AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Garlic Buying Tips: കടയിൽ നിന്ന് നല്ല വെളുത്തുള്ളി എങ്ങനെ തിരഞ്ഞെടുക്കാം? ഗുണമേന്മ പരിശോധിക്കാനുള്ള ചില ടിപ്പുകൾ

How To Purchase Good Quality Garlic: പുറമെ കാണാൻ നല്ല വലിപ്പമുണ്ടെങ്കിലും വീട്ടിലെത്തി പൊളിച്ചു നോക്കുമ്പോൾ ഉള്ളിലെ അല്ലികൾ ഉണങ്ങിയോ ചീഞ്ഞോ പോയതായി കാണാറുണ്ട്. വാങ്ങി കൊണ്ടുവരുന്ന വെളുത്തുള്ളി പ്ലാസ്റ്റിക് കവറിൽ തന്നെ കെട്ടിവെക്കരുത്. പകരം ഈർപ്പമില്ലാത്ത വായുസഞ്ചാരമുള്ള പാത്രത്തിൽ സൂക്ഷിക്കുന്നത് മാസങ്ങളോളം കേടുകൂടാതെയിരിക്കാൻ സഹായിക്കും. ഗുണമേന്മയുള്ളതും പുതിയതുമായ വെളുത്തുള്ളി എങ്ങനെ എളുപ്പത്തിൽ നോക്കി വാങ്ങാമെന്ന് മനസ്സിലാക്കാം.

Neethu Vijayan
Neethu Vijayan | Published: 27 Oct 2026 | 08:03 PM
അടുക്കളയിലെ പ്രധാന കൂട്ടാണെങ്കിലും കടയിൽ നിന്ന് വെളുത്തുള്ളി വാങ്ങുമ്പോൾ പലപ്പോഴും നമ്മൾ അറിയാതെ ചെറിയ അബദ്ധങ്ങൾ പറ്റാറുണ്ട്. പുറമെ കാണാൻ നല്ല വലിപ്പമുണ്ടെങ്കിലും വീട്ടിലെത്തി പൊളിച്ചു നോക്കുമ്പോൾ ഉള്ളിലെ അല്ലികൾ ഉണങ്ങിയോ ചീഞ്ഞോ പോയതായി കാണാറുണ്ട്. ഗുണമേന്മയുള്ളതും പുതിയതുമായ വെളുത്തുള്ളി എങ്ങനെ എളുപ്പത്തിൽ നോക്കി വാങ്ങാമെന്ന് മനസ്സിലാക്കാം. (Image Credit Source: Unsplash)

1 / 5
തൊലി നന്നായി ഉണങ്ങിയതാണോ എന്ന് നോക്കുക: വെളുത്തുള്ളിയുടെ പുറംതൊലി നന്നായി ഉണങ്ങി, പേപ്പർ പോലെ ഇരിക്കുന്നതാണോ എന്ന് ആദ്യം തന്നെ പരിശോധിക്കുക. തൊലിയിൽ ഈർപ്പമോ നനവോ തട്ടിയിട്ടുണ്ടെങ്കിൽ ആ വെളുത്തുള്ളി വേഗത്തിൽ പൂപ്പൽ ബാധിക്കുകയും ചീഞ്ഞുപോകുകയും ചെയ്യും. അത്തരം വെളുത്തുള്ളി ഒരുകാരണവശാലും വീട്ടിലേക്ക് വാങ്ങികൊണ്ടുവരരുത്.

2 / 5
അല്ലികൾ ശ്രദ്ധിക്കുക: കടകളിൽ ഇരിക്കുന്ന വെളുത്തുള്ളി കൈയിലെടുത്ത് വിരലുകൾ കൊണ്ട് ചെറുതായി ഒന്ന് അമർത്തി നോക്കുക. അല്ലികൾ നന്നായി മുറുക്കമുള്ളതും ഉറപ്പുള്ളതുമായിരിക്കണം. അമർത്തുമ്പോൾ കുഴിഞ്ഞുപോകുന്നതോ, ഉള്ളിൽ വായു ഉള്ളതുപോലെ ശൂന്യമായി തോന്നുന്നതോ ആയവ വാങ്ങാതിരിക്കുക. അത്തരം വെളുത്തുള്ളിയുടെ അകത്തെ അല്ലികൾ ഉണങ്ങി ശോഷിച്ചുപോയതായിരിക്കും.

3 / 5
ഭാരവും വലിപ്പവും പരിശോധിക്കുക: ഒരേ വലിപ്പമുള്ള രണ്ട് വെളുത്തുള്ളിയെടുത്ത് നോക്കുമ്പോൾ കൂടുതൽ ഭാരം തോന്നുന്ന ഒന്നാണ് ഉള്ളിൽ കാമ്പുള്ളതും പുതിയതുമായ വെളുത്തുള്ളി. ഭാരക്കുറവ് തോന്നുന്നത് അകത്ത് ഉണങ്ങിയതാകാം. വെളുത്തുള്ളിയുടെ മുകൾഭാഗത്ത് നിന്ന് പച്ച മുളച്ചുതുടങ്ങിയിട്ടുണ്ടെങ്കിൽ ആ വെളുത്തുള്ളി വാങ്ങരുത്. മുളച്ചു കഴിഞ്ഞാൽ അല്ലികളുടെ കട്ടിയും സ്വാഭാവിക രുചിയും കുറയും. കൂടാതെ പുറത്തോ അല്ലികൾക്കിടയിലോ കറുത്ത പൊടിയോ പച്ച പൂപ്പലോ ഉണ്ടോ എന്നും നോക്കുക.

4 / 5
രൂക്ഷമായ ഗന്ധം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക: പുറമെ നിന്ന് തന്നെ ശക്തമായ വെളുത്തുള്ളി മണം വരുന്നുണ്ടെങ്കിൽ അതിലെ അല്ലികൾ ഏതെങ്കിലും സന്ദർഭത്തിൽ ചതയുകയോ കേടായിത്തുടങ്ങുകയോ ചെയ്തിട്ടുണ്ടാകാം. പുതിയ വെളുത്തുള്ളിക്ക് പുറമെ നിന്ന് പെട്ടെന്ന് ദുർഗന്ധമോ കടുപ്പമുള്ള മണമോ അനുഭവപ്പെടില്ല. വാങ്ങി കൊണ്ടുവരുന്ന വെളുത്തുള്ളി പ്ലാസ്റ്റിക് കവറിൽ തന്നെ കെട്ടിവെക്കരുത്. പകരം ഈർപ്പമില്ലാത്ത വായുസഞ്ചാരമുള്ള പാത്രത്തിൽ സൂക്ഷിക്കുന്നത് മാസങ്ങളോളം കേടുകൂടാതെയിരിക്കാൻ സഹായിക്കും.

5 / 5
Follow Us