Bengaluru Shopping Guide: കട്ട വിലക്കുറവ്! ബെംഗളൂരുവിലേക്ക് പോകുന്നവർ ഈ തെരുവുകൾ അറിയണം; ഏറ്റവും വിലക്കുറവുള്ള സ്ഥലങ്ങൾ
Bengaluru Shopping Guide And Best Streets: മിക്കപ്പോഴും ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ വലിയ മാളുകളിലും ഷോപ്പിംങി സെൻ്ററുകളിലും പോകാനാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇവിടെ മാളുകളിൽ കിട്ടുന്ന സാധനങ്ങൾ തന്നെ വമ്പൻ വിലക്കുറവിൽ ബെംഗളൂരുവിലെ തെരുവുകളിൽ കിട്ടാറുണ്ട്. ഇത് പലർക്കും അറിയില്ല എന്നതാണ് സത്യം. ബെംഗളൂരുവിലെ ഏറ്റവും ജനപ്രിയമായ ബജറ്റ് ഷോപ്പിംഗ് തെരുവുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കിയാലോ.

പ്രതീകാത്മക ചിത്രം
ബെംഗളൂരുവിൽ പോകാനും അവിടെയുള്ള പ്രദേശങ്ങൾ കാണാനും ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. യാത്രയ്ക്കിടയിൽ സാധനങ്ങൾ വാങ്ങാനും നമുക്ക് ഇഷ്ടമാണ്. മിക്കപ്പോഴും ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ വലിയ മാളുകളിലും ഷോപ്പിംങി സെൻ്ററുകളിലും പോകാനാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇവിടെ മാളുകളിൽ കിട്ടുന്ന സാധനങ്ങൾ തന്നെ വമ്പൻ വിലക്കുറവിൽ ബെംഗളൂരുവിലെ തെരുവുകളിൽ കിട്ടാറുണ്ട്. ഇത് പലർക്കും അറിയില്ല എന്നതാണ് സത്യം. മാളുകളിലെ വൻ വിലയും ബ്രാൻഡഡ് ഷോപ്പുകളിലെ ഓഫർ ചതിക്കുഴികളും കണ്ട് മടുത്തവർ ബെംഗളൂരുവിലേക്ക് വരുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പോകേണ്ട തെരുവുകളുണ്ട്.
തുച്ഛമായ വിലയിൽ ട്രെൻഡിങ് ഫാഷൻ വസ്ത്രങ്ങൾ, ഫൂട്‌വെയറുകൾ, ആക്സസറികൾ, ഗാഡ്‌ജെറ്റുകൾ എന്നിവ സ്വന്തമാക്കാൻ സഹായിക്കുന്ന ബെംഗളൂരുവിലെ ഏറ്റവും ജനപ്രിയമായ ബജറ്റ് ഷോപ്പിംഗ് തെരുവുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കിയാലോ.
ALSO READ: കുംഭാവുരുട്ടി വെള്ളച്ചാട്ടം വീണ്ടും തുറന്നു; പുതിയ നിയമങ്ങൾ ഇങ്ങനെ
കൊമേഴ്‌സ്യൽ സ്ട്രീറ്റ്
ഫാഷൻ പ്രേമികളുടെ സ്വർഗ്ഗ ഭൂമിയാണിത്. ഏറ്റവും പുതിയ ഡിസൈനർ വസ്ത്രങ്ങൾ, ജീൻസുകൾ, ഫാൻസി ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ എന്നിവ പകുതി വിലയ്ക്കാണ് ഇവിടെ വിറ്റഴിക്കുന്നത്. അല്പം വിലപേശാൻ അറിയുന്നവരാണെങ്കിൽ പിന്നെ നിങ്ങൾക്ക് ലോട്ടറിയടിച്ചപോലെയാകും. സോഷ്യൽ മീഡിയയിൽ കാണുന്ന പല വസ്തുക്കളും ഇവിടെ വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങാനാവുന്നതാണ്. ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ എംജി റോഡ് (MG Road) ആണ്. അവിടെ നിന്നും ഓട്ടോറിക്ഷയിലോ നടന്നോ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ എത്തിച്ചേരാം.
ചിക്ക്പേട്ട്
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാർക്കറ്റാണിത്. ഹോൾസെയിൽ തുണിത്തരങ്ങൾക്ക് പേരു കേട്ടതാണ് ഈ മാർക്കറ്റ്. കല്യാണ സാരികൾ, ലെഹംഗകൾ, കോട്ടൺ വസ്ത്രങ്ങൾ എന്നിവ വലിയ വിലക്കുറവിൽ വാങ്ങാൻ കേരളത്തിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്താറുണ്ട്. വലിയ തുകയ്ക്ക് ഒന്നിച്ച് ഷോപ്പിംഗ് നടത്താൻ ഇതിലും മികച്ച സ്ഥലം വേറെയില്ല. കല്ല്യാണമോ വിവാഹ നിശ്ചയമോ വരുന്നവർക്കും ഇവിടെയെത്തിയാൽ കിടിലൻ തുണികൾ വൻ വിലക്കുറവിൽ ലഭിക്കുന്നതാണ്. മജസ്റ്റിക് സ്റ്റേഷനിൽ നിന്നും (Namma Metro) ചിക്ക്പേട്ട് മെട്രോ സ്റ്റേഷനിലേക്ക് ട്രെയിൻ മാർഗ്ഗം വെറും 4 മിനിറ്റ് മാത്രമാണ് യാത്ര.
ജയനഗർ 4th ബ്ലോക്ക്
കോളേജ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാണ് ജയനഗർ. ക്യാഷ്വൽ വസ്ത്രങ്ങൾ, സ്ലിപ്പറുകൾ, ആർട്ട് വർക്കുകൾ, ട്രെൻഡിങ് കുർത്തകൾ എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇവിടെയുള്ള സ്ട്രീറ്റ് സ്റ്റാളുകളിൽ നിന്ന് സ്വന്തമാക്കാം. മാന്യമായ ക്വാളിറ്റിയുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ബെംഗളൂരു നഗരകേന്ദ്രത്തിൽ നിന്ന് (Majestic/City Center) ജയനഗർ 4th ബ്ലോക്കിലേക്കുള്ള ദൂരം ഏകദേശം 5 കിലോമീറ്ററാണ്. മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ നിന്ന് ജയനഗറിലേക്ക് മെട്രോ ട്രെയിൻ സർവീസ് ലഭ്യമാണ്.
എസ്പി റോഡ്
ക്യാമറകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ആക്സസറികൾ എന്നിവ ബിൽഡ് ചെയ്യാനോ കുറഞ്ഞ വിലയ്ക്ക് വാങ്ങാനോ ഉള്ള ഏറ്റവും വലിയ ഇലക്ട്രോണിക്സ് മാർക്കറ്റുകളിലൊന്നാണിത് എസ്പി റോഡ്. ഇടുങ്ങിയ സ്ട്രീറ്റിൽ നൂറുകണക്കിന് കടകളാണുള്ളത്. ആദ്യത്തെ കടയിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങാതെ, കുറഞ്ഞത് 3 കടകളിലെങ്കിലും കയറി വില ചോദിച്ച് നോക്കിയ ശേഷം മാത്രം വാങ്ങുക.
ബ്രിഗേഡ് റോഡ് & എംജി റോഡ്
ബ്രാൻഡഡ് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ താല്പര്യമുള്ളവർക്ക് ബ്രിഗേഡ് റോഡ് തിരഞ്ഞെടുക്കാം. ഇവിടുത്തെ ഇരുവശങ്ങളിലുള്ള ചെറിയ സ്റ്റാളുകളിൽ നിന്ന് മികച്ച ഫൂട്‌വെയറുകളും ടി-ഷർട്ടുകളും സ്വന്തമാക്കാൻ സാധിക്കും. മജസ്റ്റിക്കിൽ നിന്ന് എംജി റോഡിലേക്ക് എത്താൻ ഏറ്റവും വേഗതയേറിയ മാർഗം ടാക്സിയാണ്. അഞ്ച് മിനിറ്റുകൊണ്ട് എത്തിച്ചേരാവുന്നതാണ്.
English Summary:
When you are traveling to Bangalore, skipping its iconic street markets is a major missing. While the city boasts luxury tech parks and massive malls, the real thrill lies in its chaotic, pocket-friendly local shopping hubs. Know the places must visit while Bengaluru Trip.