AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഒന്ന് തൊട്ടേനെ….”; ലാലേട്ടനൊപ്പമുള്ള ഗാനരംഗം ഓർത്തെടുത്ത് അഭിരാമി

"Lalettan Taught Me the Techniques": Abhirami Recalls Shooting Her Hit Song With Mohanlal: ‘തൊട്ടേനെ” തനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണെന്നും ഇടക്ക് മൂളാറുണ്ടെന്നും അഭിമരാമി പറയുന്നു. ഗാനരംഗം ചിത്രീകരിക്കുന സമയത്ത് മോഹലാൽ ഏറെ സഹായിച്ചു. ആ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ല. ഒരു മലയുടെ മുകളിലായിരുന്നു ഷൂട്ട്. ഒരുപാട് ഡാൻസേഴ്സ് ഉണ്ടായിരുന്നു. റോപ്പ് ഉപയോഗിച്ചുള്ള ഷോട്ടുകളും ഡ്രെസ് ചേഞ്ചും എല്ലാമായി ഷൂട്ടിംഗ് അൽപ്പം കടുപ്പമായിരുന്നു

“ഒന്ന് തൊട്ടേനെ….”; ലാലേട്ടനൊപ്പമുള്ള ഗാനരംഗം ഓർത്തെടുത്ത് അഭിരാമി
അഭിരാമിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 19 Aug 2026 | 02:24 PM

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് അഭിരാമി. ‘ഞങ്ങൾ സന്തുഷ്ടരാാണ് എന്ന സിനിമയിലൂടെയാണ് പ്രധാന നയികാ കാഥാപാത്രമായി അഭിരാമി എത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ വേഷമിട്ടു. തമിഴിലും മികച്ച കഥാപാത്രങ്ങളിലുടെ അഭിരാമി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഒരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് താരം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിലൂടെയാണ് അഭിരാമിയുടെ തിരിച്ചുവരവ്.

‘ലോ ആൻഡ് ഓർഡർ’ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ മലയാള സിനിമയിലെ പഴയ ഓർമ്മകളും മോഹൻലാലിനൊപ്പമുള്ള ‘എന്നെ തൊട്ടേനെ” എന്ന ഗാനരംഗം ചിത്രീകരിച്ചപ്പോഴുള്ള അനുഭവവും തുറന്നുപറയുകയാണ് റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അഭിരാമി. മോഹൻലാലും അഭിരാമിയും ഒന്നിച്ചഭിനയിച്ച ‘ശ്രദ്ധ’ എന്ന സിനിമയിൽ നിന്നുമുള്ള ഗാനരംഗം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.

‘തൊട്ടേനെ” തനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണെന്നും ഇടക്ക് മൂളാറുണ്ടെന്നും അഭിമരാമി പറയുന്നു. ഗാനരംഗം ചിത്രീകരിക്കുന സമയത്ത് മോഹലാൽ ഏറെ സഹായിച്ചു. ആ ചിത്രീകരണം അത്ര എളുപ്പമായിരുന്നില്ല. ഒരു മലയുടെ മുകളിലായിരുന്നു ഷൂട്ട്. ഒരുപാട് ഡാൻസേഴ്സ് ഉണ്ടായിരുന്നു. റോപ്പ് ഉപയോഗിച്ചുള്ള ഷോട്ടുകളും ഡ്രെസ് ചേഞ്ചും എല്ലാമായി ഷൂട്ടിംഗ് അൽപ്പം കടുപ്പമായിരുന്നു. തനിക്ക് അതൊന്നും അത്ര പരിചയൂമുള്ള കാര്യമായിരുന്നില്ലെന്നും ലാലേട്ടനാണ് ടെക്നിക്കുകൾ എല്ലാം പറഞ്ഞൂതന്നത് എന്നും അഭിരാമി പറയുന്നു.

Also Read: “മായ ചേച്ചി ഉള്ളതുകൊണ്ട് മാത്രമാണ് ‘തുടക്കം’ സിനിമ ചെയ്യാൻ സമ്മതിച്ചത്”; വെളിപ്പെടുത്തി ആശിഷ് ആൻ്റണി

“ഞാൻ അങ്ങനെ ഡാൻസ് ചെയ്യുന്ന ഒരാളല്ല. പക്ഷേ മോഹൻലാൽ ഡാൻസിൻ്റെ പവർഹൈസാണെന്ന് തന്നെ പറയാം. ഗാനരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ എങ്ങനെയാണ് ബീറ്റ് ഫോളോ ചെയ്യേണ്ടത്. മൂവ്മെൻ്റ്സ് എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞുതന്നത് ലാലേട്ടനാണ്” താരം ഓർത്തെടുക്കുന്നു.

‘ലോ ആൻഡ് ഓർഡർ’ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്ത് തന്നെ നേരിട്ട് വിളിക്കുകയായിരുന്നു എന്ന് അഭിരാമി പറയുന്നു. താനൊരു രഞ്ജിത് ഫാനാണ്. നീണ്ട ഇക്ടവേളക്ക് ശേഷം അദ്ദേഹം ഒരു സിനിമ സംവിധനം ചെയ്യുന്നു എന്നതിൽ വലിയ സന്തോഷം തോന്നി. സിനിമയിൽ ഒരുപാട് വലിയ വേഷമൊന്നുമല്ല, എട്ട് പത്ത് ദിവസം മാത്രമേ തനിക്ക് ഷൂട്ടുണ്ടായിരുന്നൊള്ളു. പക്ഷേ നല്ല കഥാപത്രമാണ്. അതുകൊണ്ടാണ് ചിത്രത്തിൻ്റെ ഭാഗമായത് എന്നും അഭിരാമി പറയുന്നു.

English Summary

Actress Abhirami, returning to Malayalam cinema with Ranjith’s ‘Law and Order’, fondly recalled shooting the trending song ‘Enne Thottene’ with Mohanlal for the movie ‘Shraddha’. She revealed that the challenging mountain shoot was made easier by Mohanlal, who taught her essential dance techniques and how to catch the rhythm.

Follow Us