Ooty Summer Travel: ആരെയും മയക്കുന്ന തണുപ്പ്, മനം നിറയ്ക്കുന്ന പച്ചപ്പ്; വേനൽക്കാല യാത്ര ഊട്ടിയിലേക്ക് തന്നെ

Summer Travel To Ooty: ഈ വേനലവധി യാത്രയ്ക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഊട്ടിയാണെങ്കിൽ തീർച്ചയായും കാണേണ്ടതും, ആസ്വദിക്കേണ്ടതുമായ ചില സ്ഥലങ്ങളുണ്ട്. ഊട്ടി യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവമാണ് നീലഗിരി മൗണ്ടൻ റെയിൽവേ ഊട്ടി യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ഒരു കംപ്ലീറ്റ് ട്രാവൽ ഗൈഡാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

Ooty Summer Travel: ആരെയും മയക്കുന്ന തണുപ്പ്, മനം നിറയ്ക്കുന്ന പച്ചപ്പ്; വേനൽക്കാല യാത്ര ഊട്ടിയിലേക്ക് തന്നെ

പ്രതീകാത്മക ചിത്രം

Published: 

23 Apr 2026 | 09:23 PM

“ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി” എന്നാണ് നമ്മുടെ സ്വന്തം ഊട്ടി അറിയപ്പെടുന്നത്. ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് തണുപ്പിന്റെ പറുദീസ തേടി പോകുന്നവർ എത്തിനിർക്കുന്നത് ഒടുവിൽ ഊട്ടിയിലാണ്. നീലഗിരി കുന്നുകളുടെ റാണിയായ ഊട്ടിക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. മനം മയക്കുന്ന തേയിലത്തോട്ടങ്ങളും, മഞ്ഞു പുതച്ച മലനിരകളും, പൈതൃകം വിളിച്ചോതുന്ന ടോയ് ട്രെയിനും ഊട്ടിയിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഈ വേനലവധി യാത്രയ്ക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഊട്ടിയാണെങ്കിൽ തീർച്ചയായും കാണേണ്ടതും, ആസ്വദിക്കേണ്ടതുമായ ചില സ്ഥലങ്ങളുണ്ട്. ഊട്ടി യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ഒരു കംപ്ലീറ്റ് ട്രാവൽ ഗൈഡാണ് ഇവിടെ പറയാൻ പോകുന്നത്. നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: ആകാശത്തുകൂടെ ഒരു നടത്തം! മൂന്നാറിൽ ഗ്ലാസ് വാച്ച് ടവർ തുറന്നു; ടിക്കറ്റ് നിരക്കുകൾ

നീലഗിരി മൗണ്ടൻ റെയിൽവേ

ഊട്ടി യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവമാണ് നീലഗിരി മൗണ്ടൻ റെയിൽവേയിലൂടെയുള്ള യാത്ര. യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ടോയ് ട്രെയിൻ യാത്ര നിങ്ങൾക്ക് നൽകുന്നത് ഒരിക്കലും മറക്കാനാവാത്ത വിസ്മയമാണ്. മേട്ടുപ്പാളയത്ത് നിന്ന് കുന്നും മലയും കയറി തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിനിലൂടെ കാണുന്ന കാഴ്ച്ചകൾ ഒരിക്കലും മറക്കാൻ സാധിക്കില്ല. അത്രയും മനോഹരമാണ് ഓരോ കാഴ്ച്ചകളും.

തേയിലത്തോട്ടങ്ങളിലെ തണുത്ത കാറ്റ്

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പണിഞ്ഞ തേയിലത്തോട്ടങ്ങളാണ് ഊട്ടിയുടെ മറ്റൊരു പ്രത്യേകത. ഇവിടുത്തെ ‘ടീ ഫാക്ടറി’ സന്ദർശിക്കുന്നതും വിവിധ തരം ചായകൾ രുചിച്ചു നോക്കാനും നിങ്ങൾക്ക് ഇഷ്ടമുള്ള ചായ പൊടി വാങ്ങാനും ഇവിടെ അവസരമുണ്ട്. ചായയുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ ഊട്ടിയിലേക്ക് തന്നെ പോകണം. അതിനാൽ ചായ പ്രേമികളുടെ ഇഷ്ട സ്ഥലം കൂടിയാണിവിടം.

ബൊട്ടാണിക്കൽ ഗാർഡൻ

ആയിരക്കണക്കിന് അപൂർവ്വ സസ്യങ്ങളും പൂക്കളും നിറഞ്ഞ ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ വേനൽക്കാലത്ത് കൂടുതൽ മനോഹരമായി കാണാൻ സാധിക്കുന്നനതാണ്. അതുപോലെ തന്നെ റോസ് ഗാർഡനിലെ വിവിധ വർണ്ണങ്ങളിലുള്ള റോസാപ്പൂക്കൾ കാണാൻ ഏപ്രിൽ മെയ് മാസമാണ് ഏറ്റവും അനുയോജ്യം.

പൈക്കാര വെള്ളച്ചാട്ടവും തടാകവും

പ്രകൃതിഭംഗി ആസ്വദിക്കാനും ബോട്ടിംഗിനും താല്പര്യമുള്ളവർക്ക് നേരെ ഊട്ടിയിലെ പൈക്കാരയിലേക്ക് പോകാവുന്നതാണ്. പൈൻ മരങ്ങൾക്കിടയിലൂടെയുള്ള നടത്തവും മഞ്ഞുപാറുന്ന തണുത്ത് തടാകത്തിലൂടെയുള്ള ബോട്ടിങ്ങും അതിമനോഹരമാണ്.

യാത്ര പോകുന്നവർ അറിയാൻ

ഇ-പാസ് നിർബന്ധം: 2024 മെയ് മുതൽ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സന്ദർശിക്കുന്നവർക്ക് തമിഴ്‌നാട് സർക്കാർ ഇ-പാസ് നിർബന്ധമാക്കിയിരുന്നു. അതുകൊണ്ട് നിങ്ങളുടെ യാത്രയ്ക്ക് മുൻപ് ഔദ്യോഗിക പോർട്ടൽ വഴി ഇ-പാസ് എടുക്കാൻ മറക്കരുത്. എൻട്രി ​ഗേറ്റിൽ ഇപാസ് കാണിച്ചാൽ മാത്രമെ കടത്തിവിടുകയുള്ളൂ.

താമസസൗകര്യം: വേനൽക്കാലത്ത് വൻ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഊട്ടി. അതിനാൽ ഹോട്ടലുകളും റിസോർട്ടുകളും നേരത്തെ ബുക്ക് ചെയ്ത് പോകുന്നതാണ് ഏറ്റവും ഉചിതം.

പ്ലാസ്റ്റിക് നിരോധനം: കർശനമായി പ്ലാസ്റ്റിക് നിരോധിച്ച മേഖലയാണ് ഊട്ടി. അതിനാൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയാതിരിക്കാനും അവ കഴിവതും കൊണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ