപ്പി ട്രൈ ചെയ്താലോ... അതേ ഇത്തവണത്തെ ഓണം സദ്യയുടെ ഭംഗിയും രുചിയും ഇരട്ടിയാക്കുന്ന ഇൻസ്റ്റന്റ് ആപ്പിൾ കിച്ചടി മിനിറ്റുകൾക്കുള്ളിൽ എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം. (Image Credit Source: Getty Images)

1 / 5
ചേരുവകൾ: ആപ്പിൾ: 1 എണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞത്, തൈര്: 1 കപ്പ് നല്ല കട്ടത്തൈര്, പച്ചമുളക്: 2 എണ്ണം, തേങ്ങ ചിരകിയത്: 1/2 കപ്പ്, കടുക്: 1/2 ടീസ്പൂൺ അരയ്ക്കാൻ,  1/2 ടീസ്പൂൺ താളിക്കാൻ,  ജീരകം: 1/4 ടീസ്പൂൺ, വറ്റൽ മുളക്: 2 എണ്ണം, കറിവേപ്പില: ആവശ്യത്തിന്, വെളിച്ചെണ്ണ: 1 ടേബിൾ സ്പൂൺ, ഉപ്പ്: ആവശ്യത്തിന് എന്നിവയാണ് ആപ്പിൾ കിച്ചടിക്ക് ആവശ്യമായ ചേരുവകൾ.

2 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ അരപ്പ് തയ്യാറാക്കാം. ചിരകിയ തേങ്ങ, പച്ചമുളക്, ജീരകം, അര ടീസ്പൂൺ കടുക് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മൃദുവായി അരച്ചെടുക്കുക. ഒരു പാത്രത്തിൽ ചെറിയ കഷണങ്ങളാക്കി അരിഞ്ഞുവച്ച ആപ്പിളും കാൽ കപ്പ് വെള്ളവും അല്പം ഉപ്പും ചേർത്ത് അടച്ചുവെച്ച് 2-3 മിനിറ്റ് വേവിക്കുക. ആപ്പിൾ കൂടുതൽ വെന്ത് ഉടഞ്ഞുപോകാതെ ശ്രദ്ധിക്കണം. ചെറിയ രീതിക്ക് കടിക്കാൻ കിട്ടണം.

3 / 5
വെന്ത ആപ്പിളിലേക്ക് തയ്യാറാക്കിവെച്ച തേങ്ങാ അരപ്പ് ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കുക. അരപ്പിന്റെ പച്ചമണം മാറും വരെ 1-2 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് കട്ട ഉടച്ച തൈര് ചേർത്ത് ഇളക്കി തീ അണയ്ക്കുക. മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച് കിച്ചടിയിലേക്ക് ഒഴിക്കുക. താളിപ്പ് കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം.

4 / 5
മധുരവും നേരിയ പുളിയുമുള്ള ആപ്പിൾ തിരഞ്ഞെടുക്കുന്നതാണ് കിച്ചടിക്ക് ഏറ്റവും അനുയോജ്യം. ആപ്പിൾ അരിഞ്ഞ ഉടൻ അല്പം ഉപ്പുവെള്ളത്തിൽ മുക്കിവെച്ചാൽ കറുത്തുപോകുന്നത് തടയാൻ സാധിക്കും. തൈര് ചേർത്ത ശേഷം കിച്ചടി വീണ്ടും തിളപ്പിക്കരുത്. കാരണം തൈര് പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ബീറ്റ്‌റൂട്ടിന് പകരം ഈ ഓണത്തിന് ഒരു വെറൈറ്റിക്ക് ആപ്പിൾ കിച്ചടി തന്നെ തയ്യാറാക്കിക്കോളൂ.

5 / 5
Follow Us