Nehru Trophy Boat Race: നെഹ്‌റു ട്രോഫിക്ക് രണ്ട് ദിവസം മാത്രം; വള്ളംകളി കാണാൻ എവിടെ എപ്പോൾ എത്തണം?
Nehru Trophy Boat Race 2026: ആലപ്പുഴ പുന്നമടക്കായലിൽ ആവേശം വാനോളം ഉയർത്തികൊണ്ട് ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22 ശനിയാഴ്ച്ചയാണ് നടക്കുക. വള്ളംകളി കാണാനുള്ള ടിക്കറ്റ് നിരക്കിൽ ഇത്തവണയും മാറ്റമില്ല. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നത്.
ഓളപ്പരപ്പിലെ പൂരത്തിന് ആലപ്പുഴയുടെ പുന്നമടക്കായൽ ഒരുങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 22 ശനിയാഴ്ചയാണ് ഏവരും കാത്തിരിക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് (Nehru trophy boat race). ആലപ്പുഴ പുന്നമടക്കായലിൽ ആവേശം വാനോളം ഉയർത്തികൊണ്ട് ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22 ശനിയാഴ്ച്ചയാണ് നടക്കുക. ടിവിയിലോ മൊബൈൽ ഫോണുകളിലോ കാണുന്നതിനേക്കാൾ വള്ളംകളി നേരിൽ കാണുന്നത് വേറൊരു അനുഭവം തന്നെയാണ്. വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ഏറ്റവും നന്നായി ആസ്വദിക്കാൻ എവിടെ നിൽക്കണം, ടിക്കറ്റുകൾ എവിടെ നിന്ന് വാങ്ങാം തുടങ്ങി എത്ര ചുണ്ടവള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കാൻ എത്തുന്നതെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
ALSO READ: നെഹ്‌റു ട്രോഫി വള്ളം കളി എവിടെ നിന്നാൽ അടിപൊളിയായി കാണാം?; ടിക്കറ്റുകൾ എവിടെ കിട്ടും
പങ്കെടുക്കുന്ന വള്ളങ്ങളുടെ വിശദവിവരം
ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നത്. ചുരുളൻ 2, ഇരുട്ടുകുത്തി എ 3, ഇരുട്ടുകുത്തി ബി 16, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 4, തെക്കനോടി തറ 1, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. മുൻ വർഷങ്ങളിലെ പോലെ തന്നെ ഏറ്റവും മികച്ച രീതിയിൽ നെഹ്‌റു ട്രോഫി വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നടക്കം ആരംഭിച്ചിട്ടുണ്ട്.
തലവടി ചുണ്ടൻ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്), വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ് സി), അരോമ-1(അരോമ ബോട്ട് ക്ലബ്), മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്), പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്), നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന), വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്), ജവഹർ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്), സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), ആയാപറമ്പ് വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്), ആനാരി (ആനാരി ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)കാരിച്ചാൽ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി), ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ), കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്), ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം), ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര), പായിപ്പാടൻ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്) എന്നിങ്ങനെയാണ് മത്സരത്തിന് ഇറങ്ങുന്ന വള്ളങ്ങളുടെ പട്ടിക.
പുന്നമടയിലെ ബെസ്റ്റ് സ്പോട്ടുകൾ
മത്സരത്തിന്റെ ഏറ്റവും ആവേശം നിറഞ്ഞ അവസാന നിമിഷങ്ങൾ നേരിൽ കാണാൻ പവലിയന് സമീപമുള്ള റോസ് കോർണർ, വിക്ടറി ലേയിൻ, ഗാലറികൾ തുടങ്ങിയവയാണ് ഏറ്റവും അനുയോജ്യമായ സ്പോട്ട്. വള്ളംകളി സ്റ്റാർട്ട് ചെയ്യുന്നതും ഫിനിഷ് ചെയ്യുന്നതും ഒരുപോലെ കാണാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലം നെഹ്‌റു പവലിയനാണ്. കുടുംബമായി വരുന്നവർക്കും വിദേശികൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്.
പ്രവേശന ടിക്കറ്റ് നിരക്ക്
വള്ളംകളി കാണാനുള്ള ടിക്കറ്റ് നിരക്കിൽ ഇത്തവണയും മാറ്റമില്ല. ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റു പവലിയൻ- 3,000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്‌റു പവലിയൻ- 2,500, റോസ് കോർണർ- 1,500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു ടിക്കറ്റുകളുടെ നിരക്ക്. ലക്ഷ്വറി ബോക്സിൽ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (4 പേർക്ക്) 25,000 രൂപയുമാണ് നിരക്ക് വരുന്നത്.
English Summary:
72nd Nehru Trophy Boat Race has been scheduled for August 22nd, just before Onam. One of India’s most celebrated snake boat races, it attracts thousands of spectators every year.