AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Welfare Pension: ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ; രണ്ടായിരം രൂപ വീടുകളിൽ എത്തിക്കുമോ?

Kerala Welfare Pension Distribution Begins Today: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന വിവിധ ക്ഷേമനിധി ബോർഡുകൾക്കായി 119.46 കോടി രൂപയും അടക്കം ആകെ 1081 കോടിയിലധികം രൂപയാണ് സർക്കാർ ഇത്തവണ അനുവദിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു.

Kerala Welfare Pension: ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ; രണ്ടായിരം രൂപ വീടുകളിൽ എത്തിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 26 Oct 2026 | 07:26 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് (ഒക്ടോബർ 26) മുതൽ ആരംഭിക്കും. ക്ഷേമ പെൻഷൻ, ക്ഷേമ നിധി ബോർഡ് പെൻഷൻ എന്നിവ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള 1081 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ക്ഷേമപെൻഷന് മാത്രം 961.64 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

പെൻഷൻ വിതരണം എന്ന് മുതൽ?

2026 ഒക്ടോബർ 26 മുതൽ ആരംഭിച്ച് നവംബർ 5-നകം പെൻഷൻ വിതരണം പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 961.64 കോടി രൂപയും, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന വിവിധ ക്ഷേമനിധി ബോർഡുകൾക്കായി 119.46 കോടി രൂപയും അടക്കം ആകെ 1081 കോടിയിലധികം രൂപയാണ് സർക്കാർ ഇത്തവണ അനുവദിച്ചിരിക്കുന്നതെന്ന് ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പെൻഷൻ 1,000 രൂപയല്ല, 7.5 മടങ്ങ് വരെ കൂട്ടിയേക്കും! ഇപിഎഫ്ഒ യോഗം അടുത്ത മാസം

പെൻഷൻ വീടുകളിൽ എത്തുമോ?

സംസ്ഥാനത്ത് ആകെ 52,09,617 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് ഉള്ളത്. ഇതിൽ, 29,67,142 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തുന്നതായിരിക്കും. മറ്റുള്ളവർക്ക് വീടുകളിൽ എത്തിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് ഈ പെൻഷൻ വിതരണം നടത്തുന്നത്. ഇത്തരത്തിൽ 22,42,475 ഗുണഭോക്താക്കൾക്കാണ് നേരിട്ട് വീടുകളിൽ എത്തിച്ചു നൽകുക.

അതേസമയം,  സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ ആലോചിക്കുന്നുണ്ടെന്ന് സർക്കാർ നേരെത്തെ പറഞ്ഞിരുന്നു. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. വീട്ടിലെ പെൻഷൻ വിതരണം കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം.

പെൻഷൻ തുക ഉയർത്തുമോ?

നിലവിൽ രണ്ടായിരം രൂപയാണ് പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നതായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് ഉടനെ നിറവേറ്റുമെന്നും കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പത്തെ ആഴ്ചയിലാണ് കഴിഞ്ഞ സർക്കാർ പെൻഷൻ തുക 1600 രൂപ 2000 രൂപയായി വർധിപ്പിച്ചത്. അത്തരം ഒരു കാലതാമസം തങ്ങളുടെ സർക്കാർ വരുത്തില്ലെന്നായിരുന്നു’ മുഖ്യമന്ത്രി പറഞ്ഞത്.

English Summary:

The distribution of welfare pensions for this month in the state will begin today, October 26. Chief Minister V.D. Satheesan announced that Rs 1,081 crore has been sanctioned for the disbursement of welfare pensions and Welfare Fund Board pensions.

Follow Us