Onam Vacation Destinations: ഓണത്തിന് എങ്ങോട്ട് പോകണം? ഓണം അവധി ആഘോഷിക്കാൻ ബെസ്റ്റ് ട്രിപ്പ് പ്ലാൻ

Onam Vacation Destinations In Kerala: ആഘോഷങ്ങളുടെയും പൂക്കളങ്ങളുടെയും നാടായ കേരളത്തിൽ ഓണക്കാലം സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. തുമ്പപ്പൂവും പൂക്കളുടെ ​ഗന്ധവും പച്ചപ്പും നിറഞ്ഞ ഈ മാസത്തിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നത് നിങ്ങളുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകും. ഈ ഓണ അവധി ആഘോഷമാക്കാൻ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില പ്രധാന ഡെസ്റ്റിനേഷനുകൾ ഇതാ.

Onam Vacation Destinations: ഓണത്തിന് എങ്ങോട്ട് പോകണം? ഓണം അവധി ആഘോഷിക്കാൻ ബെസ്റ്റ് ട്രിപ്പ് പ്ലാൻ

Onam Travel

Updated On: 

06 Aug 2026 | 09:55 PM

ഓണം എന്നും മലയാളികൾ നെഞ്ചേറ്റിയ ഉത്സവമാണ്. ആഘോഷങ്ങളുടെയും പൂക്കളങ്ങളുടെയും നാടായ കേരളത്തിൽ ഓണക്കാലം സമ്മാനിക്കുന്നത് വേറിട്ടൊരു അനുഭവമാണ്. തുമ്പപ്പൂവും പൂക്കളുടെ ​ഗന്ധവും പച്ചപ്പും നിറഞ്ഞ ഈ മാസത്തിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നത് നിങ്ങളുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകും. ഈ ഓണ അവധി ആഘോഷമാക്കാൻ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില പ്രധാന ഡെസ്റ്റിനേഷനുകൾ ഇതാ.

ALSO READ: വിസ ഫ്രീയാണ്, വരൂ.. നമുക്ക് ഒമാനിലെ കേരളത്തിൽ ഒന്ന് പോയിവരാം

ആലപ്പുഴ -കുമരകം

ഓണക്കാലത്ത് ഓളപ്പരപ്പിലെ തനിമയാർന്ന കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. പ്രശസ്തമായ പമ്പാനദിയിലെ ആറന്മുള ഉത്രട്ടാതി വള്ളംകളിയും, വേമ്പനാട്ട് കായലിലെ ഹൗസ്ബോട്ട് യാത്രയും ഓണത്തിന്റെ യഥാർത്ഥ അനുഭവം സമ്മാനിക്കും. ഓണക്കാലത്ത് ആലപ്പുഴയിലെത്തിയാൽ ജലമേളകൾ കാണാൻ അവസരം ലഭിക്കും. നാടൻ വിഭവങ്ങൾ ആസ്വദിച്ച് ഒരു പകൽ മുഴുവൻ കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര.

മൂന്നാർ – ഇടുക്കി

മഴ മാറി മഞ്ഞുമൂടുന്ന ഓണക്കാലത്തെ മൂന്നാറിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. പച്ചപ്പട്ടു വിരിച്ച തേയിലത്തോട്ടങ്ങളും, മലനിരകളെ തഴുകിപ്പോകുന്ന മഞ്ഞും, കുളിർകാറ്റും അത് ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം. ഗാപ് റോഡ് റൈഡ്, മാട്ടുപ്പെട്ടി, കുണ്ടള ഡാം സന്ദർശനം, ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലൂടെയുള്ള ട്രെക്കിംഗ് ഇതെല്ലാം ഓണക്കാലത്ത് വളരെ നല്ല അനുഭവമാണ്.

വയനാട്

പ്രകൃതിസ്‌നേഹികൾക്കും അഡ്വഞ്ചർ ഇഷ്ടപ്പെടുന്നവർക്കും ഓണക്കാലത്ത് സന്ദർശിക്കാൻ പറ്റിയ മികച്ച ഇടമാണ് വയനാട്. മനോഹരമായ വെള്ളച്ചാട്ടങ്ങളും, തടാകങ്ങളും, വനപ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതി ആസ്വദിക്കാൻ മഴ കഴിഞ്ഞുള്ള ഓണക്കാലം മനോഹരമാണ്. ബാണാസുര സാഗർ ഡാമിലെ ബോട്ടിംഗ്, എടക്കൽ ഗുഹ സന്ദർശനം, എൻ ഊര് ഗോത്രവർഗ്ഗ പൈതൃക ഗ്രാമം ഇവിടങ്ങളിലെല്ലാം പോകാവുന്നതാണഅ.

തിരുവനന്തപുരം

ഓണാഘോഷങ്ങളുടെ തലസ്ഥാന നഗരിയിലെ കാഴ്ചകൾ കാണാതെ മലയാളിക്ക് ഒരു ഓണക്കാലവുമില്ല. നഗരം മുഴുവൻ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന വീഥികളും, കനകക്കുന്നിലെ ഓണം വാരഘോഷ പരിപാടികളും, നാടൻ കലാപ്രദർശനങ്ങളും എല്ലാം വളരെ വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. പദ്മനാഭസ്വാമി ക്ഷേത്രം, കോവളം ബീച്ച്, പൊൻമുടി മലനിരകൾ എന്നിവയെല്ലാം തലസ്ഥാനത്ത് കാണേണ്ട സ്ഥലങ്ങളാണ്.

തൃപ്പൂണിത്തുറ -തൃശ്ശൂർ

കേരളീയ സംസ്കാരവും പാരമ്പര്യവും അടുത്തറിയാൻ ഈ രണ്ട് നഗരങ്ങൾ സന്ദർശിക്കുന്നതാണ് നല്ലത്. ഓണാഘോഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന വിപുലമായ അത്തച്ചമയ ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് എത്താറുള്ളത്. നാലാം ഓണത്തിന് സ്വരാജ് റൗണ്ടിൽ നടക്കുന്ന പ്രസിദ്ധമായ പുലികളി കാണാൻ തൃശ്ശൂരിലേക്ക് തന്നെ പോകണം.

ഓണക്കാലത്ത് വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ റിസോർട്ടുകളും ഹൗസ് ബോട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്യുക. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ രാവിലെ തന്നെ യാത്ര തിരിക്കാൻ ശ്രദ്ധിക്കുക.

English Summary:

Best places to visit in kerala during onam vacation 2026. Discover the one day and two three days trip plan in malayalam. Check the best spots and how to travel.

Follow Us
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം! കാരണം അറിയാമോ
കുംഭം ഉൾപ്പെടെ 3 രാശികളുടെ എല്ലാ ആഗ്രഹങ്ങളും ഈ ദിവസത്തോടെ നിറവേറും
മഴക്കാലത്ത് വേഗത്തിൽ വളരുന്ന പച്ചക്കറികൾ; വീട്ടിൽ തന്നെ കൃഷി ചെയ്യാം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു