AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Boiled Banana Benefits: രാവിലെ ഒരു പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്; ഈ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കൂ

Health Benefits Of Boiled Banana: പച്ചയായി കഴിക്കുന്നതിനേക്കാൾ ആവിയിൽ പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം എന്ന് നിങ്ങൾക്കറിയാമോ? എണ്ണയോ മറ്റ് മധുരങ്ങളോ ചേർക്കാതെ രാവിലെ വെറുംവയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ ഒരു പുഴുങ്ങിയ ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് സമാനതകളില്ലാത്ത ആരോഗ്യ ഗുണങ്ങളാണ്.

Boiled Banana Benefits: രാവിലെ ഒരു പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്; ഈ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 24 Oct 2026 | 10:49 AM

മലയാളികളുടെ പ്രഭാതഭക്ഷണത്തിൽ എപ്പോഴെങ്കിലും ഒക്കെ ഇടംപിടിക്കുന്ന ഒന്നാണ് ഏത്തപ്പഴം. എന്നാൽ പച്ചയായി കഴിക്കുന്നതിനേക്കാൾ ആവിയിൽ പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം എന്ന് നിങ്ങൾക്കറിയാമോ? എണ്ണയോ മറ്റ് മധുരങ്ങളോ ചേർക്കാതെ രാവിലെ വെറുംവയറ്റിലോ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ ഒരു പുഴുങ്ങിയ ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നൽകുന്നത് സമാനതകളില്ലാത്ത ആരോഗ്യ ഗുണങ്ങളാണ്. രാവിലെ ഒരു പുഴുങ്ങിയ ഏത്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളും അതിന്റെ അത്ഭുത ഗുണങ്ങളും എന്തെല്ലാമെന്ന് നമുക്ക് നോക്കിയാലോ.

ALSO READ: മല്ലിയില കളയേണ്ടി വരാറുണ്ടോ? ഈ തെറ്റുകൾ തിരുത്തിയാൽ മല്ലിയില ഫ്രഷായി ഇരിക്കും

പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്

ദഹനപ്രശ്നങ്ങൾക്കും ഗ്യാസിനും: പഴുത്ത ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണമായ അന്നജം ചിലരിൽ ഗ്യാസ്, വയറു വീക്കം, അസിഡിറ്റി എന്നിവ ഉണ്ടാക്കാറുണ്ട്. എന്നാൽ ആവിയിൽ വേവിക്കുമ്പോൾ ഇത് എളുപ്പത്തിൽ ദഹിക്കുന്ന രൂപത്തിലേക്ക് മാറുന്നു. ഇതിലെ ഡയറ്ററി ഫൈബറും പ്രീബയോട്ടിക് ഘടകങ്ങളും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും മലബന്ധം ശാശ്വതമായി പരിഹരിക്കുകയും ചെയ്യുന്നു.

ഊർജ്ജം: രാവിലത്തെ ക്ഷീണവും തളർച്ചയും മാറ്റി ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ പുഴുങ്ങിയ ഏത്തപ്പഴം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരകളായ ഫ്രക്ടോസ്, ഗ്ലൂക്കോസ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ B6 എന്നിവ ശരീരത്തിന് തൽക്ഷണ ഊർജ്ജം നൽകുന്നു. ജിമ്മിൽ പോകുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും അനുയോജ്യമായ പ്രീ-വർക്കൗട്ട് ഭക്ഷണമാണിത്.

ശരീരഭാരം കുറയ്ക്കാൻ: തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് പുഴുങ്ങിയ ഏത്തപ്പഴം. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ രാവിലെ ഒരു ഏത്തപ്പഴം കഴിച്ചാൽ ദീർഘനേരം വയർ നിറഞ്ഞ സംതൃപ്തി ലഭിക്കും. ഇത് ഇടയ്ക്കിടെ അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലം തടയുകയും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും: ഏത്തപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സമതുലിതമാക്കുകയും രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.

മാനസിക സമ്മർദ്ദം കുറയ്ക്കും: രാവിലെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും സ്ട്രെസ്സും അകറ്റാൻ ഏത്തപ്പഴത്തിന് സാധിക്കും. ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ശരീരത്തിൽ സന്തോഷം നൽകുന്ന ‘സെറോട്ടോണിൻ’ ഹോർമോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് മനസ്സിന് ശാന്തതയും നല്ല മൂഡും നൽകാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ടത്: പുഴുങ്ങുമ്പോൾ ഏത്തപ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് അല്പം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പ്രമേഹ രോഗികൾ പുഴുങ്ങിയ ഏത്തപ്പഴം കഴിക്കുമ്പോൾ അളവ് പകുതിയായി ചുരുക്കാനോ അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടാനോ ശ്രദ്ധിക്കുക.

English Summary:

Starting your day with a steamed or boiled banana provides an instant energy surge while offering incredible support for gut health and digestion. Rich in potassium and vitamin B6, this also helps regulating blood pressure and enhancing overall metabolic health.

Follow Us