AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: അനിശ്ചിതത്വം നീങ്ങി; ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കും

Bengaluru Chinnaswamy Stadium gets nod for hosting IPL 2026: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കും. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തത് നേരത്തെ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. വിദഗ്ധ സമിതി അനുമതി നല്‍കിയതോടെ അനിശ്ചിതത്വം നീങ്ങി.

Jayadevan AM
Jayadevan AM | Published: 16 Mar 2026 | 06:10 PM
ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കും. കര്‍ണാടക സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തത് നേരത്തെ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അനുമതി നല്‍കിയതോടെ അനിശ്ചിതത്വം നീങ്ങി (Image Credits: PTI).

1 / 5
സീസണിലെ ആദ്യ മത്സരം നടക്കുന്നത് ഇവിടെയാണ്. മാര്‍ച്ച് 28-ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ഒരു പ്ലേ ഓഫ് മത്സരവും, ഫൈനലും ഇവിടെ നടക്കുമെന്നാണ് സൂചന (Image Credits: PTI).

2 / 5
സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയോഗിച്ച സമിതി വെള്ളിയാഴ്ച സ്‌റ്റേഡിയം പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരും, ആര്‍സിബി അധികൃതരും, ജി. മഹേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത് (Image Credits: PTI).

3 / 5
ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങള്‍ ചിന്നസ്വാമിയില്‍ നടക്കും. മറ്റ് രണ്ട് മത്സരങ്ങള്‍ക്ക് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കും തിരക്കും ദുരന്തത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് (Image Credits: PTI).

4 / 5
ദുരന്തത്തില്‍ 11 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച, ഐപിഎൽ അധികൃതർ ആദ്യ ഘട്ടത്തിന്റെ (മാർച്ച് 28 മുതൽ ഏപ്രിൽ 12 വരെ) മത്സരക്രമം പ്രഖ്യാപിച്ചു. രണ്ടാം ഘട്ട ഷെഡ്യൂള്‍ പിന്നീട് പുറത്തുവിടും (Image Credits: PTI).

5 / 5
Follow Us