AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒന്നാമന്‍ നിധീഷ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മലയാളി താരത്തിന്റെ പടയോട്ടം

Kerala's MD Nidheesh Tops Wicket-Takers List in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി കേരളത്തിന്റെ എംഡി നിധീഷ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് നിധീഷ് പിഴുതത്. 13 വിക്കറ്റുകളുമായി ത്രിപുരയുടെ മണിശങ്കര്‍ മുരാസിങാണ് രണ്ടാമത്.

Jayadevan AM
Jayadevan AM | Published: 22 Nov 2026 | 05:06 PM
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി കേരളത്തിന്റെ എംഡി നിധീഷ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് നിധീഷ് പിഴുതത്. 13 വിക്കറ്റുകളുമായി ത്രിപുരയുടെ മണിശങ്കര്‍ മുരാസിങാണ് രണ്ടാമത്. 11 വിക്കറ്റുകള്‍ വീതമെടുത്ത മയങ്ക് യാദവും, രോഹിത് കുമാറും തൊട്ടുപിന്നാലെയുണ്ട്  (Image Credit Source: BCCI Domestic Facebook).

1 / 5
അഞ്ച് മത്സരങ്ങളില്‍ നിന്നായി നിധീഷ് ആകെ 108 പന്തുകള്‍ എറിഞ്ഞു. ആകെ എറിഞ്ഞത് 18 ഓവര്‍. വിട്ടുകൊടുത്തത് 153 റണ്‍സ്. 10.93 ആവറേജ്. 14 വിക്കറ്റുകളില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.

2 / 5
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ താരത്തിന്റെ ഇതുവരെയുള്ള ഓരോ മത്സരങ്ങളിലെയും പ്രകടനം നോക്കാം. മധ്യപ്രദേശിനെതിരെയായിരുന്നു കേരളത്തിന്റെ ഈ സീസണിലെ ആദ്യ മത്സരം. മൂന്നോവറില്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് 35-കാരനായ നിധീഷ് ഈ മത്സരത്തില്‍ നേടിയത്. മധ്യപ്രദേശിനെതിരെ കേരളം അഞ്ച് വിക്കറ്റിന് തോറ്റു.

3 / 5
മഹാരാഷ്ട്രയ്‌ക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ നിധീഷ് നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തില്‍ കേരളം 94 റണ്‍സിന് ജയിച്ചു. ആന്ധ്രയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ കേരളം തോറ്റെങ്കിലും നിധീഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പക്ഷേ നാലോവറില്‍ 41 റണ്‍സ് വഴങ്ങി.

4 / 5
ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ മൂന്നോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. പുതുച്ചേരിക്കെതിരെ നാലോവറില്‍ 39 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. ഈ രണ്ട് മത്സരങ്ങളിലും കേരളം ജയിച്ചു. ഈ ഫോം ആവര്‍ത്തിക്കാനായാല്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനം നിധീഷിന് നിലനിര്‍ത്താനാകും. താരത്തെ ഏതെങ്കിലും ഐപിഎല്‍ ടീം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.

5 / 5
Follow Us