AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും

Kerala Blasters home match crisis resolved: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അവസാനിച്ചു. ഈ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകക്കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ നിലനിന്ന തര്‍ക്കം അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു; അനിശ്ചിതത്വങ്ങള്‍ ഒഴിവായി; ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കും
Kerala Blasters TrainingImage Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Published: 24 Oct 2026 | 10:27 AM

കൊച്ചി: ഐഎസ്എല്‍ 2026-27 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ അവസാനിച്ചു. ഈ സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകക്കരാറുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മില്‍ നിലനിന്ന തര്‍ക്കം അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് നല്‍കിയ അപേക്ഷ പരിഗണിച്ച് തദ്ദേശ വകുപ്പ് മന്ത്രി ഇടപെട്ട് വാടക കുറച്ചതാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. സ്റ്റേഡിയം വാടകയ്ക്ക് 9.25 ലക്ഷം രൂപയും ഒരു കോടി സെക്യൂരിറ്റി ഡെപ്പോസിറ്റുമാണ്‌ ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അത്രയും നല്‍കാനാകില്ലെന്നും, കഴിഞ്ഞ വര്‍ഷത്തെ പോലെ 3.5 ലക്ഷം രൂപയേ അടയ്ക്കാനാകൂവെന്നുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ഞായറാഴ്ച മത്സരത്തിന് 3.5 ലക്ഷം രൂപയാണ് വാടകയായി നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെപ്പോസിറ്റായി 25 ലക്ഷം രൂപയും നല്‍കണം. ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് വാടക കുറയ്ക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളില്‍ അഭിപ്രായം തേടി മന്ത്രി കെഎം ഷാജി ജിസിഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങും. ടിക്കറ്റ് വില്‍പനയും ഉടന്‍ ആരംഭിക്കും.

പരിഹാരം താല്‍ക്കാലികം മാത്രം

ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനുള്ള പ്രതിസന്ധി മാത്രമാണ് നീങ്ങിയത്. ഇനി വരാനിരിക്കുന്ന ഹോം മത്സരങ്ങളുടെ വാടകയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരും. നേരത്തെ വാടകക്കരാറുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകാത്തത് ടിക്കറ്റ് വില്‍പനയെയും ബാധിച്ചു. ഇത് ആരാധകരില്‍ അതൃപ്തിയുണ്ടാക്കി. ഇനി വളരെ ചുരുങ്ങിയ സമയം മാത്രമാണ് ടിക്കറ്റ് സ്വന്തമാക്കാന്‍ അവശേഷിക്കുന്നത്. നാളെ വൈകിട്ട് 7.30-നാണ് മുംബൈയ്‌ക്കെതിരായ മത്സരം.

Also Read: Kerala Blasters: ഹോം മാച്ചിന് വെറും നാലു ദിവസം മാത്രം; ടിക്കറ്റ് വില്‍പന ഇതുവരെ തുടങ്ങിയില്ല; നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് സീസണ്‍ ആരംഭിച്ചത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 4-1നാണ് നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഓരോന്ന് വീതം ജയവും തോല്‍വിയും സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് നിലവില്‍ മൂന്ന് പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്.

English Summary

The crisis surrounding Kerala Blasters’ home matches in Kochi has been resolved. The team reached an agreement with the Greater Cochin Development Authority (GCDA) regarding stadium rent. The venue rent will remain unchanged at Rs 3.5 lakh per match. Ticket sales for the upcoming game will begin shortly.

Follow Us