Coconut Milk Rice Recipe: കറികൾ ഒന്നുമില്ലെങ്കിലും വയറുനിറയെ കഴിക്കാം; 15 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ തേങ്ങാപ്പാൽ ചോറ്

Coconut Milk Rice Recipe ​In Malayalam: തിരക്കേറിയ രാവിലകളിലും ഉച്ചഭക്ഷണത്തിനും ലഞ്ച് ബോക്സിനും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയൊരു രുചികരമായ വിഭവമാണ് തേങ്ങാപ്പാൽ ചോറ്. പ്രത്യേകിച്ച് കറികൾ ഒന്നും ഉണ്ടാക്കാൻ സമയമില്ലാത്ത ദിവസങ്ങളിൽ ഒരു അച്ചാറോ ചമ്മന്തിയോ പപ്പടമോ മാത്രം കൂട്ടി വയറുനിറയെ ഇത് കഴിക്കാം. തേങ്ങാപ്പാലിന്റെ മണവും നെയ്യുടെയും മസാലകളുടെയും സ്വാദും ചേരുമ്പോൾ ചോറിന് അസാധ്യ രുചിയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങളുടെ അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിന് തയ്യാറാക്കാൻ സാധിക്കുന്ന തേങ്ങപ്പാൽ ചോറിൻ്റെ റെസിപ്പി നോക്കിയാലോ.

Coconut Milk Rice Recipe: കറികൾ ഒന്നുമില്ലെങ്കിലും വയറുനിറയെ കഴിക്കാം; 15 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ തേങ്ങാപ്പാൽ ചോറ്

പ്രതീകാത്മക ചിത്രം

Published: 

22 Nov 2026 | 11:30 AM

മിക്ക ദിവസങ്ങളിലും ചോറും കറികളും കഴിച്ച് മടുത്തിരിക്കുന്നവരാണ് നമ്മളിൽ പലരും. കൂടാതെ തിരക്കേറിയ രാവിലകളിലും ഉച്ചഭക്ഷണത്തിനും ലഞ്ച് ബോക്സിനും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയൊരു രുചികരമായ വിഭവമാണ് തേങ്ങാപ്പാൽ ചോറ്. പ്രത്യേകിച്ച് കറികൾ ഒന്നും ഉണ്ടാക്കാൻ സമയമില്ലാത്ത ദിവസങ്ങളിൽ ഒരു അച്ചാറോ ചമ്മന്തിയോ പപ്പടമോ മാത്രം കൂട്ടി വയറുനിറയെ ഇത് കഴിക്കാം. തേങ്ങാപ്പാലിന്റെ മണവും നെയ്യുടെയും മസാലകളുടെയും സ്വാദും ചേരുമ്പോൾ ചോറിന് അസാധ്യ രുചിയാണ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങളുടെ അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിന് തയ്യാറാക്കാൻ സാധിക്കുന്ന തേങ്ങപ്പാൽ ചോറിൻ്റെ റെസിപ്പി നോക്കിയാലോ.

ALSO READ: ചേനയും ചേമ്പും കാച്ചിലും കപ്പയും ചേർത്ത തനിനാടൻ അസ്ത്രം; റെസിപ്പി

ആവശ്യമായ ചേരുവകൾ

അരി: 2 കപ്പ്

തേങ്ങ: 1 മുഴുവൻ തേങ്ങ

വലിയ ഉള്ളി: 1

പച്ചമുളക്: 2-3 എണ്ണം

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 1 ടീസ്പൂൺ

കറുവപ്പട്ട: 1 ഇഞ്ച് വലുപ്പമുള്ള 2 കഷ്ണങ്ങൾ

ഗ്രാമ്പൂ: 3-4 എണ്ണം

ഏലയ്ക്ക: 2-3 എണ്ണം

കറുവയില: 1 എണ്ണം

കശുവണ്ടിപ്പരിപ്പ്: 10-15 (ആവശ്യമെങ്കിൽ മാത്രം)

നെയ്യ്: 2-3 ടീസ്പൂൺ

എണ്ണ: 1 ടീസ്പൂൺ

കറിവേപ്പില: ഒരു തണ്ട്

മല്ലിയില: അല്പം

ഉപ്പ്: പാകത്തിന്

പുതിനയില: ഒരു പിടി

തയ്യാറാക്കുന്ന വിധം

ആദ്യം, അരി നന്നായി കഴുകി കുറഞ്ഞത് 20- 30 മിനിറ്റോളം വെള്ളത്തിൽ കുതിർത്തു വെക്കുക. അതിനുശേഷം വെള്ളം ഊറ്റിക്കളയുക. തേങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ഏകദേശം ഒരു കപ്പ് ഇളം ചൂടുവെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരച്ചുവച്ചിരിക്കുന്ന തേങ്ങ ഒരു നേർത്ത തുണിയിലോ അരിപ്പയിലോ ഇട്ട് പിഴിഞ്ഞെടുക്കണം. ആദ്യം കിട്ടുന്ന പാൽ (ഒന്നാം പാൽ/കട്ടിയുള്ള പാൽ) മാറ്റി വെക്കുക. ബാക്കിയുള്ള തേങ്ങയിൽ ഒന്നര കപ്പോളം വെള്ളം കൂടി ചേർത്ത് വീണ്ടും അരച്ച്, രണ്ടാമത് കിട്ടുന്ന പാൽ (രണ്ടാം പാൽ/നേർത്ത പാൽ) വേറെ മാറ്റി വെക്കുക.

അടുപ്പത്ത് ഒരു കുക്കർ വെച്ച് അതിൽ നെയ്യും കുറച്ച് വെളിച്ചെണ്ണയും ഒഴിച്ച് ചൂടാക്കുക. നെയ്യ് ഉരുകിക്കഴിയുമ്പോൾ കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, തക്കോലം (അല്ലെങ്കിൽ ബേ ലീഫ്) എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാളയും പച്ചമുളകും ചേർത്ത്, സവാള സ്വർണ്ണനിറമാകുന്നതുവരെ നന്നായി വഴറ്റുക. ശേഷം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത്, അതിൻ്റെ പച്ചമണം മാറുന്നത് വരെ ഒരു മിനിറ്റോളം വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും പുതിനയിലയും ചേർത്ത് വീണ്ടും ഒരു മിനിറ്റ് കൂടി വഴറ്റുക.

ഇനി, കുതിർത്തുവെച്ച അരി ചേർത്ത്, അരിമണികൾ ഉടഞ്ഞുപോകാത്ത രീതിയിൽ സാവധാനം ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. എടുത്തു വെച്ചിരിക്കുന്ന ഒന്നാം പാലും രണ്ടാം പാലും തമ്മിൽ യോജിപ്പിച്ച്, ആവശ്യമായ അളവിൽ കുക്കറിലേക്ക് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ഉപ്പ് പാകമാണോ എന്ന് പരിശോധിക്കുക. കുക്കർ അടച്ച്, ഇടത്തരം തീയിൽ 1 അല്ലെങ്കിൽ 2 വിസിൽ വരുന്നത് വരെ വേവിക്കുക. വിസിൽ വന്നാൽ തീ അണയ്ക്കുക. കുക്കറിലെ മർദ്ദം കുറഞ്ഞുകഴിയുമ്പോൾ, അടപ്പ് തുറന്ന് ഒരു തവി ഉപയോഗിച്ച് ചോറ് സാവധാനം ഇളക്കി യോജിപ്പിക്കുക. സ്വാധിഷ്ടമായ തേങ്ങപ്പാൽ ചോറ് റെഡി.

English Summary:

Learn how to make a quick and delicious coconut milk rice recipe in Malayalam. Perfect easy lunchbox and lunch dish ready in 15 minutes.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി