Bangalore Tourist Spots: ഒറ്റദിവസം കൊണ്ട് ബാംഗ്ലൂർ നഗരം കണ്ടുതീർക്കാം..! ഇതാ കുറച്ച് സ്ഥലങ്ങൾ

Bangalore Must Visit Tourist Spots: ഗോതിക് ശൈലിയിലുള്ള ഗ്ലാസ് വിൻഡോകൾ, വിക്ടോറിയൻ ശൈലിയിലുള്ള ഫർണിച്ചറുകൾ, പുരാതന ശിൽപങ്ങൾ, താഴികക്കുടങ്ങൾ, പച്ച പുൽത്തകിടികൾ എന്നിവയാണ് കൊട്ടാരത്തിൻ്റെ പ്രധാന ആകർഷണങ്ങൾ. 19, 20 നൂറ്റാണ്ടുകളിലെ പെയിന്റിംഗുകൾ ഉൾപ്പെടെ നിരവധി സാംസ്‌കാരിക വൈവിധ്യങ്ങളും ഇവിടെ കാണാം.

Bangalore Tourist Spots: ഒറ്റദിവസം കൊണ്ട് ബാംഗ്ലൂർ നഗരം കണ്ടുതീർക്കാം..! ഇതാ കുറച്ച് സ്ഥലങ്ങൾ

Bangalore

Published: 

17 Mar 2025 12:26 PM

ബാം​ഗളൂരു ന​ഗരം ചുറ്റികാണാൻ ഒരവസരം കിട്ടിയാൽ നിങ്ങൾ പാഴാക്കരുത്. തിരക്കുകൾക്കിടയിലും ന​ഗരത്തിൻ്റെ ഭം​ഗി ആസ്വദിക്കാൻ ഒരു ദിവസം മാറ്റി വയ്ക്കാൻ ശ്രമിക്കണം. മലയാളികളടക്കം നിരവധിപ്പേരാണ് ബാംഗ്ലൂരിൽ ദിനംപ്രതി വന്നുപോകുന്നത്. ബാംഗ്ലൂർ എന്ന മഹാനഗരത്തിൽ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമെന്ന് അറിയാം.

ബാംഗ്ലൂർ കൊട്ടാരം

ബാംഗ്ലൂർ നഗരത്തിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബാംഗ്ലൂർ കൊട്ടാരം. 1878ൽ മഹാരാജ ചാമരാജേന്ദ്ര വോദയാറാണ് ഈ കൊട്ടാരം സ്ഥാപിച്ചത്. ഗോതിക് ശൈലിയിലുള്ള ഗ്ലാസ് വിൻഡോകൾ, വിക്ടോറിയൻ ശൈലിയിലുള്ള ഫർണിച്ചറുകൾ, പുരാതന ശിൽപങ്ങൾ, താഴികക്കുടങ്ങൾ, പച്ച പുൽത്തകിടികൾ എന്നിവയാണ് കൊട്ടാരത്തിൻ്റെ പ്രധാന ആകർഷണങ്ങൾ. 19, 20 നൂറ്റാണ്ടുകളിലെ പെയിന്റിംഗുകൾ ഉൾപ്പെടെ നിരവധി സാംസ്‌കാരിക വൈവിധ്യങ്ങളും ഇവിടെ കാണാം.

നന്ദി ഹിൽസ്

ബെംഗളൂരുവിൽ നിന്ന് വെറും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നന്ദി ഹിൽസ്. ന​ഗരജീവിതത്തിൽ നിന്ന് മാറി ഉന്മേഷദായകമായ ഒരു യാത്ര ആഗ്രഹിക്കുന്ന തദ്ദേശവാസികൾക്ക് പ്രിയപ്പെട്ട ഒരു വിശ്രമ കേന്ദ്രം. ഈ ഹിൽ സ്റ്റേഷനിലേക്കുള്ള മനോഹരമായ ഡ്രൈവ് മനോഹരമായ കാനന ഭം​ഗിയും ഹെയർ പിൻ വളവുകളും അതിശയിപ്പിക്കുന്ന കാഴ്ച്ചകളാണ്.

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1,478 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നന്ദി ഹിൽസ് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളെ ഒറ്റനോട്ടത്തിൽ വീക്ഷിക്കാനുള്ള അവസരം നൽകുന്നു. സൂര്യോ​ദയം കാണാനാണ് ഏറെ ആളുകളും ഇവിടേക്ക് എത്തുന്നത്. ടിപ്പു സുൽത്താൻ നിർമ്മിച്ച നന്ദി ഹിൽസ് കോട്ടയും പുരാതന ദ്രാവിഡ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ഭോഗ നന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ജനപ്രിയ ആകർഷണങ്ങളാണ്.

ഭീമേശ്വരി

ബെംഗളൂരുവിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി, കാവേരി നദിയുടെ തീരത്തും സ്ഥിതി ചെയ്യുന്ന ശാന്തമായ ഒരു മത്സ്യബന്ധന, പരിസ്ഥിതി ടൂറിസം കേന്ദ്രമാണ്. ചുറ്റോറും സമൃദ്ധമായ വനങ്ങളാലുെം ശാന്തതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഭീമേശ്വരി, പ്രകൃതി ഭം​ഗി ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവരുടെ പ്രധാന കേന്ദ്രമാണ്.

സാഹസികത ആഗ്രഹിക്കുന്നവർക്ക് കാവേരി നദിയിൽ റിവർ റാഫ്റ്റിംഗിൽ ഉൾപ്പെടെ വനങ്ങളിലേക്കുള്ള പര്യവേക്ഷണവും സാധ്യമാണ്. ആനകൾ, മാൻ, വിവിധ പക്ഷിമൃഗാദികൾ തുടങ്ങിയ വന്യജീവികളെ കാണാനും ട്രെക്കിംഗ് നടത്താം. ശാന്തമായ അന്തരീക്ഷവും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഭീമേശ്വരിയെ നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് നമ്മുക്ക് ആശ്വാസം പകരുന്നു.

 

 

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്