KSRTC Onam Tour Packages: ഓണാവധിക്ക് എന്താ പ്ലാൻ? കെഎസ്ആർടിസിയിൽ ഗോവയിലേക്കോ ഹൈദരാബാദിലേക്കോ
KSRTC Goa And Hyderabad Trip: യാത്രകളെ സ്നേഹിക്കുന്നവർക്കും, വീട്ടിലിരുന്ന മടുത്തവർക്കും ഈ ഓണാവധിക്ക് കെഎസ്ആർടിസിക്ക് ഒപ്പം കൂടാവുന്നതാണ്. "സിറ്റി ഓഫ് പേൾസ്" എന്നറിയപ്പെടുന്ന ഹൈദരാബാദിലേക്കും സുന്ദരമായ ബീച്ചുകളുടെ പറുദീസയായ ഗോവയിലേക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇത്തവണ കെഎസ്ആർടിസി ഒരുക്കുന്നത്.

KSRTC
ഓണാവധി ആഘോഷമാക്കാൻ വ്യത്യസ്തമായ വഴികൾ തേടുന്ന മലയാളിക്ക് ഇത്തവണ ബമ്പർ പാക്കേജുകളുമായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell) എത്തുന്നത്. യാത്രകളെ സ്നേഹിക്കുന്നവർക്കും, വീട്ടിലിരുന്ന മടുത്തവർക്കും ഈ ഓണാവധിക്ക് കെഎസ്ആർടിസിക്ക് ഒപ്പം കൂടാവുന്നതാണ്. “സിറ്റി ഓഫ് പേൾസ്” എന്നറിയപ്പെടുന്ന ഹൈദരാബാദിലേക്കും സുന്ദരമായ ബീച്ചുകളുടെ പറുദീസയായ ഗോവയിലേക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇത്തവണ കെഎസ്ആർടിസി ഒരുക്കുന്നത്.
ALSO READ: പോക്കറ്റ് കാലിയാകാതെ ഓണാവധി അഘോഷിക്കാം; കെഎസ്ആർടിസി കിടിലൻ പാക്കേജുകൾ
ഓണം സ്പെഷ്യൽ പാക്കേജുകൾ
മൂന്ന് മുതൽ 5 ദിവസം വരെ നീണ്ടുനിൽക്കുന്ന ഹൈദരാബാദ് യാത്രയാണ് ഇത്തവണത്തെ ഓണം പാക്കേജുകളിൽ ഏറ്റവും ആകർഷണം. 18,000 രൂപ മുതലാണ് നിരക്ക് ഈടാക്കുന്നത്. പുറപ്പെടുന്ന ഡിപ്പോയുടെ ദൂരത്തിനനുസരിച്ച് നിരക്കിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാർ, റാമോജി ഫിലിം സിറ്റി, ഹുസൈൻ സാഗർ തടാകം തുടങ്ങി പ്രമുഖ കാഴ്ചകൾ കാണാനുള്ള അവസരമാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.
കടൽത്തീരങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ ഗോവയിലേക്കുള്ള യാത്രയാണ് അടുത്ത പ്രധാന ആകർഷണം. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്ന് നേരിട്ട് ബുക്കിംഗ് ലഭ്യമാണ്. ദീർഘദൂര യാത്രകൾക്ക് പുറമെ, ഓണക്കാലത്ത് ഒരു ദിവസത്തെ യാത്രകൾക്കായി മലയോര മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്. മൂന്നാർ, വാഗമൺ, കുട്ടിക്കാനം, രാമക്കൽമേട്, പരുന്തുംപാറ, ഗവി എന്നിവടങ്ങളിലേക്കാണ് സർവീസുള്ളത്.
ഓൺലൈൻ ബുക്കിംഗ്
കേരളത്തിലെ പ്രമുഖ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് യാത്രകൾക്കായി ബുക്കിംഗ് നടത്താം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അതത് ഡിപ്പോകളിലെ ബജറ്റ് ടൂറിസം കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക. സുരക്ഷിതത്വവും സമ്പൂർണ്ണ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുനൽകുന്ന ഈ യാത്രകൾക്കായി സംസ്ഥാനത്തെ 9 പ്രധാന ഡിപ്പോകളിൽ നിന്നാണ് പ്രത്യേക ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരു ബസിൽ 40 മുതൽ 50 സീറ്റുകൾ വരെ ലഭ്യമാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി എല്ലാ പാക്കേജുകളിലും സമഗ്രമായ യാത്രാ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിപ്പോകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈൻ സൗകര്യം വഴി ലളിതമായി സീറ്റുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് മാസത്തിൽ വിവിധ ഡിപ്പോകളിൽ നിന്നായി ക്രമീകരിച്ചിരിക്കുന്ന യാത്രായിൽ ഓഗസ്റ്റ് 13ന് പത്തനംതിട്ട, ഓഗസ്റ്റ് 16ന് പാപ്പനംകോട്, ഓഗസ്റ്റ് 18ന് കൊട്ടാരക്കര, ഓഗസ്റ്റ് 19ന് കൊല്ലം, ഓഗസ്റ്റ് 19ന് പത്തനാപുരം, ഓഗസ്റ്റ് 22ന് ചെങ്ങന്നൂർ, ഓഗസ്റ്റ് 25ന് മലപ്പുറം, ഓഗസ്റ്റ് 28ന് എറണാകുളം, ഓഗസ്റ്റ് 31ന് നെയ്യാറ്റിൻകര എന്നിങ്ങനെയാണ് ഓരോ ഡിപ്പോകളിൽ നിന്നുള്ള തീയതികൾ.
English Summary:
KSRTC Budget Tourism Cell is offering Malayalis an opportunity to celebrate Onam in Hyderabad and Goa. Bookings have started for the Hyderabad special tour package, which lasts from three to five days, and the Goa package. Services are available from major depots in the state.