AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Skin Care Tips: വെളിച്ചെണ്ണക്കൊപ്പം ഇതുകൂടി ചേർത്ത് പുരട്ടി നോക്കൂ; മുഖത്തെ കറുത്ത പാടുകൾ താനെ മായും

Skin Care Tips In Malayalam: വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകൾ, നിറവ്യത്യാസം എന്നിവ പലരുടെയും ആത്മവിശ്വാസത്തെ പലപ്പോഴും ബാധിക്കാറുണ്ട്. ചർമ്മത്തിന് ഈർപ്പവും മൃദുത്വവും നൽകാൻ സഹായിക്കുന്ന വെളിച്ചെണ്ണയ്ക്കൊപ്പം അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ കൂടി ചേർത്ത് ഉപയോഗിക്കുന്നത് പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും വളരെ നല്ലതാണ്. എങ്ങനെയെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Updated On: 22 Nov 2026 | 12:00 PM
മുഖക്കുരുവിന്റെ പാടുകൾ, വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകൾ, നിറവ്യത്യാസം എന്നിവ പലരുടെയും ആത്മവിശ്വാസത്തെ പലപ്പോഴും ബാധിക്കാറുണ്ട്. ചർമ്മത്തിന് ഈർപ്പവും മൃദുത്വവും നൽകാൻ സഹായിക്കുന്ന വെളിച്ചെണ്ണയ്ക്കൊപ്പം അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില ചേരുവകൾ കൂടി ചേർത്ത് ഉപയോഗിക്കുന്നത് പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും വളരെ നല്ലതാണ്. എങ്ങനെയെന്ന് നോക്കാം. (Image Credit Source: Social Media)

1 / 5
വെളിച്ചെണ്ണയും കറ്റാർവാഴ ജെല്ലും: ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ അത്രതന്നെ ശുദ്ധമായ കറ്റാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖം കഴുകി വൃത്തിയാക്കിയ ശേഷം പാടുകളുള്ള ഭാഗത്തും മുഖത്തുടനീളവും മൃദുവായി പുരട്ടുക. 20–30 മിനിറ്റിന് ശേഷമോ രാത്രി കിടക്കുന്നതിന് മുൻപ് പുരട്ടി രാവിലെയോ കഴുകിക്കളയാം. ചർമ്മത്തിന് തണുപ്പും ഈർപ്പവും നൽകാൻ ഇത് സഹായിക്കും.

2 / 5
വെളിച്ചെണ്ണയും കസ്തൂരിമഞ്ഞളും: അല്പം വെളിച്ചെണ്ണയിലേക്ക് നുള്ള് കസ്തൂരിമഞ്ഞൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. കറുത്ത പാടുകൾ ഉള്ള ഭാഗത്ത് മാത്രം പുരട്ടി 15 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളത്തിലോ സാധാരണ വെള്ളത്തിലോ കഴുകിക്കളയാം. മഞ്ഞൾ കറ മുഖത്തോ വസ്ത്രത്തിലോ പറ്റാതിരിക്കാൻ അളവ് കുറച്ചു മാത്രം ഉപയോഗിക്കുക.

3 / 5
വെളിച്ചെണ്ണയും തേനും: ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ അര ടീസ്പൂൺ തേൻ ചേർത്ത് ഇളക്കി മുഖത്ത് പുരട്ടുക. വരണ്ട ചർമ്മമുള്ളവർക്ക് ഇത് നല്ലൊരു മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മം മൃദുവാക്കുകയും ചെയ്യും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഏത് വസ്തു ഉപയോ​ഗിച്ചാലും അലർജിയുള്ളവർ ജാ​ഗ്രത പാലിക്കണം. ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രമെ ഇത്തരം വസ്തുക്കൾ മുഖത്ത് ഇടാവൂ.

4 / 5
മുൻകരുതലുകൾ: ഓയിലി അല്ലെങ്കിൽ മുഖക്കുരു പ്രവണതയുള്ള ചർമ്മമാണെങ്കിൽ വെളിച്ചെണ്ണ അമിതമായി ഉപയോഗിക്കുന്നത് സുഷിരങ്ങൾ അടയുന്നതിന് കാരണമായേക്കാം; അതിനാൽ കുറഞ്ഞ അളവിൽ മാത്രം പരീക്ഷിക്കുക. പാടുകൾ ക്രമേണ കുറയാൻ തുടർച്ചയായ ശ്രദ്ധ ആവശ്യമാണ്. പകൽ സമയത്ത് വെയിലേൽക്കുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് പുതിയ കറുത്ത പാടുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.

5 / 5
Follow Us