Bengaluru Namma Metro: ബെംഗളൂരു നമ്മ മെട്രോയിലെ ആദ്യ യാത്രയിൽ അബദ്ധം പറ്റരുത്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Bengaluru Namma Metro Travel Guide: ആദ്യമായി ബെം​ഗളൂരുവിൽ എത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഈ തിരക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. തിരക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് ബെം​ഗളൂരുവിലെ നമ്മ മെട്രോ. എന്നാൽ ആദ്യമായി നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റെടുക്കുന്നതിലും പ്ലാറ്റ്‌ഫോം മാറുന്നതിലും ചെറിയ അബദ്ധങ്ങൾ പറ്റാൻ സാധ്യതയുണ്ട്. യാത്ര തടസ്സമില്ലാതെ സുഗമമാക്കാൻ ആദ്യമായി യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നോക്കിയാലോ.

Bengaluru Namma Metro: ബെംഗളൂരു നമ്മ മെട്രോയിലെ ആദ്യ യാത്രയിൽ അബദ്ധം പറ്റരുത്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Bengaluru Namma Metr

Published: 

27 Oct 2026 | 08:50 PM

ബെംഗളൂരു നഗരത്തിലെ സമയത്തെ കൊല്ലുന്ന ഗതാഗതക്കുരുക്കാണുള്ളത്. സ്ഥിരതാമസക്കാരായ ആളുകൾക്ക് ഈ തിരക്ക് പരിചിതമാണ്. എന്നാൽ ആദ്യമായി ബെം​ഗളൂരുവിൽ എത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഈ തിരക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. തിരക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് ബെം​ഗളൂരുവിലെ നമ്മ മെട്രോ (Bengaluru Namma Metro). എന്നാൽ ആദ്യമായി നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റെടുക്കുന്നതിലും പ്ലാറ്റ്‌ഫോം മാറുന്നതിലും ചെറിയ അബദ്ധങ്ങൾ പറ്റാൻ സാധ്യതയുണ്ട്. യാത്ര തടസ്സമില്ലാതെ സുഗമമാക്കാൻ ആദ്യമായി യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നോക്കിയാലോ.

ALSO READ: ബെംഗളൂരുവിൽ നിന്ന് ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുകയാണോ? ഈ സ്ഥലങ്ങൾ വിട്ടുപോവരുത്

നമ്മ മെട്രോ ആദ്യ യാത്രയിൽ ശ്രദ്ധിക്കേണ്ടത്

സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിൽ മണിക്കൂറുകളോളം വരി നിൽക്കാതെ ഫോൺ ഉപയോഗിച്ച് തന്നെ ടിക്കറ്റ് എടുക്കാനാകും എന്നത് ആദ്യമായി എത്തുന്നവർക്ക് അറിയണമെന്നില്ല. അതുകൊണ്ട് തന്നെ പലരും സ്റ്റേഷനിൽ നീണ്ട വരിയിൽ പെടാറുണ്ട്. ബിഎംആർസിഎല്ലിന്റെ ഒഫീഷ്യൽ നമ്പർ ആയ 8105556677 എന്നതിലേക്ക് ‘Hi’ എന്ന് സന്ദേശം അയച്ച് ലൊക്കേഷൻ തിരഞ്ഞെ‍ടുത്ത് QR ടിക്കറ്റ് സ്വന്തമാക്കാനാകും. അതുപോലെ നമ്മ മെട്രോയുടെ ഔദ്യോഗിക ആപ്പ്, Paytm, PhonePe, Rapido എന്നീ ആപ്പുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ടിക്കറ്റ് നിരക്കിൽ 5 ശതമാനം ഇളവും ഇതിലൂടെ ലഭിക്കും.

പ്ലാറ്റ്‌ഫോമുകൾ കൃത്യമായി തിരിച്ചറിയുക

നിലവിൽ രണ്ടു പ്രധാന പാതകളാണ് നമ്മ മെട്രോയ്ക്കുള്ളത്. ഒന്ന് പർപ്പിൾ ലൈനും രണ്ടാമത്തേത് ​ഗ്രീൻ ലൈനും. പർപ്പിൾ ലൈൻ വൈറ്റ്‌ഫീൽഡ് മുതൽ ചെല്ലഘട്ട വരെയാണുള്ളത്. ഗ്രീൻ ലൈൻ മാദവാര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയും ഉണ്ട്. പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ ട്രെയിൻ പോകുന്ന അവസാന സ്റ്റേഷന്റെ പേര് ഡിസ്‌പ്ലേ ബോർഡുകളിൽ നോക്കി ഉറപ്പുവരുത്തി വേണം ട്രെയിനിൽ കയറാൻ.

മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ ലൈൻ മാറ്റം

പർപ്പിൾ ലൈനിൽ നിന്ന് ഗ്രീൻ ലൈനിലേക്കോ തിരിച്ചോ മാറേണ്ടി വരുമ്പോൾ നാദപ്രഭു കെംപഗൗഡ ഇന്റർചേഞ്ച് സ്റ്റേഷൻ ഉപയോഗിക്കണം. ഏഷ്യയിലെ തന്നെ വലിയ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ ഒന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇവിടെ വഴി തെറ്റാതിരിക്കാൻ തറയിലും വശങ്ങളിലുമുള്ള പർപ്പിൾ, ഗ്രീൻ കളർ സൂചനകളെ വ്യക്തമായി നോക്കി മനസ്സിലാക്കുക. QR ടിക്കറ്റോ സ്മാർട്ട് കാർഡോ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിന് മുകളിലെ സ്കാനറിൽ കാണിച്ച് വേണം ഉള്ളിലേക്കും പുറത്തേക്കും കടക്കാൻ.

ഒരു സ്റ്റേഷനിൽ പ്രവേശിച്ചാൽ പരമാവധി 2 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കി പുറത്തുകടക്കണം. അല്ലാത്തപക്ഷം നിശ്ചിത തുക പിഴ നൽകേണ്ടി വരും. മെട്രോ ട്രെയിനുകൾക്കോ സ്റ്റേഷൻ പരിസരത്തോ വച്ച് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും മദ്യപിച്ച് യാത്ര ചെയ്യുന്നതും വൻ തുക പിഴ ഈടാക്കാവുന്ന കുറ്റമാണ്. ട്രെയിനിന്റെ ആദ്യത്തെ കോച്ച് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. സെക്യൂരിറ്റി പരിശോധന ഉള്ളതിനാൽ ബാഗുകളിൽ നിരോധിത വസ്തുക്കളോ മൂർച്ചയുള്ള ആയുധങ്ങളോ കരുതാതിരിക്കുക.

English Summary:

Namma Metro passengers in Bengaluru can now say no to long queues to buy metro travel tokens. The Bangalore Metro Rail Corporation Ltd (BMRCL) has enabled QR ticketing service on WhatsApp.

 

Loading...
Unable to load recommendations.
Follow Us
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്