Beauty Tips: വെളിച്ചെണ്ണയോ അതോ ഉരുക്ക് വെളിച്ചെണ്ണയോ ചർമ്മത്തിന് നല്ലത്?: ഗുണങ്ങളും വ്യത്യാസങ്ങളും
Coconut oil or virgin coconut oil: എന്നാൽ വിപണിയിൽ ലഭിക്കുന്ന സാധാരണ വെളിച്ചെണ്ണയാണോ അതോ തേങ്ങാപ്പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണയാണോ ചർമ്മത്തിന് കൂടുതൽ സുരക്ഷിതവും ഗുണകരവും? ഇക്കാര്യത്തിൽ പലർക്കും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ ഇവ രണ്ടും ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. അങ്ങനെയെങ്കിൽ ഇതിൻ്റെ ഗുണങ്ങളും വ്യത്യാസങ്ങളും പരിശോധിക്കാം.
പണ്ടുകാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ചർമ്മ സംരക്ഷണത്തിന് പ്രധാനമായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയായിരുന്നു. എന്നാൽ ശരിക്കും സാധാരണ വെളിച്ചെണ്ണയാണോ ഉപയോഗിക്കേണ്ടത് അതോ ഉരുക്ക് വെളിച്ചെണ്ണയാണോ. എന്നാൽ വിപണിയിൽ ലഭിക്കുന്ന സാധാരണ വെളിച്ചെണ്ണയാണോ അതോ തേങ്ങാപ്പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഉരുക്ക് വെളിച്ചെണ്ണയാണോ (Virgin Coconut Oil) ചർമ്മത്തിന് കൂടുതൽ സുരക്ഷിതവും ഗുണകരവും? ഇക്കാര്യത്തിൽ പലർക്കും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിൽ ഇവ രണ്ടും ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. അങ്ങനെയെങ്കിൽ ഇതിൻ്റെ ഗുണങ്ങളും വ്യത്യാസങ്ങളും പരിശോധിക്കാം.
ALSO READ: വെളിച്ചെണ്ണ മുഖത്ത് തേക്കുന്നത് നല്ലതോ ചീത്തയോ?: ഗുണങ്ങളും ദോഷങ്ങളും അറിയാം
സാധാരണ വെളിച്ചെണ്ണയും ഉരുക്ക് വെളിച്ചെണ്ണയും
ഉൽപ്പാദന രീതി: ഉണക്കിയ തേങ്ങ അഥവാ കൊപ്ര ആട്ടിയെടുക്കുന്നതാണ് സാധാരണ വെളിച്ചെണ്ണയെന്ന് നമുക്കറിയാം. എന്നാൽ കേടുപാടുകൾ വരാത്ത പച്ച തേങ്ങയുടെ പാലിൽ നിന്ന് ചൂടാക്കിയോ അല്ലാതെയോ വേർതിരിച്ചെടുക്കുന്നതാണ് ഉരുക്ക് വെളിച്ചെണ്ണയെന്ന് പറയുന്നത്.
ശുദ്ധതയും പ്രോസസ്സിംഗും: സാധാരണ വെളിച്ചെണ്ണ ഉണ്ടാക്കുമ്പോൾ കൊപ്ര സംസ്കരിക്കുന്നതിനായി കെമിക്കലുകളോ ഉയർന്ന ചൂടോ ഉപയോഗിക്കാറുണ്ട്. വിപണികളിൽ നിന്ന് വാങ്ങുന്നതാണെങ്കിൽ. വീടുകളിൽ തന്നെ ഉണക്കിയെടുത്ത് ആട്ടുന്നതിന് ഇത്രയധികം കെമിക്കലുകൾ ഉണ്ടാകാറില്ല. എന്നാൽ ഉരുക്ക് വെളിച്ചെണ്ണയിൽ രാസവസ്തുക്കൾ കലരുന്നില്ലെന്ന് മാത്രമല്ല, പ്രകൃതിദത്ത ഗുണങ്ങൾ അതുപോലെ നിലനിൽക്കുകയും ചെയ്യും.
പോഷകമൂല്യം: ഉരുക്ക് വെളിച്ചെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ലോറിക് ആസിഡ് എന്നിവ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇത് ധൈര്യമായി ഉപയോഗിക്കാം.
ചർമ്മത്തിന് ഉരുക്ക് വെളിച്ചെണ്ണ നൽകുന്ന ഗുണങ്ങൾ
വരണ്ട ചർമ്മത്തിന് മോയ്സ്ചറൈസർ: വലിപ്പം കുറഞ്ഞ തന്മാത്രകളായതിനാൽ ഉരുക്ക് വെളിച്ചെണ്ണ ചർമ്മത്തിൽ തേക്കുമ്പോൾ അത് വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
ആന്റി-ഏജിംഗ് ഗുണങ്ങൾ: ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു.
ആന്റി-ബാക്ടീരിയൽ സംരക്ഷണം: ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് അണുബാധകളെയും ചർമ്മത്തിലെ ചൊറിച്ചിലുകളെയും ഇല്ലാതാക്കുന്നു.
മേക്കപ്പ് റിമൂവർ: കെമിക്കലുകൾ ഇല്ലാത്തതിനാൽ കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിലെ മേക്കപ്പ് നീക്കം ചെയ്യാൻ എപ്പോഴും ഉരുക്ക് വെളിച്ചെണ്ണ ഭയമില്ലാതെ ഉപയോഗിക്കാം.
മുഖക്കുരുവുള്ളവർ സൂക്ഷിക്കുക: എണ്ണമയമുള്ള ചർമ്മവും മുഖക്കുരു വരാൻ സാധ്യതയുള്ളവരും വെളിച്ചെണ്ണയോ ഉരുക്ക് വെളിച്ചെണ്ണയോ നേരിട്ട് മുഖത്ത് തേക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ ഇടയാക്കും.
ശരിയായ രീതി: വരണ്ട ചർമ്മമുള്ളവർ രാത്രി ഉറങ്ങുന്നതിന് മുൻപ് ഏതാനും തുള്ളി ഉരുക്ക് വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് മസാജ് ചെയ്യുക.
English Summary:
Coconut oil vs Virgin coconut oil look almost the same, the texture is a bit different. Virgin coconut oil can be absorbed easily into the skin and hair in comparison to regular coconut oil.