AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചേരാനല്ലൂർ കേസിലെ വീഴ്ച: കൊച്ചി കമ്മീഷണർ കാളിരാജിനെ ‘തെറിപ്പിച്ചു’! ആർ നിശാന്തിനി കമ്മീഷണറാകും

Kochi Commissioner Kaliraj replaced: ചേരാനല്ലൂർ അ‌പകടക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉന്നത് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വന്നിരിക്കുന്നത്.

ചേരാനല്ലൂർ കേസിലെ വീഴ്ച: കൊച്ചി കമ്മീഷണർ കാളിരാജിനെ ‘തെറിപ്പിച്ചു’! ആർ നിശാന്തിനി കമ്മീഷണറാകും
Lapses In Cheranalloor Case Kochi Commissioner Kaliraj ReplacedImage Credit source: Facebook
Prasanth Kumar
Prasanth Kumar | Updated On: 28 Oct 2026 | 11:00 AM

കൊച്ചി: ചേരാനല്ലൂർ അ‌പകടക്കേസിലെ പോലീസ് വീഴ്ചയിൽ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്‌സിആർബിയുടെ ചുമതലയും പ്രകാശ് തുടരും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഈ ​കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐ ശ്യാം കുമാർ, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുൺ ജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്കെതിരേയും നടപടി വന്നിരിക്കുന്നത്.

ചേരാനല്ലൂർ അ‌പകടക്കേസിലെ പോലീസിന്റെ നടപടികൾക്കെതിരേ ​കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇത് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയാകുകയും ചെയ്തു. ഈ കേസിൽ പോലീസിന് വീഴ്ചപറ്റി എന്ന് നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിക്കേണ്ട സാഹചര്യം ഉൾപ്പെടെ ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്മിഷണർ അ‌ടക്കമുള്ളവർക്ക് നടപടി നേരിടേണ്ടി വന്നിരിക്കുന്നത്.

ALSO READ: ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് പിടിച്ചെടുത്തു; പരിശോധന നീണ്ടത് 7 മണിക്കൂർ

അ‌പകടത്തിൽ പ്രതിയായ 17 വയസുകാരൻ ജഡ്ജിയുടെ മകനാണ് എന്നറിഞ്ഞ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിസാര വകുപ്പുകൾ മാത്രം ചുമത്തി പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചത്. ഇത് വിവാദമായതോടെ പ്രതിക്കും പിതാവായ ജഡ്ജിക്കും എതിരേ കടുത്ത നടപടികളിലേക്ക് പോലീസിന് കടക്കേണ്ടി വരികയായിരുന്നു.

പ്രായപൂർത്തിയാകാത്ത വാഹനം ഓടിക്കാൻ നൽകിയതിന്, അ‌പകടത്തിൽപ്പെട്ട കാറിന്റെ ഉടമകൂടിയായ അ‌ഡീഷണൽ ജഡ്ജിനെതിരേയും പോലീസ് പിന്നീട് കേസെടുത്തു. ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയ ജഡ്ജിക്കെതിരേ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ​ഹൈക്കോടതി ഇന്ന് കടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം അ‌ഡീഷനൽ ജഡ്ജിക്ക് എതിരേ പോർട്ട്ഫോളിയോ ജഡ്‌ജ്‌ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

അ‌തിനിടെ ചൊവ്വാഴ്ച രാത്രി ജഡ്ജിയുടെ ഫ്ലാറ്റിൽ ആരംഭിച്ച പോലീസ് പരിശോധന ഏഴ് മണിക്കൂർ നീണ്ടുനിന്നു. ആഡംബര ​ബൈക്കും നിരവധി ഡിജിറ്റൽ തെളിവുകളും ഇവിടെനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. പതിനേഴ് വയസുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പ്രതി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു എന്നാണ് റിപ്പോർട്ട്.

English Summary

Further action has been taken regarding the police lapses in the Cheranalloor accident case. Kochi City Police Commissioner Kaliraj Mahesh has been replaced; R. Nishanthini will take over as the new Kochi Commissioner. P. Prakash has been appointed as the IG of the Southern Zone and will also continue to hold charge of the SCRB. A government order to this effect has been issued. This action was taken following a directive from the Home Minister. Previously, four officers from the Cheranalloor Police Station had been suspended in connection with this case.

Follow Us