Nehru Trophy Boat Race 2026: നെഹ്‌റു ട്രോഫി വള്ളം കളി എവിടെ നിന്നാൽ അടിപൊളിയായി കാണാം?; ടിക്കറ്റുകൾ എവിടെ കിട്ടും

Nehru Trophy Boat Race 2026 Exact Date: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കാണ് ഇക്കൊല്ലം ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. വള്ളംകളിനേരിൽ കാണുന്നത് വേറൊരു അനുഭവം തന്നെയാണ്. വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ഏറ്റവും നന്നായി ആസ്വദിക്കാൻ എവിടെ നിൽക്കണം, ടിക്കറ്റുകൾ എവിടെ നിന്ന് വാങ്ങാം തുടങ്ങി എത്ര ചുണ്ടവള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കാൻ എത്തുന്നതെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

Nehru Trophy Boat Race 2026: നെഹ്‌റു ട്രോഫി വള്ളം കളി എവിടെ നിന്നാൽ അടിപൊളിയായി കാണാം?; ടിക്കറ്റുകൾ എവിടെ കിട്ടും

Nehru Trophy

Published: 

14 Aug 2026 | 09:45 PM

ചിങ്ങം പിറന്നാൽ പിന്നെ ആലപ്പുഴ ജില്ലകാർക്ക് ജലോത്സവത്തിൻ്റെ നാളുകൾ കൂടിയാണ്. ഇക്കൊല്ലം ഓ​ഗസ്റ്റ് 17 തിങ്കളാഴ്ച്ചയാണ് ചിങ്ങം ഒന്ന് പിറക്കുന്നത്. ആലപ്പുഴ പുന്നമടക്കായലിൽ ആവേശം വാനോളം ഉയർത്തുന്ന ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 22 ശനിയാഴ്ച്ചയാണ് നടക്കുന്നത്. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കാണ് ഇക്കൊല്ലം ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. വള്ളംകളിനേരിൽ കാണുന്നത് വേറൊരു അനുഭവം തന്നെയാണ്. വഞ്ചിപ്പാട്ടിന്റെ താളവും ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ഏറ്റവും നന്നായി ആസ്വദിക്കാൻ എവിടെ നിൽക്കണം, ടിക്കറ്റുകൾ എവിടെ നിന്ന് വാങ്ങാം തുടങ്ങി എത്ര ചുണ്ടവള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കാൻ എത്തുന്നതെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

ALSO READ: മഴ മാറി, ഇടുക്കിയിലേക്ക് വണ്ടി വിടാം!; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ

പങ്കെടുക്കുന്ന വള്ളങ്ങളുടെ വിശദവിവരം

ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നത്. ചുരുളൻ 2, ഇരുട്ടുകുത്തി എ 3, ഇരുട്ടുകുത്തി ബി 16, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 4, തെക്കനോടി തറ 1, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. മുൻ വർഷങ്ങളിലെ പോലെ തന്നെ ഏറ്റവും മികച്ച രീതിയിൽ നെഹ്‌റു ട്രോഫി വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നടക്കം ആരംഭിച്ചിട്ടുണ്ട്.

തലവടി ചുണ്ടൻ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്), വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ് സി), അരോമ-1(അരോമ ബോട്ട് ക്ലബ്), മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്), പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്), നടുഭാഗം (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്), കരുവാറ്റ (ജിഎൽസി ബോട്ട് ക്ലബ്, ചെറുതന), വെള്ളംകുളങ്ങര (എസ് എച്ച് ബോട്ട് ക്ലബ്), ജവഹർ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്), സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), ആയാപറമ്പ് വലിയ ദിവാൻജി (വലിയ ദിവാൻജി ബോട്ട് ക്ലബ്), ആനാരി (ആനാരി ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)കാരിച്ചാൽ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടിബിസി), ആയാപറമ്പ് പാണ്ടി (ഐബിആർഎ കൊച്ചിൻ), കരുവാറ്റ ശ്രീ വിനായകൻ (കെടിബിസി ഫാൻസ് ക്ലബ്), ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം), ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര), പായിപ്പാടൻ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്) എന്നിങ്ങനെയാണ് മത്സരത്തിന് ഇറങ്ങുന്ന വള്ളങ്ങളുടെ പട്ടിക.

പുന്നമടയിലെ ബെസ്റ്റ് സ്പോട്ടുകൾ

മത്സരത്തിന്റെ ഏറ്റവും ആവേശം നിറഞ്ഞ അവസാന നിമിഷങ്ങൾ നേരിൽ കാണാൻ പവലിയന് സമീപമുള്ള റോസ് കോർണർ, വിക്ടറി ലേയിൻ, ഗാലറികൾ തുടങ്ങിയവയാണ് ഏറ്റവും അനുയോജ്യമായ സ്പോട്ട്. വള്ളംകളി സ്റ്റാർട്ട് ചെയ്യുന്നതും ഫിനിഷ് ചെയ്യുന്നതും ഒരുപോലെ കാണാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലം നെഹ്‌റു പവലിയനാണ്. കുടുംബമായി വരുന്നവർക്കും വിദേശികൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്.

English Summary:

72th Nehru Trophy Boat Race 2026 will take place on Saturday, 22 August 2026, at Punnamada Lake in Alappuzha, Kerala. One of India’s most celebrated snake boat races, it attracts thousands of spectators every year.

Follow Us
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
ദിവസം 1.5GB ഡാറ്റ കിട്ടുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു