India vs Zimbabwe Women 3rd T20 Live: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; സിംബാബ്‌വെ മര്‍ദ്ദനം പൂര്‍ത്തിയാക്കാന്‍ സ്മൃതിയും സംഘവും
IND-W vs ZIM-W 3rd T20 Live Score Updates in Malayalam: ന്യൂ റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. 6.30-ന് ടോസ് ഇടും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. സ്മൃതി മന്ദാന ക്യാപ്റ്റനായി ഇന്ത്യയെ നയിച്ച ആദ്യ പരമ്പരയാണ്. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.
LIVE NEWS & UPDATES
-
മത്സരം എപ്പോള്‍, എവിടെ കാണാം?
മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം. ജിയോഹോട്ട്‌സ്റ്റാര്‍ ആപ്പിലും രാത്രി ഏഴ് മുതല്‍ മത്സരം കാണാവുന്നതാണ്.
-
Minnu Mani: മലയാളിതാരം മിന്നു മണി കളിക്കുമോ?
ഇന്ന് കളിക്കാന്‍ സാധ്യതയുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുവിന് അവസരം ലഭിച്ചിരുന്നില്ല. ഇന്ന് ചിലപ്പോള്‍ പ്ലേയിങ് ഇലവനിലെത്തിയേക്കാം.
വനിതാ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ന് ഇന്ത്യയും സിംബാബ്‌വെയും ഏറ്റുമുട്ടും. ന്യൂ റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. 6.30-ന് ടോസ് ഇടും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. സ്മൃതി മന്ദാന ക്യാപ്റ്റനായി ഇന്ത്യയെ നയിച്ച ആദ്യ പരമ്പരയാണ്. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ലക്ഷ്യമിടുമ്പോള്‍, ആശ്വാസ ജയം തേടുകയാണ് സിംബാബ്‌വെ. ഇന്നത്തെ മത്സരഫലം ഇന്ത്യയ്ക്ക് അപ്രസക്തമായതിനാല്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളുണ്ടായേക്കും. അവസരം കാത്തിരിക്കുന്നവരില്‍ ചില താരങ്ങളെങ്കിലും ഇന്ന് കളിക്കാനാണ് സാധ്യത.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ അഞ്ച് വിക്കറ്റിന് 114 റണ്‍സെടുത്തു. ഇന്ത്യ 15.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. രണ്ടാം മത്സരത്തിലും സിംബാബ്‌വെയാണ് ആദ്യം ബാറ്റു ചെയ്തത്. 20 ഓവറില്‍ എട്ട് വിക്കറ്റിന് 102 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. ആതിഥേയര്‍ 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയിച്ചു.
Published On - Oct 20,2026 4:00 PM