AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tea Making Tips: നിങ്ങൾ ചായ ഉണ്ടാക്കുന്നത് ഈ രീതിയിലാണോ? യഥാർത്ഥ ചായരുചി അറിയാൻ ഇങ്ങനെ ചെയ്തു നോക്കൂ

How to make a perfect tea: ചായയിൽ വലിയ കുമിളകൾ വരികയും നിറം കൂടുതൽ കടുപ്പമാവുകയും ചെയ്യുന്നത് ചായ പാകമായി എന്നതിന്റെ സൂചനയാണ്.

Tea Making Tips: നിങ്ങൾ ചായ ഉണ്ടാക്കുന്നത് ഈ രീതിയിലാണോ? യഥാർത്ഥ ചായരുചി അറിയാൻ ഇങ്ങനെ ചെയ്തു നോക്കൂ
Perfect Tea RecipeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 07 Mar 2026 | 07:31 PM

ചായ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. നമ്മളിൽ ഭൂരിഭാഗം പേരും നിത്യവും ചായ കുടിക്കുന്നവരാണെങ്കിലും, പലപ്പോഴും അത് ശരിയായ അനുപാതത്തിലല്ല തയ്യാറാക്കുന്നത് എന്നു പറഞ്ഞാൻ സമ്മതിച്ചു തരുമോ? ചായയുടെ പൂർണ്ണമായ രുചി ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മൾ ആവർത്തിക്കുന്ന ചില തെറ്റുകൾ ഒഴിവാക്കിയാൽ നല്ലൊരു ചായ തയ്യാറാക്കാം.

  • വെള്ളത്തിന്റെ അളവും തിളപ്പിക്കലും – ചായയുടെ അടിസ്ഥാനം വെള്ളമാണ്. എത്ര കപ്പ് ചായ വേണോ അത്രയും വെള്ളം അളന്നെടുക്കുക. വെള്ളം ചുരുങ്ങിയത് നാല് മിനിറ്റെങ്കിലും നന്നായി തിളപ്പിക്കണം. ഇത് വെള്ളത്തിലെ പച്ചച്ചുത നീക്കം ചെയ്യാനും രുചി വർധിപ്പിക്കാനും സഹായിക്കും.
  • ഇഞ്ചിയും സുഗന്ധവ്യഞ്ജനങ്ങളും – നിങ്ങൾ മസാല ചായയോ ഇഞ്ചി ചായയോ ആണ് ആഗ്രഹിക്കുന്നതെങ്കിൽ, വെള്ളം തിളച്ചു വരുമ്പോൾ വേണം ഇവ ചേർക്കാൻ. തിളച്ച വെള്ളത്തിൽ ഇഞ്ചി ചേർക്കുന്നത് അതിന്റെ ഗുണവും സുഗന്ധവും ചായയിൽ നന്നായി കലരാൻ സഹായിക്കും.
  • ചായപ്പൊടി ചേർക്കേണ്ട രീതി – വെള്ളം നന്നായി തിളച്ച ശേഷം മാത്രം ചായപ്പൊടി ചേർക്കുക. ചായപ്പൊടി ചേർത്താലുടൻ പാൽ ഒഴിക്കുന്നത് തെറ്റായ രീതിയാണ്. ചായപ്പൊടി ഇട്ട ശേഷം കുറഞ്ഞത് 5 മിനിറ്റെങ്കിലും അത് വെള്ളത്തിൽ കിടന്ന് തിളയ്ക്കാൻ അനുവദിക്കണം. എങ്കിൽ മാത്രമേ ചായയുടെ കടുപ്പവും നിറവും കൃത്യമായി ലഭിക്കൂ.
  • പഞ്ചസാര എപ്പോൾ ചേർക്കണം – ചായപ്പൊടിയിട്ട് വെള്ളം നന്നായി തിളച്ച ശേഷം മാത്രം പഞ്ചസാര ചേർക്കുക. പാൽ ചേർത്ത ശേഷം പഞ്ചസാര ചേർത്താൽ ചായയുടെ കൊഴുപ്പ് കുറയാനും രുചിയിൽ മാറ്റം വരാനും സാധ്യതയുണ്ട്.
  • പാലിന്റെ ഉപയോഗം – വെള്ളം പകുതിയായി കുറയുമ്പോൾ പാൽ ചേർക്കാം. ശ്രദ്ധിക്കേണ്ട കാര്യം, തണുത്ത പാൽ നേരിട്ട് ഒഴിക്കരുത് എന്നതാണ്. ഇത് ചായയുടെ താപനില പെട്ടെന്ന് കുറയ്ക്കുകയും സ്വാഭാവിക രുചി നഷ്ടപ്പെടുത്തുകയും ചെയ്യും. പാൽ ചേർത്ത ശേഷം ചെറിയ തീയിൽ വീണ്ടും തിളപ്പിക്കുക.

ചായയിൽ വലിയ കുമിളകൾ വരികയും നിറം കൂടുതൽ കടുപ്പമാവുകയും ചെയ്യുന്നത് ചായ പാകമായി എന്നതിന്റെ സൂചനയാണ്.

Follow Us