‘രക്ഷാപ്രവർത്തനത്തിൽ’ എം.ആർ അജിത് കുമാർ തെറിക്കുമോ? ഒടുവിൽ എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിലേക്ക്

M.R. Ajith Kumar SIT Report: നവ കേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്‌ അട്ടിമറിച്ച സംഭവത്തിൽ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഡി.ജി.പി. എഡിജിപി എം ആർ അജിത് അജിത് കുമാറിനെതിരെയുള്ള എസ്ഐടി റിപ്പോർട്ടിന്മേലാണ് ഡിജിപി സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുക.

രക്ഷാപ്രവർത്തനത്തിൽ എം.ആർ അജിത് കുമാർ തെറിക്കുമോ? ഒടുവിൽ എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിലേക്ക്

Mr Ajithkumar

Published: 

12 Jul 2026 | 08:12 AM

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവ കേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്‌ അട്ടിമറിച്ച സംഭവത്തിൽ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഡി.ജി.പി. എഡിജിപി എം ആർ അജിത് അജിത് കുമാറിനെതിരെയുള്ള എസ്ഐടി റിപ്പോർട്ടിന്മേലാണ് ഡിജിപി സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുക. നാളെത്തന്നെ ശുപാർശ സർക്കാരിന് മുന്നിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെയാണ് സംഭവത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് മുന്നിലേക്ക് എത്തുകയും ചെയ്തു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഇതിനെതിരെ കോൺഗ്രസിനുള്ളിലും യുഡിഎഫിലും വലിയ പ്രതിഷേധമാണ് ഉയർന്നത്. സർക്കാർ മാറി വന്നിട്ടും അജിത് കുമാറിന് സംരക്ഷണം കിട്ടുന്നു എന്ന ആക്ഷേപമാണ് ഉയർന്നത്.

ഈ സാഹചര്യത്തിലാണ് എസ്ഐടിയുടെ റിപ്പോർട്ടിന്മേൽ ഡിജിപി സർക്കാരിന് ശുപാർശ സമർപ്പിക്കാൻ പോകുന്നത്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡിജിപി നിയമപദേശം തേടിയിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ സ്വാധീനം ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു അജിത് കുമാർ. തൃശ്ശൂർ പൂരം വിവാദത്തിൽ ഉൾപ്പെടെ അകപ്പെട്ടിട്ടും അജിത് കുമാറിനെതിരെ കാര്യമായ നടപടി ഒന്നും അന്നത്തെ സർക്കാർ എടുത്തിരുന്നില്ല. അക്കാലത്ത് അജിത് കുമാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയർത്തിയ യുഡിഎഫ് ആണ് ഇപ്പോൾ അധികാരത്തിൽ ഉള്ളത്.

കോൺഗ്രസിലെ കുട്ടികളെ തല്ലി ചതച്ചവർക്ക് യുഡിഎഫ് സർക്കാർ സംരക്ഷണം കൊടുക്കില്ല എന്നാണ് പ്രതീക്ഷ എന്ന് കഴിഞ്ഞദിവസം കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു. വിഷയത്തിൽ കോൺഗ്രസിനുള്ളിലെ അമർഷം പ്രകടമാക്കുന്നത് ആയിരുന്നു ഈ പ്രതികരണം. അന്നത്തെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരിൽ നിന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് എ ഡി തോമസ് ഇപ്പോൾ ആലപ്പുഴ എംഎൽഎ ആണ്. എന്നിട്ടുപോലും വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകാത്തതിൽ കോൺഗ്രസിലെ യുവജന സംഘടനകൾക്ക് ശക്തമായ പ്രതിഷേധമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഡിജിപിയുടെ ശുപാർശ അജിത് കുമാറിന്റെ കാര്യത്തിൽ നിർണായകമാണ്.

English Summary

The Director General of Police (DGP) is preparing to submit a report to the government regarding the subversion of the case involving the assault on Youth Congress activists who waved black flags in Alappuzha during the ‘Nava Kerala Yatra’. The DGP’s recommendation to the government is based on the Special Investigation Team (SIT) report concerning ADGP M.R. Ajith Kumar. Indications suggest that the recommendation will reach the government as early as tomorrow.

Follow Us
Related Stories
Devansh Shourya Death: ദേവാൻഷ് ശൗര്യയുടെ മരണം; ഡോക്ടർമാരെ ചോദ്യം ചെയ്യും, മാനേജ്മെൻ്റിനെതിരെയും അന്വേഷണ വേണമെന്ന് കുടുംബം
Kerala Weather Update: മഴ മുന്നറിയിപ്പുകൾ മാഞ്ഞു? ഇന്ന് അലർട്ട് എവിടെയെല്ലാം; കാലാവസ്ഥ
മൂക്കുത്തിക്കായി വൃദ്ധയെ കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ച് കുഴിച്ചുമൂടി; പാലക്കാട്ട് യുവാവ് കസ്റ്റഡിയിൽ
ഓണത്തിന് വീട്ടിലെത്താം കേട്ടോ! മൂന്ന് ഓണം സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ; റൂട്ടുകളും സമയവും
Kerala Rain Alert: കുട മടക്കാന്‍ വരട്ടെ, മഴ ഇനിയും പെയ്യും; പക്ഷേ, കാലാവസ്ഥയില്‍ ഒരു ‘ട്വിസ്റ്റ്’
Kerala Lottery Result Today: നിങ്ങളുടെ പോക്കറ്റിലുണ്ടോ ആ ഭാഗ്യ നമ്പർ? കാരുണ്യ ലോട്ടറി ഫലം പുറത്ത്!
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റുകൾ ഗ്യാസ് ട്രബിൾ ഉണ്ടാക്കും
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ