AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; സന്നിധാനത്ത് നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും

Sabarimala Gold Theft Case:പാളികളിലെ സ്വർണ്ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനോടൊപ്പം അവയുടെ പാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കുക എന്നതാണ് ഈ പരിശോധന പ്രധാനമായും ലക്ഷ്യമിടുന്നത്....

Sabarimala Gold Theft Case: ശബരിമല സ്വര്‍ണമോഷണം; സന്നിധാനത്ത് നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും
ശബരിമലImage Credit source: PTI
Ashli C
Ashli C | Published: 14 Feb 2026 | 09:52 PM

ശബരിമല സ്വർണ്ണം മോഷണം കേസിൽ സന്നിധാനത്തെ എസ്ഐടിയുടെ തെളിവെടുപ്പ് പൂർത്തിയായതായി റിപ്പോർട്ട്. വിവാദ സ്വർണ്ണപ്പാളികളിൽ നിന്നും ദ്വാരപാലകർ ശില്പങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി ജംഷെഡ്പൂരിലേക്ക് അയയ്ക്കും. എസ് ഐ ടി അന്വേഷണം അന്തിമഘട്ടത്തിൽ എന്ന സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. സന്നിധാനത്തെ ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ നിന്നാണ് പ്രധാനമായും അന്വേഷണസംഘം സാമ്പിളുകൾ ശേഖരിച്ചത്.

സ്വർണ്ണ പാളികളിൽ നിന്നും വലിയ ഭാഗങ്ങളാണ്. മുറിച്ചെടുത്തത്. ശേഷം ഓരോ പാളികളിൽ നിന്നും മൂന്ന് സാമ്പിളുകൾ വീതം ശേഖരിച്ചു. പരിശോധന രണ്ടുദിവസം നീണ്ടു നിന്നതായാണ് റിപ്പോർട്ട്. പാളികളിലെ സ്വർണ്ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനോടൊപ്പം അവയുടെ പാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കുക എന്നതാണ് ഈ പരിശോധന പ്രധാനമായും ലക്ഷ്യമിടുന്നത്. ജംഷെഡ്പൂരിലെ സി എസ് ഐ ആർ ലാബിലാണ് പരിശോധന നടക്കുക.

ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനയുടെ ഫലം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. നേരത്തെ ബി എസ് സിയിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല. ശാസ്ത്രീയ പരിശോധനയുടെ റിസൾട്ട് വരുന്ന മുറയ്ക്ക് മാത്രമേ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ് ഐ ടി നീക്കം. സ്വർണ്ണ പാളിയുടെ അളവിലും തൂക്കത്തിലും അന്വേഷണസംഘത്തിന് ചില സംശയങ്ങൾ ഉണ്ടെന്നും സൂചന.

Follow Us