പാറ്റയും പല്ലിയും നിൽക്കില്ല, മരുന്ന് വീട്ടിൽ തന്നെയുണ്ട്

വിപണിയിൽ ലഭ്യമായ കെമിക്കൽ സ്പ്രേകൾക്ക് പകരം വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് അവയെ എളുപ്പത്തിൽ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ വീട്, അടുക്കള, എന്നിവ എപ്പോഴും വൃത്തിയുള്ളതെന്ന് ഉറപ്പാക്കണം. രാത്രിയിൽ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യണം, സിങ്കിൽ ഉപേക്ഷിക്കരുത്. വരണ്ടതും ഈർപ്പമില്ലാത്തതുമായി സൂക്ഷിക്കുന്നത് പ്രാണികൾ മുട്ടയിടുന്നത് തടയും.

പാറ്റയും പല്ലിയും നിൽക്കില്ല,  മരുന്ന് വീട്ടിൽ തന്നെയുണ്ട്

Cockroaches And Lizards At Home

Published: 

17 Sep 2026 | 10:46 PM

നമ്മുടെ വീട്ടിലെ പാറ്റാ, പല്ലി ശല്യം എല്ലാവരെയും കുഴപ്പിക്കുന്ന ഒന്നാണ്. ചിലർക്ക് അറപ്പാണെങ്കിൽ ചിലർക്ക് ഇവയെ കാണുന്നത് തന്നെ ഭയമാണ്. മാത്രമല്ല വിവിധതരം അലർജികൾക്കും അണുബാധകൾക്കും പോലും ഇത്തരം ജീവികൾ കാരണമാകുന്നു. എന്നാൽ എങ്ങനെ ഇവയെ വീട്ടിൽ നിന്നും തുരത്താം? വിപണിയിൽ ലഭ്യമായ കെമിക്കൽ സ്പ്രേകൾക്ക് പകരം വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് അവയെ എളുപ്പത്തിൽ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

മുട്ടത്തോടുകൾ

പല്ലികൾക്ക് മുട്ടയുടെ മണം ഒട്ടും ഇഷ്ടമല്ല. പല്ലികൾ ഏറ്റവും കൂടുതൽ വിഹരിക്കുന്ന കോണുകളിലോ ജനാലകൾക്കരികിലോ മുട്ടത്തോടുകൾ വച്ചാൽ, ആ ഗന്ധം അവയെ വീട്ടിലേക്ക് കടക്കുന്നതിൽ നിന്ന് തടയും.

ഉള്ളിയും വെളുത്തുള്ളി സ്പ്രേ

ഉള്ളിയുടെയും വെളുത്തുള്ളിയുടെയും രൂക്ഷഗന്ധം പല്ലികളെ അസ്വസ്ഥരാക്കുന്നു. അവയുടെ നീര് വെള്ളത്തിൽ കലർത്തി ചുമരുകളുടെ മൂലകളിൽ തളിക്കുന്നത് പല്ലികളെ അകറ്റി നിർത്തും.

ALSO READ: 1 കൊല്ലം കേടാകില്ല! നോൺവെജ് പ്രേമികൾക്ക് ഈ പൊടി ഒരു സ്പൂൺ മതി, ഒരു പ്ലേറ്റ് ചോറുണ്ണാം

ബ്ലാക്ക് പെപ്പർ സ്പ്രേ

കുരുമുളക് പൊടി വെള്ളത്തിൽ കലർത്തി, ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച്, പല്ലികൾ വിഹരിക്കുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

പാറ്റകളെ തുരത്താൻ

ബേ ലീഫ്

പാറ്റകൾക്ക് ബേ ലീഫിൻ്റെ രൂക്ഷഗന്ധം ഇഷ്ടമല്ല. കുറച്ച് ഇലകൾ ചതച്ചോ പൊടിച്ചോ അലമാരകൾക്കടിയിലും അടുക്കള സിങ്കുകൾക്കടിയിലും വിതറുന്നത് പാറ്റകളെ അകറ്റി നിർത്തും.

ബോറിക് ആസിഡും പഞ്ചസാരയും

പഞ്ചസാരയിൽ അൽപം ബോറിക് ആസിഡ് പൊടി കലർത്തി പാറ്റകൾ കൂടുതലായി കാണപ്പെടുന്ന മൂലകളിൽ വിതറുക. പഞ്ചസാരയുടെ മണം പിടിക്കാൻ വരുന്ന പാറ്റകളെ ബോറിക് ആസിഡ് കൊല്ലും. ചെറിയ കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

കാപ്പിപ്പൊടി

കാപ്പിപ്പൊടിയുടെ ഗന്ധം പാറ്റകളെ ആകർഷിക്കുന്നു. ഒരു ചെറിയ പാത്രത്തിൽ വെള്ളം ഒഴിച്ച്, അതിൽ കാപ്പിപ്പൊടി ചേർത്ത്, മൂലകളിൽ വെച്ചാൽ പാറ്റകൾ അതിൽ വീഴും.

ശുചിത്വമാണ് പ്രധാനപ്പെട്ട പ്രതിരോധം

ഈ നുറുങ്ങുകൾക്കൊപ്പം, നിങ്ങളുടെ വീട്, അടുക്കള, എന്നിവ എപ്പോഴും വൃത്തിയുള്ളതെന്ന് ഉറപ്പാക്കണം. രാത്രിയിൽ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യണം, സിങ്കിൽ ഉപേക്ഷിക്കരുത്. വരണ്ടതും ഈർപ്പമില്ലാത്തതുമായി സൂക്ഷിക്കുന്നത് പ്രാണികൾ മുട്ടയിടുന്നത് തടയും.

English Summary

Kitchen Tips and Tricks Home remedies to get rid of cockroaches and lizards at home. What People need to when they facing these kind of Issues Discussing all Aspects here.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു