AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Malayalam July 17 : ജീവിതച്ചെലവ് വർധിക്കും; കച്ചവടക്കാർ സൂക്ഷിക്കുക: ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope Today : ജൂലായ് 17 പൊതുവെ മോശം ദിനമായാണ് നക്ഷത്രഫലങ്ങളിൽ കാണുന്നത്. കച്ചവടക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. മറ്റ് ചില കൂറുകാർക്ക് ജീവിതച്ചെലവ് വർധിക്കും. മറ്റ് ചിലർക്ക് പുതിയ കാര്യങ്ങൾ ആരംഭിക്കാൻ പറ്റിയ ദിവസമല്ല.

Today’s Horoscope Malayalam July 17 : ജീവിതച്ചെലവ് വർധിക്കും; കച്ചവടക്കാർ സൂക്ഷിക്കുക: ഇന്നത്തെ നക്ഷത്രഫലം
Today's Horoscope Malayalam July 17 (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 17 Jul 2024 08:21 AM

ഇന്ന് പൊതുവെ മോശം ദിവസമാണ്. കച്ചവടക്കാർ പ്രത്യേകം സൂക്ഷിക്കണം. ചില കൂറുകൾക്ക് ഇന്ന് ജീവിതച്ചെലവ് വർധിക്കും. മറ്റ് ചിലർക്ക് ഇന്ന് പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അനുകൂലമല്ല. ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം അറിയാം.

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ചെലവുകൾ വർദ്ധിക്കും. ആഡംബര വസ്തുക്കൾക്കായി ധാരാളം പണം ചിലവഴിച്ചേക്കാം. തൊഴിൽ രംഗത്ത് ശത്രുക്കളുണ്ടായേക്കാം. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ വാർത്ത ലഭിക്കും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ആവശ്യമുള്ളപ്പോൾ വൈദ്യസഹായം തേടാൻ മടിക്കരുത്. സാമ്പത്തിക സ്ഥിതി മനസ്സിൽ വയ്ക്കുകയും ചെലവുകൾ കുറയ്ക്കുകയും ചെയ്യുക.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

യുവാക്കളുടെ തൊഴിൽ ആശങ്കകൾ അവസാനിക്കും. കുടുംബകാര്യങ്ങളിൽ പിതാവിൻ്റെ അഭിപ്രായം തേടണം. ബന്ധുക്കളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ഉണ്ടാകും.

​​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങളുടെ അമ്മയുമായി ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഇണയുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. പ്രണയ ജീവിതം അതിമനോഹരമായിരിക്കും.

Also Read : Malayalam Astrology: കർക്കിടകം തുടങ്ങി, 4 രാശിക്കാർ 1 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സമ്പന്നരാകാം, ഫലങ്ങൾ

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

പൊതുപ്രവർത്തകർക്ക് ഇന്ന് നല്ല ദിവസമാണ്. വീട്ടിൽ നിരവധി മംഗളകരമായ ചടങ്ങുകൾ നടന്നേക്കും. അധ്യാപകരുടെ പിന്തുണയോടെ വിദ്യാർത്ഥികൾ നേട്ടങ്ങളുണ്ടാക്കും. നിക്ഷേപത്തിന് ഇന്ന് നല്ല ദിവസമല്ല.

​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം രാശിക്കാർ ഇന്ന് കഠിനാധ്വാനം ചെയ്യണം. എങ്കിൽ മാത്രമേ നേട്ടങ്ങൾ ഉണ്ടാകൂ. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങളെ നിരീക്ഷിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തേക്കാം. ഇന്ന് ഒരു പഴയ സുഹൃത്തുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കും. മക്കളുടെ ആരോഗ്യത്തിന് ഇന്ന് പ്രത്യേക ശ്രദ്ധ നൽകണം.

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ബിസിനസ് മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യേണ്ടിവരും. ഇത് ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും. മുതിർന്ന ഒരാളുടെ സഹായത്തോടെ മുടങ്ങിക്കിടന്ന ചില ജോലികൾ പൂർത്തിയാക്കാൻ കഴിയും. ബിസിനസ് മേഖലയിൽ ചില പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ നേട്ടങ്ങളുണ്ടാവും. മക്കളുടെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ അവസാനിക്കും. ചില കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ബിസിനസിൽ കൂടുതൽ ശ്രദ്ധ നൽകണം. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മാനേജർമാരുടെ സഹായത്തോടെ പരിഹരിക്കാൻ കഴിയും. കോടതിയിലുള്ള കേസ് അവസാനിച്ചേക്കും. വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം.

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പിതാവിൻ്റെ ഇടപെടലിലൂടെ കുടുംബ പ്രശ്‌നങ്ങൾ പരിഹരിച്ചേക്കും. കച്ചവടത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. പ്രണയ ജീവിതത്തിന് ഇന്ന് അനുകൂലമായ ദിവസമാണ്. കുട്ടികളുടെ ഭാവിക്കായി ചില നിക്ഷേപങ്ങൾ നടത്താം. രാഷ്ട്രീയ പ്രവർത്തകർക്ക് ഇന്ന് ജനപിന്തുണ ലഭിക്കും. ജോലിക്കാർക്ക് തൊഴിൽ വളർച്ചയ്ക്കും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്.

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഭാവി സുരക്ഷിതമാക്കാൻ ചില പദ്ധതികൾ തയ്യാറാക്കിയേക്കാം. പുതിയയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല സമയമല്ല. മരുമക്കളിൽ നിന്ന് സന്തോഷം ലഭിക്കും. സാമ്പത്തികമായി നല്ല ദിവസമാണ്.

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ജോലിസ്ഥലത്ത് പല പ്രതിസന്ധികളും തടസ്സങ്ങളും ഉണ്ടാകാം. പിതാവിന് ആരോഗ്യപ്രശ്നങ്ങളുണ്ടാവാനിടയുണ്ട്. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

വിദ്യാർത്ഥികൾക്ക് ഇന്ന് അനുകൂല ദിവസമാണ്. ഉന്നത വ്യക്തികളുടെ മാർഗനിർദേശവും അനുഭവവും വിദ്യാർത്ഥികളെ സഹായിക്കും. ബിസിനസ്സ് യാത്രകൾ ലാഭകരമാകും. വീട്ടാവശ്യത്തിന് ചില വസ്തുക്കൾ വാങ്ങും. നിക്ഷേപത്തിന് ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുടെ നിർദ്ദേശങ്ങൾ കുടുംബ ബിസിനസുകൾക്ക് ഗുണം ചെയ്യും.