Workout tips: വ്യായാമം ചെയ്യുന്നതും പ്രശ്നമാണോ? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Hidden Risks of Over-Exercising: അമിതമായി വ്യായാമം ചെയ്താൽ ചർമ്മം തിളങ്ങും കൂടുതൽ ആരോ​ഗ്യം ലഭിക്കുമെന്നതെല്ലാം ഒരു പരിധിവരെ തെറ്റാണ്. കാരണം നമ്മുടെ ശരീരം അറിഞ്ഞ് അതിന്റെ സ്ഥിതി​ഗതികൾ മനസ്സിലാക്കി വേണം വ്യായാമങ്ങൾ ചെയ്യാൻ. അല്ലെങ്കിൽ ശരീരം തന്നെ പണിതരും. മിതമായ വ്യായാമം രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തിന് തിളക്കം നൽകുമെന്നത് സത്യമാണ്. എന്നാൽ അമിത വ്യായാമം ശരീരത്തിൽ കോർട്ടിസോൾ വർദ്ധിപ്പിക്കുകയും ഇത് ചർമ്മത്തെ തളർത്തുകയും ചെയ്യും.

Workout tips: വ്യായാമം ചെയ്യുന്നതും പ്രശ്നമാണോ? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Health Tips

Updated On: 

01 Apr 2026 | 09:21 PM

ആരോ​ഗ്യം സംരക്ഷിക്കാൻ ഇന്ന് എല്ലാവരും ജിമ്മിലേക്ക് ഓടുന്ന കാലമാണ്. അതൊരു ട്രെൻഡും ഫാഷനും ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ വ്യായാമം കൃത്യമായി ചെയ്തില്ലെങ്കിൽ അത് ​ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. ചില കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം. അതായത്, ഹൃദയത്തിന് വേണ്ടി ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങൾ ചെയ്താൽ മതിയാകുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം.

മാരത്തോൺ നല്ലതാണ്, പക്ഷെ……

മാരത്തോൺ ഓടുന്നത് നല്ലതാണ്, പക്ഷെ വ്യായാമത്തിന്റെ കാര്യവും ഇതിന്റെ കാര്യവും ഏതാണ്ട് ഒരുപോലെയാണ്. തീവ്രമായ വർക്ക്ഔട്ടുകൾ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാരത്തോൺ അല്ലെങ്കിൽ ട്രയാത്ത്‌ലോണുകൾ പോലുള്ള തീവ്രത കൂടിയ എൻഡുറൻസ് വ്യായാമങ്ങൾ ചെയ്യുമ്പോൾ ഹൃദയത്തിൽ സൂക്ഷ്മ പരിക്കുകൾ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read – കരിക്കിൻ വെള്ളം നല്ലത് തന്നെ, പക്ഷേ ഇവർക്ക് ‘വിഷം’

അമിതമായി വ്യായാമം ചെയ്താൽ ചർമ്മം തിളങ്ങും കൂടുതൽ ആരോ​ഗ്യം ലഭിക്കുമെന്നതെല്ലാം ഒരു പരിധിവരെ തെറ്റാണ്. കാരണം നമ്മുടെ ശരീരം അറിഞ്ഞ് അതിന്റെ സ്ഥിതി​ഗതികൾ മനസ്സിലാക്കി വേണം വ്യായാമങ്ങൾ ചെയ്യാൻ. അല്ലെങ്കിൽ ശരീരം തന്നെ പണിതരും. മിതമായ വ്യായാമം രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തിന് തിളക്കം നൽകുമെന്നത് സത്യമാണ്. എന്നാൽ അമിത വ്യായാമം ശരീരത്തിൽ കോർട്ടിസോൾ വർദ്ധിപ്പിക്കുകയും ഇത് ചർമ്മത്തെ തളർത്തുകയും ചെയ്യും.

കഠിനമായ ഓട്ടവും അധ്വാനവും ഹൃദയ ഭിത്തികളിൽ ചെറിയ തഴമ്പുകളും പരിക്കുകളും ഉണ്ടാക്കാം. ഇത് ഭാവിയിൽ ഹൃദയമിടിപ്പിലെ താളം തെറ്റലുകൾക്കും കാരണമായേക്കാം. വർഷങ്ങളോളം അതിതീവ്ര വ്യായാമം ചെയ്യുന്നവരിൽ ഹൃദയധമനികളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ