AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തൃശൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി

Brother takes his own life after killing his sister: തിങ്കളാഴ്ച രാവിലെയോടെ ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇന്ദിര. ഇന്ദിരയുടെ കൈയിലെ ഞെരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. അപ്പുവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

തൃശൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി
Brother Takes His Own Life After Killing His SisterImage Credit source: Tetra Images/Getty Images
Prasanth Kumar
Prasanth Kumar | Published: 26 Oct 2026 | 11:35 AM

പുതുക്കാട്: തൃശ്ശൂരിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരൻ അപ്പു (58) വിനെയും മരിച്ച നിലയിൽ കണ്ടെത്തി. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ജീവനൊടുക്കിയതാകാം എന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെയോടെ ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ അടുക്കളയിലും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഇന്ദിര. ഇന്ദിരയുടെ കൈയിലെ ഞെരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഇരുന്ന നിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്. അപ്പുവിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്ദിരയേയും അപ്പുവിനെയും കൂടാതെ വൈഷ്ണവും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അപ്പുവിന്റെ മകൻ വൈഷ്ണവ് രാവിലെ ഉറക്കം എഴുന്നേറ്റ് വന്നപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുകളിലെ നിലയിലായിരുന്നു വൈഷ്ണവ് ഉറങ്ങിയത്. രാവിലെ വെെഷ്ണവിന്റെ ഭാര്യ എഴുന്നേറ്റപ്പോൾ മുറിയുടെ വാതിൽ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

Also Read: ജഡ്ജിയുടെ മകന് ജാമ്യം അനുവദിച്ചതിനെതിരെ ജയബാലകൃഷ്ണന്റെ ബന്ധുക്കൾ; ആഭ്യന്തരമന്ത്രിക്ക് കടുത്ത അതൃപ്തി

പുറത്തിറങ്ങാൻ കഴിയാഞ്ഞതിനെ തുടർന്ന് വെെഷ്ണവിന്റെ ഭാര്യ, ഉടൻ തന്നെ വൈഷ്ണവിനെ ഫോൺ വിളിച്ചാണ് വാതിൽ തുറപ്പിച്ചത്. തുടർന്ന് അ‌പ്പുവിനെയും ഇന്ദിരയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകനായ ജിഷ്ണുവിന്റെ വീട്ടിലാണ് അപ്പുവിന്റെ ഭാര്യ രാത്രി കിടന്നത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൂന്ന് ട്രോളിബാഗുകളിലായി 36 കിലോ കഞ്ചാവ്, ബെംഗളുരുവിൽനിന്ന് എത്തിയ നാലുപേർ അറസ്റ്റിൽ

കോട്ടയം: ബെംഗളുരുവിൽനിന്ന് ട്രോളി ബാഗിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ നാല് പേർ അ‌റസ്റ്റിൽ. എരുമേലി സ്വദേശികളായ ശരത്ത്കുമാർ വി.എ, ആദർശ് പി. റജി, നന്തു റിനോഷ്, ഷാരൂഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി തൂഫാൻ സ്‌ക്വാഡും പൊൻകുന്നം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 36 കിലോ കഞ്ചാവുമായി ഇവർ പിടിയിലായത്.

പ്രതികൾ കഞ്ചാവുമായി ബംഗളൂരുവിൽനിന്ന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്, രാവിലെ എട്ടുമണിയോടെ ബെംഗളുരുവിൽനിന്ന് എത്തിയ അന്തർസംസ്ഥാന ബസ്സിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ, ഒഡീഷയിൽനിന്ന് എത്തിച്ച കഞ്ചാവ് ശബരിമല തീർഥാടന സീസണിൽ എരുമേലി കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നാണ് വിവരം.

English Summary

In Thrissur, a man took his own life after killing his sister. The victim is Indira (63) from Chamaparambil, Chittissery. Her brother, Appu (58), was also found dead. It is suspected that he died by suicide after killing his sister. On Monday morning, Indira was found dead in her bedroom, while Appu was discovered dead in the kitchen.

Follow Us