AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mulberries: ബാൽക്കണിയിൽ മൾബറി നട്ടുവളർത്താം, പോഷകങ്ങളുടെ ഉറവിടമാണേ…

How to Grow Mulberries: വലിയ സ്ഥലമോ പ്രത്യേക കൃഷി പരിചയമോ ഇല്ലാതെ തന്നെ മൾബറി ചെടികൾ ചട്ടികളിലോ ഗ്രോ ബാഗുകളിലോ വളരെ എളുപ്പത്തിൽ നട്ടു വളർത്താം. മൾബറി ചെടികൾ പ്രധാനമായും രണ്ട് രീതിയിൽ വളർത്താം. തണ്ടുകൾ വഴി നടുന്നത് ഏറ്റവും എളുപ്പമുള്ള വഴിയാണ്. മൾബറി വളർത്തുന്നതിനുള്ള വിവിധ ഘട്ടങ്ങൾ പരിശോധിക്കാം....

Mulberries: ബാൽക്കണിയിൽ മൾബറി നട്ടുവളർത്താം, പോഷകങ്ങളുടെ ഉറവിടമാണേ…
പ്രതീകാത്മക ചിത്രംImage Credit source: Jenny Dettrick/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 28 Oct 2026 | 02:47 PM

വീടുകളിൽ, പ്രത്യേകിച്ച് ബാൽക്കണയിൽ ചെറിയ സ്ഥലത്ത് പഴവർഗങ്ങൾ കൃഷി ചെയ്യാൻ ആഗ്രഹമുണ്ടോ? നിങ്ങൾക്ക് പറ്റിയ മികച്ചൊരു ഓപ്ഷനാണ് മൽബറി. വലിയ സ്ഥലമോ പ്രത്യേക കൃഷി പരിചയമോ ഇല്ലാതെ തന്നെ മൾബറി ചെടികൾ ചട്ടികളിലോ ഗ്രോ ബാഗുകളിലോ വളരെ എളുപ്പത്തിൽ നട്ടു വളർത്താം. മൾബറി വളർത്തുന്നതിനുള്ള വിവിധ ഘട്ടങ്ങൾ പരിശോധിക്കാം….

മൾബറി കൃഷി

മൾബറി ചെടികൾ പ്രധാനമായും രണ്ട് രീതിയിൽ വളർത്താം. തണ്ടുകൾ വഴി നടുന്നത് ഏറ്റവും എളുപ്പമുള്ള വഴിയാണ്. ഏകദേശം 8 മുതൽ 12 ഇഞ്ച് വരെ നീളമുള്ള, ആരോഗ്യകരമായ ഒരു ശാഖ തിരഞ്ഞെടുത്ത് ചരിഞ്ഞ രീതിയിൽ മുറിച്ചെടുക്കുക. താഴെയുള്ള ഇലകൾ പൂർണമായും മാറ്റി മുകൾഭാഗത്ത് രണ്ടോ മൂന്നോ ഇലകൾ മാത്രം നിർത്തുക. വിത്തുകൾ വഴിയാണെങ്കിൽ വിത്തുകൾ മുളയ്ക്കാൻ അൽപ്പം സമയം എടുക്കും. മുളശേഷി വർദ്ധിപ്പിക്കാൻ വിത്തുകൾ ഫ്രിഡ്ജിൽ കുറച്ചുനാൾ വെച്ച ശേഷം പാകുന്നതാണ് നല്ലത്.

നനവുള്ളതും എന്നാൽ വെള്ളം കെട്ടിനിൽക്കാത്തതുമായ മണ്ണിലോ പോട്ടിംഗ് മിശ്രിതത്തിലോ തണ്ടുകൾ നടുക. വേരുകൾ വരുന്നത് വരെ ഇവ നേരിട്ട് ശക്തമായ വെയിൽ അടിക്കാത്ത ഒരിടത്ത് സൂക്ഷിക്കുക. ചിലപ്പോൾ ചില തണ്ടുകൾ കരിഞ്ഞുപോയേക്കാം. എന്നതിനാൽ ഒന്നിലധികം തണ്ടുകൾ നടുന്നത് നന്നായിരിക്കും.

ALSO READ: മുടിവളർച്ചയ്ക്ക് റോസ്‌മേരി വീട്ടിൽ വളർത്താം; ചെടി നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

സൂര്യപ്രകാശവും നനവും

തണ്ടുകൾ വേരുപിടിച്ചാലോ വിത്തിൽ നിന്ന് തൈകൾ വളർന്നു വന്നാലോ അവയെ വലിയ ചട്ടിയിലേക്കോ ഗ്രോ ബാഗിലേക്കോ മാറ്റാം. കുറഞ്ഞത് 50-60 സെന്റിമീറ്റർ വീതിയും ആഴവുമുള്ള ചട്ടികൾ തിരഞ്ഞെടുക്കുക. അടിവശത്ത് വെള്ളം വാർന്നുപോകാൻ നല്ല സുഷിരങ്ങൾ ഉണ്ടായിരിക്കണം. മൾബറി ചെടികൾ നന്നായി വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ബാൽക്കണി ഭാഗത്ത് ചട്ടി വെക്കുക. ചെടി ചെറുതായിരിക്കുമ്പോൾ മണ്ണിൽ എപ്പോഴും നേരിയ നനവുണ്ടായിരിക്കണം. എന്നാൽ അമിതമായി വെള്ളം ഒഴിച്ച് വേരുചീയൽ ഉണ്ടാകാൻ ഇടയാക്കരുത്.

ആരോഗ്യഗുണങ്ങൾ

നിരവധി ആരോഗ്യ-പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മൾബറി. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ കൊച്ചു പഴം. വിറ്റാമിൻ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി കൂട്ടാനും അണുബാധകളെ പ്രതിരോധിക്കാനും മൾബറി സഹായിക്കുന്നു. ഇരുമ്പിന്റെ സാന്നിധ്യം അരുണരക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിലെ വിളർച്ച അകറ്റാനും കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനും സഹായിക്കും.

English Summary:

mulberry plants can be grown from seeds or stem cuttings, although starting with a healthy sapling is generally easier. Choose a compact or dwarf variety and plant it in a large pot with well-draining, nutrient-rich soil mixed with organic compost.

Follow Us