ഒക്ടോബറിൽ മധുരക്കിഴങ്ങ് നടാമോ? കൃഷി ചെയ്യാനുമുണ്ട് കലണ്ടർ!
Kitchen Garden Tips: കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി ചെയ്താൽ മികച്ച വിളവ് സ്വന്തമാക്കാൻ സാധിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മഴയുടെ അളവിനും അനുസരിച്ച് കൃത്യമായ സമയത്ത് അനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കർഷകർക്കും വീട്ടുവളപ്പിലോ ടെറസിലോ കൃഷി ചെയ്യുന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ കൃഷി കലണ്ടർ പരിചയപ്പെട്ടാലോ....
കീടനാശിനികളുടെ ഉപയോഗവും കുതിച്ചുയരുന്ന വിലയും മലയാളികളെ കൃഷിയിലേക്ക് തിരിച്ചെത്തിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക വീടുകളിലും അടുക്കളത്തോട്ടം ഉണ്ട്. കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃഷി ചെയ്താൽ മികച്ച വിളവ് സ്വന്തമാക്കാൻ സാധിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മഴയുടെ അളവിനും അനുസരിച്ച് കൃത്യമായ സമയത്ത് അനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കർഷകർക്കും വീട്ടുവളപ്പിലോ ടെറസിലോ കൃഷി ചെയ്യുന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ കൃഷി കലണ്ടർ പരിചയപ്പെട്ടാലോ….
കൃഷി കലണ്ടർ
ജനുവരി – ഫെബ്രുവരി മാസങ്ങളിൽ വെണ്ട, വഴുതന, വെള്ളരി, പാവൽ, തക്കാളി, ചീര, തണ്ണിമത്തൻ, പയർ എന്നിവ കൃഷി ചെയ്യാം. വേനൽ ആരംഭിക്കുന്നതിനാൽ ജലസേചനവും തടം മൂടലും പ്രധാനമാണ്. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ കുമ്പളം, മത്തൻ, പടവലം, അമര, കൈതച്ചക്ക പോലുള്ള അടുക്കള തോട്ടത്തിൽ ഒരുക്കാം.കടുത്ത വേനൽ പ്രതിരോധിക്കാൻ ഡ്രിപ്പ് ഇറിഗേഷനോ തണൽ വലകളോ ഉപയോഗിക്കേണ്ടതാണ്.
ALSO READ: നീരെടുത്ത ശേഷം നാരങ്ങ തൊലി കളയല്ലേ; അടുക്കളത്തോട്ടത്തിൽ ചെലവ് കുറയ്ക്കാം
മേയ് – ജൂൺ മാസങ്ങൾ ഇടവപ്പാതിയാണ്. മരച്ചീനി/ കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കപ്പക്ക പോലുള്ളവ അനുയോജ്യം.മഴക്കാല കൃഷിക്കായി തടങ്ങൾ ഉയർത്തി മണ്ണൊരുക്കേണ്ടതാണ്. ജൂലൈ മാസത്തിൽ കനത്ത മഴയുള്ളപ്പോൾ ഇലക്കറികൾ ഒഴിവാക്കാം. ഓഗസ്റ്റിൽ ഓണവിപണി മുന്നിൽ കണ്ടുള്ള പയർ, വെണ്ട, പൂക്കൾ, കോവൽ എന്നിവയും കൃഷി ചെയ്യാം.
സെപ്റ്റംബർ – ഒക്ടോബറിൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്‌റൂട്ട്. കിഴങ്ങുവർഗ്ഗങ്ങളും കൂടാതെ തക്കാളി, മുളക്, വഴുതനയും നടാവുന്നതാണ്. നവംബർ – ഡിസംബർ മാസങ്ങളിൽ കൂൺ, ചീര, തക്കാളി, പയർ, കാബേജ്, കോളിഫ്ലവർ, മുള്ളങ്കി പോലുള്ളവയും കൃഷി ചെയ്യാം.
ഒക്ടോബറിൽ മധുരക്കിഴങ്ങ് നടാമോ?
കേരളത്തിലെ കാലാവസ്ഥയിൽ മധുരക്കിഴങ്ങ് നടാൻ ഏറ്റവും അനുയോജ്യമായ സമയങ്ങളിലൊന്നാണ് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങൾ. തുലാമഴ ലഭിക്കുന്ന മാസമായതിനാൽ വള്ളികൾ വേഗത്തിൽ വേരുപിടിച്ച് പടർന്നുപന്തലിക്കാൻ മണ്ണിൽ ആവശ്യത്തിന് ഈർപ്പം ലഭിക്കും. വള്ളികൾ വളർന്നു വരുമ്പോഴേക്കും മഴ കുറഞ്ഞ് നല്ല വെയിലും തണുപ്പും ലഭിക്കുന്നത് മണ്ണിനടിയിൽ കിഴങ്ങുകൾ നല്ല വലിപ്പത്തിൽ രൂപപ്പെടാൻ സഹായിക്കും.
ഒക്ടോബറിൽ നട്ടാൽ ഏകദേശം 3.5 മുതൽ 4 മാസത്തിനുള്ളിൽ വിളവെടുക്കാം. അതേസമയം, നല്ല നീർവാർച്ചയുള്ള വലിപ്പമുള്ള വരമ്പുകളിലോ ചാക്കുകളിലോ ഗ്രോബാഗുകളിലോ വേണം വള്ളികൾ നടാൻ. തടത്തിൽ വെള്ളം കെട്ടിക്കിടന്നാൽ വള്ളികൾ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.
English Summary:
Choosing crops according to seasonal weather conditions can significantly improve agricultural yields. Farmers and home gardeners can benefit from following a crop calendar that considers climate changes, rainfall patterns, and the ideal growing periods for different crops.