AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope Malayalam May 27: ഈ നാളുകാര്‍ക്ക് ഉടന്‍ ഭാഗ്യം വരും; ഇന്നത്തെ നക്ഷത്രഫലം

വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, ആരോഗ്യം, സുഹൃദ്‌സമാഗമം, നിയമവിജയം, അംഗീകാരം എന്നിവ കാണുന്നുണ്ട്.

Today Horoscope Malayalam May 27: ഈ നാളുകാര്‍ക്ക് ഉടന്‍ ഭാഗ്യം വരും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
Shiji M K
Shiji M K | Updated On: 27 May 2024 | 06:39 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യതടസം, സ്വസ്ഥതകുറവ്, ഉദര പ്രശ്‌നങ്ങള്‍, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ആരോഗ്യം മെച്ചപ്പെടും.

ഇടവം (കാര്‍ത്തിക അവസാനഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

കാര്യതടസം, പാഴ്‌ചെലവ്, ശത്രുശല്യം, അപകടഭീതി, ശരീരക്ഷതം എന്നിവയുണ്ടാകും. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ ഗുണദോഷസമ്മിശ്രം.

മിഥുനം (മകയിരം രണ്ടാപകുതി, തിരുവാതിര, പുണര്‍തം ആദ്യ പകുതി)

കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം എന്നിവ കാണുന്നുണ്ട്. എന്നാല്‍ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം, നഷ്ടം എന്നിവ സംഭവിക്കാം.

കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

മത്സരവിജയം, കാര്യവിജയം, അംഗീകാരം, ആരോഗ്യം, നിയമവിജയം, കായികവിജയം, ഇഷ്ടഭക്ഷസമൃദ്ധി, യാത്രാവിജയം എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ഇന്നത്തെ ദിവസത്തെ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ മുക്കാല്‍ഭാഗം)

പ്രവര്‍ത്തനമാന്ദ്യം, കാര്യതടസം, സ്വസ്ഥതകുറവ്, യാത്രാതടസം, ധനതടസം, ബിസിനസില്‍ നഷ്ടം, ഉദരപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാം. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, ആരോഗ്യം, സുഹൃദ്‌സമാഗമം, നിയമവിജയം, അംഗീകാരം എന്നിവ കാണുന്നുണ്ട്.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

മനപ്രയാസം, കാര്യതടസം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, അലച്ചില്‍, ചെലവ് എന്നിവയാണ് ഇന്നത്തെ ഫലം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നുണ്ട്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതകുറവ്, ഉദരപ്രശ്‌നങ്ങള്‍, യാത്രാതടസം, ശരീരസുഖക്കുറവ്, ധനതടസം, നഷ്ടം എന്നിവയാണ് ഫലം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

അഭിമാനക്ഷതം, കലഹം, കാര്യപരാജയം, നിയമപരാജയം, ഇച്ഛാഭംഗം, നഷ്ടം, പാഴ്‌ചെലവ് എന്നിവയുണ്ടാകും. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനലാഭം, അംഗീകാരം എന്നിവയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, ആരോഗ്യം, ശരീരസുഖക്കുറവ് എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ഫലം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

കാര്യതടസം, അലച്ചില്‍, ധനതടസം, ചെലവ്, ശരീരസുഖക്കുറവ്, മനപ്രയാസം, തര്‍ക്കം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ നന്നായി പ്രയോഗിക്കുക. അവര്‍ അകന്നുപോകാന്‍ സാധ്യതയുണ്ട്.

കുംഭം (അവിട്ടം, രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉപയോഗസാധന ലാഭം എന്നിവയുണ്ടാകാന്‍ ഇടയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, നേട്ടം എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ഇന്നത്തെ ഫലം.

Follow Us